അമ്മ അറിയാൻ 2 ? [പി.കെ] 61

സ്ഥലങ്ങളിൽ ഓർമകളിലൂടെ മുങ്ങി നിവരാറുള്ള ഞാൻ…..പതിവ് തെറ്റിച്ച് തീരുമാനമെടുത്തു. കഷ്ടിച്ച് ജീവിക്കാൻ

പണ്ടേ മിടുക്കുള്ള എനിക്ക് കൈയ്യിലുള്ള

ചില്ലറകൾ ചിലവഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും.. ഇപ്പോഴുള്ള വീട്ടിലേക്കുള്ള വഴിയേക്കാൾ സുഖം ജയിലിലേക്ക് നടക്കുന്നതിനാണ് നല്ലെതെന്ന് തീരുമാനിച്ച എനിക്ക് ..ആ പണച്ചെലവ് ഒരു നഷ്ടമായി തോന്നിയില്ല.

 

ഇന്ത്യൻ റയിൽവേയുടെ സെക്കന്റ് ക്ളാസ് യാത്ര……. കേരളം വിട്ടാൽ ഏതവസ്ഥയിലാണെന്ന് നല്ലപോലെ അറിയാവുന്ന ഞാൻ ഒരു തല്കാലെങ്കിലും

കിട്ടുമോ എന്ന് നോക്കി. പതിവ് പോലെ നമ്മുടെ റയിൽവേയിലെ സഹകരണ മനോഭാവമില്ലാത്ത കൗണ്ടറിൽ നിന്ന്

എന്റെ വിഷണ്ണത ഇരട്ടിയാക്കി ഒരു നിഷേധി പുച്ച്ഛത്തോടെ തലകുലുക്കി.

 

വടക്കോട്ട് പോകുന്ന ഹിന്ദി തൊഴിലാളികളുടെയിടയിൽ ഇടിച്ചു കയറി

……ചന്തിയുറപ്പിക്കാൻ എങ്ങനെയോ കിട്ടിയ സ്ഥലത്ത് ഞാനും അവരിലൊരാളായി മാറി

എക്സ്പ്രസ്‌ വണ്ടിയിൽ സെകന്റ് ക്ളാസിലെ പലകയിൽ ഇരിപ്പുറപ്പിച്ചു…. …..എന്തോ എനിക്കപ്പോൾ വൈലോപ്പള്ളിയുടെ

‘ആസ്സാം പണിക്കാർ’ ഓർമ വന്നു.

 

“പർദേശി …. ജാനാ …. നഹി”

ഹിജഡകളുടെ കൈ മുട്ടലുകൾക്കൊപ്പം

വയറ്റത്തടിച്ച് പാടുന്നവരുടെ നിലവിളിയും

എന്റെ ഓർമക്കണ്ണുനീരിൽ കുതിർന്ന യാത്രയ്ക്ക് അപശ്രുതിയിലൂന്നിയ ഈണവും താളവും നല്കി.

 

മമ്മൂട്ടിയുടെ…‘ ഇന്ത്യ എന്താണെന്ന്

അറിയുമോ’ എന്ന ചോദ്യത്തിന്റെ അർത്ഥങ്ങൾ അതുവരെയുള്ള ജീവിതം കൊണ്ട് തന്നെ ഏകദേശം മനസ്സിലായിരുന്ന ഞാൻ

പക്ഷേ…. ആ യാത്രയോടെ പുതിയൊരു

കാര്യവും കൂടി അതിനോട് കൂട്ടിച്ചേർത്തു.”””

 

അവനൊന്നു നിർത്തി…..

വാ പൊളിച്ചു കേൾക്കുന്ന എന്നെ നോക്കി

വെളുക്കെ ചിരിച്ചു……

11 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      ?

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ?
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……?

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ?

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ ?

    1. വളരെ നന്ദി? ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി??

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .? ?

Comments are closed.