അമ്മ അറിയാൻ 2 ? [പി.കെ] 61

കഥയില്ലായ്മകളുടെ മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്.

ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?.

 

അമ്മ അറിയാൻ 2

Amma Ariyaan Part 2 | Author : P.K | Previous Part

 

ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന

പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി

ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ…..

 

പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ,

…..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് വന്ന് മാവ് നടാൻ പോവുകയാണോയെന്ന് …….. ഒരു നിമിഷം സംശയിച്ചു.!

ഞാനങ്ങനെയിരിക്കുമ്പോൾ അവൻ

എന്തോ ഒരാനന്ദത്തിൽ ചിരിക്കുകയാണ് !.

 

“നീയെന്താ …. ചിരിക്കുന്നത്”

രംഗ് ദേ ബസന്തിയിൽ മുഴുകിയിരുന്ന ഞാൻ അവനെ നോക്കി.

 

““എടാ .. സിനിമയാണെങ്കിലും ….; ആമിറും സിദ്ധാർത്ഥുമെല്ലാം ചിരിച്ചു കൊണ്ട് മരിക്കുന്നത് കണ്ടില്ലേ… അതുപോലെ മരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അല്ലേ…………………………..!?

അത് തന്നെയാണല്ലേ………ഇതിലെ പ്രധാന ചൂണ്ടുപലക….; മരണത്തിന്റെ മൂന്നാമതൊരു രീതി കൂടി പരിചയപ്പെട്ട ആ സായിപ്പിന്റെ കണ്ടെത്തൽ…………

ചിരിച്ചു കൊണ്ട് മരിക്കുന്നവർ .!!!….. വീണ്ടും നമ്മിലൂടെ ജീവിക്കുന്നവർ…….. !!!””

അവന്റെ കണ്ണുകൾ തിളങ്ങി. വികാരപരമായി കാണുമ്പോൾ തോന്നുന്ന താത്കാലിക കണ്ണീർ പാടയുടെ മറവിൽ അവന്റെ കയ്യടിയെ നോക്കി ഞാൻ ദീർഘനിശ്വസിച്ചു.

11 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      ?

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ?
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……?

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ?

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ ?

    1. വളരെ നന്ദി? ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി??

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .? ?

Comments are closed.