അളകനന്ദ 5 [[Kalyani Navaneeth]] 230

Views : 40079

അവർ പോയി കഴിഞ്ഞു, ഗേറ്റിനു പുറത്തു നിന്ന്, പൂട്ടിയിട്ട തന്റെ വീടിന്റെ ഗേറ്റിലേക്ക് നോക്കുമ്പോൾ, അച്ഛനെയും, അമ്മയെയും, ഒക്കെ കാണാൻ തോന്നി …..

അനിയത്തിക്ക് നഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ , ഹോസ്റ്റലിൽ നിർത്താൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അച്ഛനും അമ്മയും, കൂടെ പോയി…. അവൾക്കു അവധി കിട്ടുമ്പോൾ മാത്രം എല്ലാവരും വരും …..

വരുന്നതിനു രണ്ടു ദിവസം മുന്നേ , ശാരദ ചേച്ചിയെ കൊണ്ട് , ‘അമ്മ വീട് മുഴുവൻ വൃത്തിയാക്കി ഇടും …..

രണ്ടു ദിവസമായി നന്ദ ബുക്ക് തൊട്ടു ഞാൻ കണ്ടിട്ടില്ലാട്ടോ … എന്ന കുഞ്ഞേട്ടന്റെ വാക്കുകൾ ആണ് തന്നെ ചിന്തയിൽ നിന്നുണർത്തിയത് ….

താൻ റൂമിലേക്ക് ചെല്ലുമ്പോൾ, ഓരോ ബുക്കും എടുത്തു നോക്കി കൊണ്ട്, തന്നെ കാത്തിരിക്കുകയായിരുന്നു കുഞ്ഞേട്ടൻ…

പ്രണയത്തോടെ, താൻ ആ മുഖത്തേക്ക് നോക്കുമ്പോൾ, തന്റെ മുഖത്ത് നോക്കാതെ ,കുഞ്ഞേട്ടൻ പറഞ്ഞു … “പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും ഞാൻ തയ്യാറല്ല .. ഇത് മുഴുവൻ പഠിച്ചു തീർക്കു… നാളെ ക്ലാസ്സിൽ പോകേണ്ടത് അല്ലെ ….! റെക്കോർഡ് ഞാൻ എഴുതി തരാം ….”

എന്റെ മുഖം ഇരുളുന്നത് കണ്ടത് കൊണ്ടാവാം …. തന്റെ താടിയിൽ പിടിച്ചു കൊണ്ട് , എന്റെ നന്ദൂട്ടൻ അല്ലേ…. മൂന്ന് മാസം കൂടി മാത്രം പഠിച്ചാൽ മതിയല്ലോ ….. അതുവരെ നല്ല കുട്ടിയായി പഠിക്കുമെന്നു എന്നോട് സത്യം ചെയ്യൂ … ആ ചോദ്യത്തിന് മുന്നിൽ പഠിക്കാമെന്നു തലയാട്ടി സമ്മതിക്കേണ്ടി വന്നു …….
********************************

ദിവസങ്ങൾ കഴിയും തോറും, നന്ദയുടെ മുഖത്ത് ഒരു വിഷാദം വന്നു മൂടുന്ന പോലെ തോന്നി വൈശാഖിന്….
താൻ അവളെ അവഗണിക്കുകയാണെന്ന് തോന്നുന്നുണ്ടാവുമോ അവൾക്ക് ….

അവളെ മാറ്റി നിർത്താൻ, തനിക്ക് ആവില്ലെന്ന് അവൾക്ക് അറിയില്ലേ …. തന്റെ നെഞ്ചിലേക്ക് ആഴുന്ന നോട്ടങ്ങൾ ചങ്കു പറിയുന്ന വേദനയോടെയാണ്, താൻ അവഗണിക്കുന്നതെന്നു എങ്ങനെയാ പറഞ്ഞു കൊടുക്കുക ….

ഒരു നിമിഷമെങ്കിലും, ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിയാൽ, അതിൽ താൻ മുങ്ങി പോകുമെന്ന് അറിയാവുന്നതല്ലേ…..

അച്ഛനും, അമ്മയ്ക്കും , കൂടി മനസ്സിലാകും വിധത്തിൽ ഒരു മൗനം അവളിൽ തളം കെട്ടിയപ്പോൾ ….

“പഠിക്കാൻ അവള്ക് അത്ര ബുദ്ധിമുട്ടാണെങ്കിൽ വേണ്ടടാ … നിർബന്ധിച്ചു പഠിപ്പിക്കേണ്ട…. പഠിത്തം ഒക്കെ കഴിയുമ്പോൾ , അവളെ നമുക്ക് നഷ്ടപെടുന്ന രീതിയിൽ ആണോ പഠിപ്പിക്കുന്നത് …? നീ വലിയ റാങ്ക് ഒക്കെ വാങ്ങിയെങ്കിലും , ഒരു പെണ്ണിന്റെ മനസ്സ് അറിയാൻ നിനക്ക് കഴിയാതെ പോയല്ലോ …..” അമ്മയുടെ വാക്കുകൾ തന്റെ നെഞ്ചിലാണ് തറച്ചത്……

അന്ന് അവൾ എന്നെ നോക്കിയതേയില്ല …. ഇത്രയും ദിവസങ്ങൾ താൻ അവഗണിച്ചിട്ടും, ഇന്ന് ഒരു ദിവസം അവൾ എന്നെ നോക്കാതിരുന്നപ്പോൾ …. വല്ലാത്തൊരു അസ്വസ്ഥത , വീർപ്പുമുട്ടൽ….

Recent Stories

The Author

kadhakal.com

29 Comments

  1. നല്ലോരു ഫീൽ ഗുഡ് സ്റ്റോറി..!🤗🤗🤗

    വളരെ നന്നായിട്ടുണ്ട്…!🤩

    ❤️❤️❤️❤️❤️

  2. വളരെ അധികം ഇഷ്ട്ടപ്പെട്ടു
    വായിക്കാൻ വൈകിപ്പോയി
    മനോഹരം

    ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com