?ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ?[ഹൈദർമരക്കാർ] 378

ആഹ്ലാദിപ്പിൻ ആഘോഷിപ്പിൻ

Ahladippin Akhosihppin | Author : Hyder Marakkar

“എന്റെ കിച്ചു സത്യം പറ നീ ഇതിന് മുന്നെ ഗോവയിൽ വന്നിട്ടുണ്ടോ??”
ഞാൻ തളർന്ന സ്വരത്തിൽ ചോദിച്ചിട്ടും ഒരു കൂസലും ഇല്ലാതെ പട നയിക്കുന്ന വീരാളിയെ പോലെ മുനിൽ ഞെളിഞ്ഞു നടക്കുകയാണ് ആശാൻ…“എന്റെ പൊന്ന് ലാലു ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഈ വേട്ടാവളിയന്റെ വർത്താനം കേട്ട് ഇറങ്ങി പുറപ്പെടേണ്ട ന്ന്, മര്യാദയ്ക്ക് ആ ഒയോ ബുക്ക്‌ ചെയ്ത മതിയായിരുന്നു…… ഇതിപ്പോ ഒന്നും ഇല്ലാത്ത അവസ്ഥയായി”
ഗൗതു ഗൗരവത്തിൽ പറഞ്ഞപ്പോൾ എനിക്ക് കൊടുക്കാൻ മറുപടി ഉണ്ടായിരുന്നില്ല, കാരണം ഞാനാണല്ലോ ഈ വേട്ടാവളിയന്റെ വാക്കും കേട്ട് ഈ ട്രിപ്പ്‌ ഓൺ ആക്കാൻ മുനിൽ നിന്നത്…

 

 

ഞാൻ ലാലു…….. ഉദ്യാന നഗരം എന്നറിയപ്പെടുന്ന നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. എഞ്ചിനീയറിംഗിനോടുള്ള താല്പര്യം കൊണ്ടൊന്നും വന്നു ചേർന്നതല്ല, പ്ലസ് ടു കഴിഞ്ഞപ്പോൾ എഞ്ചിനീയറിംഗ് ചേർന്നാൽ ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള കോളേജിൽ ചേരാനുള്ള അനുമതി അച്ഛൻ തന്നപ്പോൾ ആ വാഗ്‌ദാനത്തിൽ വീണുപോയ ഒരു പാവം ഹതഭാഗ്യൻ…
പക്ഷെ അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് മാത്രമാണ് ഈ രണ്ട് പഹയന്മാരും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്, ഇതുവരെയുള്ള ബാംഗ്ലൂർ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പാദ്യം…

 

കിച്ചു എന്ന് ചുരുക്കി വിളിക്കുന്ന കൃഷ്ണജിത്തും ഗൗതു എന്ന ഗൗതമും….. ഞങ്ങൾ മൂന്നുപേരും ഒരേ ക്ലാസ്സിലാണ്, അതിലുപരി ഞങ്ങൾ ഒരുമിച്ച് ഒരു 2bhk റൂം എടുത്ത് അലമ്പി ജീവിക്കുന്നു…

 

അങ്ങനെ ഇരിക്കെയാണ് മൂന്നാം സെമസ്റ്റർ പരീക്ഷയോട് അനുബന്ധിച്ച് കോളേജിൽ നിന്ന് സ്റ്റഡി ലീവ് തന്നത്, പൊതുവെ ക്ലാസുള്ള സമയത്ത് ക്ലാസ്സിൽ കയറാതെ റൂമിൽ ഇരുന്നിരുന്ന ഞങ്ങൾക്ക് പക്ഷെ സ്റ്റഡി ലീവ് ആയതോടെ റൂമിൽ ഇരുന്ന് ബോറടിച്ചു തുടങ്ങിയിരുന്നു…….. അപ്പോഴാണ് കിച്ചുവിന്റെ വക അവൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ ഗോവയിൽ വന്നത്തിന്റെ വീമ്പു കേൾക്കുന്നത്, പിന്നെ ഒന്നും ചിന്തിച്ചില്ല നേരെ ബാഗും പാക്ക് ചെയ്ത് ഇറങ്ങിയതാണ്…

 

കൂട്ടത്തിൽ കുറച്ചെങ്കിലും പക്വത ഉള്ളത് ഗൗതുവിനാണ് എന്നാണ് എന്റെ ഒരിത്, അവൻ ആദ്യമേ പറഞ്ഞിരുന്നു ഒയോ റൂം ബുക്ക്‌ ചെയ്യാം എന്നൊക്കെ….. പക്ഷെ അപ്പോഴാണ് നമ്മുടെ കിച്ചൂന്റെ ഒടുക്കത്തെ മെയിൻ അവൽ, അവൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ നിന്ന ഒരു റിസോർട്ട് ഉണ്ട് പൊളി സെറ്റപ്പ് ആണ് എന്നൊക്കെ പറഞ്ഞപ്പോൾ പാവം ഞാൻ അതിൽ വീണുപോയി…

40 Comments

  1. Enn aane vayichee…

    Nannayitt und??

  2. നെപ്പോളിയൻ

    അടിപൊളി, ഹൈദർ കുട്ടിയെ … മുൻപ് എഴുതിയ കഥകൾ ഒക്കെ വായിച്ചിട്ടുണ്ട് , നല്ല എഴുത്ത്, ആശംസകൾ.
    പുലിവാൽ കല്യാണം ബാക്കി വേഗം തന്നെ വേണം ട്ടോ…

    ???

    1. നെപ്പോളിയാ???വീണ്ടും കണ്ടതിൽ സന്തോഷം
      പുലിവാൽ കല്യാണം Oct15ന്‌

  3. Alla mothalaali..
    Pottitheri fotam ingakk must aanenn thonnunnallo..
    Cheriyamma, ith, …

    Ingal aalu verum pottitheri aanalle..

    1. തുടക്കം പൊട്ടിത്തെറിയിൽ ആവണം, അത് നിർബന്ധ?

      1. Haha

  4. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിരുന്നു ഇപ്പോളാണ് വായിച്ചത്, ചെറിയ ഒരു ആക്സിഡന്റ് പറ്റി തലക്ക് സ്റ്റിച്ചിട്ട് കെട്ടിയിരിക്ക ഫോണിലേക്കു നോക്കി ഇരിക്കുമ്പോ ചെറിയ സ്‌ട്രെയിൻ എടുക്കുന്ന പോലെയാ അപ്പൊ വായിക്കാൻ തലക്ക് നല്ല വേതനായ അതോണ്ടാ വായിക്കാൻ താമസിച്ചേ,

    കഥയുടെ പേരിലും കഥയിലും ആയി പറയുന്ന ജീവിതം അശോധിക്കാനുള്ളതാണ് എന്ന പോളിസി അതു തന്നെയാണ് എന്റെയും കാര്യത്തിൽ. ലൈഫ് ഫുൾ ഇങ്ങനെ ഹാപ്പിയായി എന്ജോയ് ചെയ്ത് നടക്കണം.

    അത്യമേ എനിക്കൊരു ഡൗട്ട് ഉണ്ടായിരുന്നു ആശാൻ അവർക്കിട്ട് പണിയുമെന്ന്. യെങ്കിലും അയാളുടെ കഥ ഒക്കെ കേട്ടപ്പോ വിചാരിച്ചു അങ്ങനെ ഉണ്ടാവില്ലെന്ന് അവസാനം വെച്ചിട്ടത് ഉറപ്പാവുകയും ചെയ്തു.കഥയിലെ ഓരോ രംഗവും നല്ല രസമായിരുന്നു. എനിക്കിഷ്ട്ട പെട്ടു.

    താങ്കളുടെ കഥ വായിച്ചപ്പോ പണ്ട് ഞാനും എന്റെ കമ്പനികരും കൂടി ഗോവ പോയതാ ഓർമ വന്നത്. കിട്ടുന്ന പണമൊക്കെ ഒരുകോടി വച്ചു പോയി നാല് ദിവസം അവിടെ അടിച്ചു പൊളിച്ചു നടന്നു അഞ്ചാമത്തെ ദിവസായപ്പോ കയ്യിലുള്ള കാശൊക്കെ തീർന്നു. ട്രെയിൻ ടിക്കറ്റിനുള്ള കാശ് മിച്ചമുണ്ടായതോണ്ട് വീട്ടിൽ തിരിച്ചെത്തി. ഹ അതൊക്കെ ഒരു കാലം, അപ്പൊ പുലിവാല് കല്യാണം അടുത്തത് ഉണ്ടാകുമെന്ന് കരുതുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഖുറേഷി??? സ്‌ട്രെയിൻ ചെയ്യണ്ട ബ്രോ റസ്റ്റ്‌ എടുക്ക്, കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് കരുതുന്നു.

      അത്രേ ഉള്ളു, ലൈഫ് അടിച്ച് പൊളിച്ച് ജീവിക്കുക, കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം…ഈ കഥ എഴുതുമ്പോൾ പഴയ ഗോവൻ ട്രിപ്പുകൾ ഒക്കെ മനസ്സിലുണ്ടായിരുന്നു, പക്ഷെ അതിന് ഈ കഥയുമായി ബന്ധം ഒന്നും ഇല്ല ട്ടോ?

      പുലിവാൽ കല്യാണം എഴുതുന്നുണ്ട്
      സ്നേഹം?

  5. കൊള്ളാം നന്നായിട്ടുണ്ട് ബ്രോ അടിപൊളി കഥ വായിച്ചു സമയം പോയതറിഞ്ഞില്ല

    1. പപ്പൻ???ഒരുപാട് സന്തോഷം

  6. മരക്കാർ bro… നല്ല കഥ… കമന്റ്‌ ഇടാൻ vaikyathinu മാപ്പ് ??❤️

    1. ജീവൻ??? കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ സന്തോഷം
      പിന്നെ മാപ്പ്… അത് ഈ എന്നോട് തന്നെ പറയണം. വായനാശീലം നശിച്ചുകൊണ്ടിരിക്കുന്ന ഈ എന്നോട്?

  7. ༻™തമ്പുരാൻ™༺

    വായിച്ചു.,.,
    ഇഷ്ടപ്പെട്ടു.,.,.,
    പുലിവാൽ കല്യാണം എവിടം വരെ ആയി.,.,.
    ഇനി ഇവിടെ കാണുമല്ലോ ല്ലോ ല്ലോ ല്ലെ.,.,.,

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. തമ്പുരാനേ??? ഇനി മുതൽ ഞാൻ കുമ്പിടിയാണ് കുമ്പിടി
      നിങ്ങടെ കഥ രണ്ടിടത്തും കണ്ടിരുന്നു ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല, ജോലി തിരക്കും അതിന്റെ കൂടെയുള്ള എഴുതും ഒക്കെ കൂടി ഒരുപാട് നല്ല കഥകൾ മിസ്സ്‌ ആവുന്നുണ്ട്… പുലിവാൽ കല്യാണം തീർത്തിട്ട് വേണം എല്ലാം വായിക്കാൻ
      പുലിവാൽ കല്യാണം oct15th

      1. ༻™തമ്പുരാൻ™༺

        സമയം പോലെ വായിക്കു ബ്രോ.,.,

        എനിക്കും ഇത് തന്നെയാണ് പ്രശ്നം.,.,
        ജോലിത്തിരക്ക് കഴിഞ്ഞിട്ട് കഥകൾ വായിക്കാൻ സമയം കിട്ടുന്നില്ല.,.,. അപ്പൊ പിന്നെ എഴുത്തിന്റെ കാര്യം പറയണോ..,??
        എത്രയോ നല്ല കഥകൾ പെൻഡിങ് ആണ്.,.,..,(അതും എനിക്ക് അടുത്ത് അറിയാവുന്ന ആളുകൾ എഴുതിയ കഥകൾ പോലും വായിക്കാൻ സമയം കിട്ടുന്നില്ല)

  8. Hyder ikka? pulivaalkalyanam kaathirikkunna enik oru aashwasamayi cherukadhaa athraykk ningade ezhuthinnod addict aayipoy njaanu??
    Ithil enik kichuvineyaan ishtamaayath he was the backbone of the story?
    Last paranja varvurla village sharikkum ullathalle njan pand oru news vaayichath ormayund ithu vaayichapol oru doubt thonni search cheythu noki i was right
    Cheetha anubhavangalilninnu padikkunna paadangal eppozhum manasilnilkkum
    Shariyaan nammaloke mandanmmaraanu swantham santhoshathin vendi jeevikkan marakkunnavar. Enikum angane aavandaa?

    Apoo october15th- kaathirikkunnu?

    1. ഗായു??? കിച്ചുവിനെ ഇഷ്ടപ്പെട്ടു ലേ, എനിക്കും അവനെയാണ് ഇഷ്ടം
      അത് ശരിക്കുമുള്ള ഒരു ഗ്രാമം ആണ്, പക്ഷെ ഞാൻ അതിൽ എന്റെ ഫാന്റസി കുത്തി കയറ്റി എന്ന് മാത്രം?

  9. ഇക്കോയ്????????
    Kadhakal.com തുടക്കം ഗംഭീരം. പിന്നെ എഴുതുന്നത് ഹൈദർമരക്കാർ ആയതുകൊണ്ട് പ്രത്യേകിച്ച് അത്ഭുതം ഒന്നുമില്ല.
    Protagonist ലാലുവിനെ വെറും നോക്കുകുത്തി ആകിയിട്ട് കിച്ചുവും ജോസ്ഫ് എന്ന ഹൈദ്രോസും പൂണ്ടുവിളയാടിയത് വളരെ ഇഷ്ടമായി. ഒരു നല്ല മെസ്സേജ് ചുരുങ്ങിയ പേജിൽ അതിമനോഹരമായി പറഞ്ഞുപോയി.
    പിന്നെ എല്ലാരും പറയുന്നത്പോലെ പുലിവാൽകല്യാണത്തിന് കട്ട വെയ്റ്റിംഗ് ആണുട്ടോ.///യാമിനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ തീർന്നു മനുഷ്യാ???

    1. കുട്ടാ??? ഈ നല്ല വാക്കുകൾ മാത്രം മതി സന്തോഷം
      യാമിനി? അവൾ ഒരു പാവമല്ലേ

  10. മരക്കാരെ..നീയും വന്നല്ലേ ഇങ്ങോട്ട്..നന്നായി..
    അല്ല നമ്മടെ പുലിവാലിൽ അവസാനം വന്ന ഹൈദർ ഇക്കയാണോ ഈ ഹൈദർ??..നല്ല കഥ..കെളവൻ കൂടെനിന്ന്?? പണിഞ്ഞല്ലോ?
    അല്ല ബ്രോ അടുത്ത പാർട് പുലിവാൽ ക്ലൈമാക്സ് ആണോ???
    കാണാം മരക്കാരെ?

    1. പാഞ്ചോ???
      അത് വേ ഇത് റേ…. ആ ഹൈദർ ഭാര്യയുടെ അഞ്ചാം പ്രസവം കാത്ത് ഇരിക്കുകയല്ലേ, ഇത് ഹൈദ്രോസ് ഇങ്ങേർക്ക് അതിനൊന്നും നേരമില്ല.
      അടുത്തത് ക്ലൈമാക്സ്‌ ആണ് ബ്രോ, ഇപ്പോഴത്തെ തിരക്ക് കഴിഞ്ഞിട്ട് ഒരു സെക്കന്റ്‌ പാർട്ട് എഴുതാനാണ് പ്ലാൻ

      1. ആ അത് കലക്കും?

  11. ഒടുവിൽ ഹൈദർ മരയ്ക്കാറും വന്നു അല്ലേ പുലിവാൽ കല്യാണം ഇവിടെയാണോ അപ്പുറത്ത് ആണോ വരുന്നത് ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു
    കഥ വായിച്ചു നന്നായിട്ടുണ്ട്❤️❤️❤️

    1. രാഹുൽ???
      പുലിവാൽ കല്യാണം അവിടെ തന്നെ ആയിരിക്കും

  12. അടിപൊളി, താങ്കൾ മുൻപ് എഴുതിയ കഥകൾ ഒക്കെ വായിച്ചിട്ടുണ്ടായിരുന്നു, നല്ല എഴുത്ത്, ആശംസകൾ.
    പുലിവാൽ കല്യാണം ബാക്കി വേഗം തന്നെ വേണം ട്ടോ…

    1. ജ്വാല???
      കഥകൾ ഒക്കെ വായിച്ചു എന്ന് അറിയുന്നത് തന്നെ സന്തോഷം
      പുലിവാൽ കല്യാണം ഒക്ടോബർ15

  13. ആഹാ ഇങ്ങളും എത്തിയല്ലോ ❣️❣️❣️

    1. Ny???

  14. Nice പുലിവാൽ എവിടെ

    1. പുലിവാൽ വരും?
      ഒക്ടോബർ 15ന് മുന്നെ

      1. Katta waiting aanu aashaanee

        1. ശരിയാക്കാം

  15. നിനക്ക് ആ പുലിവാൽ കല്യാണം ബാക്കി എഴുതിക്കൂടായിരുന്നോ

    1. എഴുതുന്നുണ്ട്… അടുത്തത് ക്ലൈമാക്സ്‌ ആണ്

  16. ജീനാ_പ്പു

    ഇത് എഴുതിയ സമയത്ത് ആ പുലിവാൽ കല്യാണം തീർക്കാമായിരുന്നു …?

    1. ഇന്നലെ ഞായറാഴ്ച ഫ്രീ ആയിരുന്നു, രാവിലെ പുലിവാൽ കല്യാണം എഴുതാൻ വേണ്ടി ഇരുന്നതാ, പക്ഷെ ഒരു ഫ്ലോ കിട്ടിയില്ല അങ്ങനെ എഴുതിയതാണ് ഇത്

  17. M.N. കാർത്തികേയൻ

    നീ വന്നു അല്ലെ.പുലിവാൽ കല്യാണം ഇവിടെ അപ്ലോഡ് ആക്കില്ലേ

    1. പുലിവാൽ കല്യാണം നോക്കട്ടെ ബ്രോ, അത് എഡിറ്റ്‌ ചെയ്യണം

Comments are closed.