ആദിത്യഹൃദയം 7 [Akhil] 1727

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,

 

കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,

 

ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,

 

ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,

 

പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,

 

ഈ കഥ തികച്ചും സാങ്കല്പികം..,,,  വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്

 

ആദിത്യഹൃദയം 7

Aadithyahridayam Part 7 | Author : ꧁༺അഖിൽ ༻꧂ 

Previous parts

 

“”കൊല്ലടാ അവനെ… “” ആദിയെ ആമിയുടെ അടുത്ത് കണ്ടതും ചന്ദ്രശേഖരൻ അലറി…,,,

 

അത് കേട്ടതും അഭിയും കാർലോസും അവരുടെ കൂട്ടാളിയും ആദിയുടെ നേരെ ഓടി….

 

ഓടുന്നതിനിടയിൽ കാർലോസ് തന്റെ കൈയിലുള്ള ഗൺ എടുത്ത് ആദിയുടെ നേരെ കാഞ്ചി വലിച്ചു…

എന്നാൽ വിഷ്ണു കാട്ടിൽ വെച്ച് പുലിയുടെ നേരെ എല്ലാ ബുള്ളറ്റും ഉപയോഗിച്ചത് കൊണ്ട് ഗണിൽ ബുള്ളറ്റ്ഉണ്ടായിരുന്നില്ല ….

 

അവരുടെ വരവ് കണ്ടതും ആ വരവ് അത്ര പന്തിയല്ലെന്ന് തോന്നിയ ആദി എന്തിനും തെയ്യാറെന്ന പോലെ അവിടെ തന്നെ ഉറച്ചു നിന്നു…

 

അവരുടെ കൂട്ടാളി ആദിയുടെ നേരെ ഓടി വന്നു അവൻ അടുത്തെത്തിയതും ആദി അവന്റെ കഴുത്തിൽ തന്റെ കൈകൊണ്ട് കുത്തിയതും അവൻ താഴേക്ക് കമിഴ്ന്നടിച്ചു വീണു….

524 Comments

  1. Woooo Akhil mind blowing yaaar one of the best part . Tooo good . Ellarum onninu onnu Mecham. Puthiya kathapatrangalum ellam. Aadiye kandupidikan Daisy vetta thudangi alle.
    Parayathe irikan vayya Daisy Johnson kidu mone her attitude oke manasil pathinjitund. Orupaad ishtayi. Pine sajeevinte flashback .. oke ariyuvan kaathirikunu. Snehathode❤️

    1. Ragu..,,,

      ഡെയ്സി പൊളി അല്ലേ…,,, ruby ആണ് ഡെയ്സിക്ക് ഞാൻ കൊടുത്ത ലുക്ക്‌…,,,
      ഡെയ്സി കണ്ടുപിടിക്കുമായിരിക്കും ആദിയെ…,, അതിന് മുൻപ് പേടിച്ചു ഓടാതിരിന്നാൽ മതി…,,,

      സജീവിന്റെ flash ബാക്ക് പറയും…,,, പക്ഷെ സമയം ആയിട്ടില്ല…,,,, അത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കും ???❣️❣️❣️…,,,

  2. Akhibro onnum parayunnila parayenda aavasyam ellalo e partum polichu.aadhiku scen kuravanutm adutha partil adhu nikathanam aadhi&aami romansinu waiting aanu. Kurachu aksharapisaku vannitundu munpu agine varillalo (aadhithyhridhayam ishttamayadhukondanu paranjadhu onnum thonnarudhu) apol next partinu waiting… (pani pidichu kidapilanu adhaanu vaayikan vykiyadhu)

    1. ഹാപ്പി…,,,

      തെറ്റുകൾ ഞാൻ തിരുത്താം…,,,

      പനി മാറിയോ…???

  3. അഖിൽ ബ്രോ..

    ഇന്നാണ് ഇതുവരെ ഉള്ള പാർട്ട്‌ ഒക്കെ വായിച്ചത്. സംഭവം ഉഷാർ ആയിക്കണ്.
    ഒരു ഹോളിവുഡ് മൂവി കാണുന്ന ഫീൽ. ഫുൾ ടെറർ സീനും സസ്‌പെൻസും ഒക്കെ ആയി വേറെ ലെവൽ സ്റ്റോറി.
    ആദിയുടെ ഫൈറ്റ് സീൻ ഒക്കെ പൊളിച്ചു.
    പിന്നെ
    ചില സ്ഥലങ്ങളിൽ ഹർഷൻ ചേട്ടന്റെ അപരാജിതൻ സ്റ്റോറി യുടെ ഭാഗങ്ങളുടെ അത്പോലെ തോന്നി. അത് ഇനി എന്റെ മാത്രം തോന്നൽ ആണോ എന്നും അറിയില്ല. ഏറെ കുറെ ഒരേപോലത്തെ സ്റ്റോറി ആയത് കൊണ്ടാവാം അങ്ങനെ തോന്നിയത്. തുറന്നു പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ നിങ്ങളെ കുറ്റം പറഞ്ഞത് അല്ല.
    ലാസ്റ്റ് പാർട്ടിൽ എത്തിയപ്പോഴേക്കും ആദിയുടെ സീൻ കുറഞ്ഞു എന്നാലും അതിനെ പോരായ്മ ആയി തോന്നിക്കാതെ വേറെ കുറെ കാര്യങ്ങൾ വെളിപ്പെടുത്തിയും എല്ലാം നന്നായി അവതരിപ്പിച്ചു.
    കഥ ഒരുപാട് ഇഷ്ടം ആയി ❤️

    സ്നേഹത്തോടെ ❤️❤️

    1. Zayed…,,,

      കഥ ഇഷ്ട്ടമായതിൽ സന്തോഷം…,,,

      ///ചില സ്ഥലങ്ങളിൽ ഹർഷൻ ചേട്ടന്റെ അപരാജിതൻ സ്റ്റോറി യുടെ ഭാഗങ്ങളുടെ അത്പോലെ തോന്നി/////

      ഏത് ഭാഗം ആണ് എന്നും കൂടെ പറയാമോ…????

      Bcoz ഞാൻ അപരാജിതൻ കഥയുടെ ആരാധകൻ ആണ്…,,, ചുരിങ്ങിയത് ഒരു 5 പ്രാവിശ്യം എങ്കിലും ഫുൾ വായിച്ചുട്ടുണ്ടാവും….,,, എങ്ങനെ ഞാൻ പോലും അറിയാതെ കയറി വന്നിട്ടുണ്ടാവാം…,,, അത് അറിയാൻ വേണ്ടിയാണ് ചോദിച്ചത്…???

      1, പേര് ആദിത്യൻ…,,, ആദി…,,,
      ഇത് ഞാൻ മുന്പേ പറഞ്ഞിരുന്നു..,, ആദിത്യൻ എന്ന പേര് ഇടാൻ വ്യക്തമായ കാരണം ഉണ്ട് എന്ന്..,,, അത് കഥയുടെ അവസാന ഭാഗങ്ങളിൽ മാത്രമേ വെളിപ്പെടുത്തുള്ളൂ..,,,

      2, martial arts…,,,
      അത് ആദി ആരാണ് എന്താണ്..,,, എന്നൊക്കെ അറിയുമ്പോൾ മനസിലാവും..,,,

      3, പിന്നെ വീരഭദ്രൻ പാർട്ട്‌ 4ൽ…,,, ഈ കഥ ശിവൻ ആയിട്ട് യാതൊരു വിധ ബന്ധവും ഇല്ലാ..,,, ആ പൊളിഞ്ഞ ക്ഷേത്രത്തിന്റെ പിന്നിൽ ഒരു കഥ ഉണ്ട്….,,, അത് ഞാൻ പറയുന്നതാണ്…,,,

      4, ആമി ആമിയുടെ സ്വപ്നം..,,, അതിന് വ്യക്തമായ കാരണം ഉണ്ട്…,,,

      ചുരുക്കി പറഞ്ഞാൽ കഥ അപരാജിതനുമായി ഒരു ബന്ധവും ഇല്ലാ…,,, may b എഴുതിൻറെ ശൈലി ചില സ്ഥലത്ത് കേറി വന്നിട്ടുണ്ടാവാം…,,, അത് അപരാജിതൻ മനസ്സിൽ അത്രക്കും ആഴത്തിൽ പതിഞ്ഞതിൻറെ എഫക്ട് ആണ് ബ്രോ…,,,

      വളരെ നന്ദിയുണ്ട്…,,,

      ഞാൻ ശ്രദ്ധിച്ചോളാം ബ്രോ..,,,,

      കഥ ഇഷ്ടൻമായതിൽ സന്തോഷം

      സ്നേഹം മാത്രം ❣️❣️❣️❣️

      അടുത്ത ഭാഗം പെട്ടന്ന് പ്രതീഷിക്കാം…

      1. അഖിൽ ബ്രോ..

        ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടിയാ ചെറുതാക്കി കാണിക്കാൻ വേണ്ടിയോ പറഞ്ഞത് അല്ല. ഞാൻ ഉദേശിച്ചത്‌ അവിടെ ഉള്ളത് ഇവിടെ എടുത്തു കോപ്പി പേസ്റ്റ് ചെയ്തു എന്നല്ല. എനിക്ക് സാമ്യം തോന്നിയതിൽ ചില കാര്യങ്ങൾ ബ്രോ മുകളിൽ പറഞ്ഞതിൽ ഉണ്ട്.

        എനിക്ക് തോന്നിയത് ഞാൻ പറയാം
        *പേര് -ആദി, അച്ഛൻ,അമ്മ ഇല്ല. ഇവിടെ അച്ഛൻ മരണപ്പെട്ടു അവിടെ അത് അറിയില്ല. എന്നൊരു മാറ്റം.

        * കുളി തൊട്ടി – ഇവിടെ കറുത്ത ദ്രാവകം, അവിടെ കറുത്ത വസ്ത്രം അണിഞ്ഞ വ്യക്തി.

        * സ്വപ്നം

        * 2 ഇടത്തും ആദി അവരുടെ കീഴിൽ ജോലിക്ക് നിക്കുന്ന ആൾ ആണ്.

        * മാസ്റ്റർ – ഇവിടെ ആമിയെ തട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നു, അവിടെ ദുർമന്ത്രവാദി പാർവതി യെ തട്ടി കൊണ്ട് പോകാൻ ശ്രമിക്കുന്നു.

        *ക്ഷേത്രം- പിന്നെ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് അത് കൊണ്ട് ദൈവങ്ങളുടെ കാര്യം എനിക്ക് വലിയ പരിജയം ഇല്ല.

        ഇതൊക്കെ എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയ കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് പോലെ എനിക്കും അപരാജിതന്റെ കിക്ക് തലയിൽ നിന്ന് പോയിട്ടില്ല ചിലപ്പോൾ അത് കൊണ്ട് തോന്നിയത് ആകും.വരും ഭാഗങ്ങളിൽ ചിലപ്പോൾ ഈ തോന്നൽ മാറും ആയിരിക്കും.

        നിങ്ങൾ 7 ഭാഗങ്ങൾ വളരെ ഭംഗി ആയി എഴുതി ഇതിലെ പോലെ 1 പാരഗ്രാഫ് പോലും എന്നെകൊണ്ട് എഴുതാൻ കഴിയില്ല.അത് കൊണ്ട് തന്നെ ഞാൻ നിങ്ങളെ കുറ്റപ്പെടുത്തിയതോ മോശം ആക്കി പറഞ്ഞതോ അല്ല.

        എന്റെ മനസ്സിൽ തോന്നിയത് തുറന്നു പറഞ്ഞു എന്ന് മാത്രം. എന്റെ വാക്കുകൾ നിങ്ങളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ?

        ഈ കഥ എനിക്ക് ഒരുപാട് ഇഷ്ടം ആണ്❤️

        സ്നേഹം മാത്രം ?

        1. അയ്യോ…,,, വിഷമം ഒന്നും ആയിട്ടില്ല…???….

          ഞാൻ happy ആണ്…,,,,
          എല്ലാ കമന്റും അടിപൊളി കിടിലൻ എന്നൊക്കെ പറയുമ്പോൾ ഒരാൾ എനിക്ക് തെറ്റുകൾ ചൂണ്ടി കാണിച്ചു തരുമ്പോൾ എനിക്ക് എന്റെ കുറവുകൾ മനസിലാക്കാൻ സാധിക്കും…,,,

          സത്യമായിട്ടും എനിക്ക് വിഷമം ആയിട്ടില്ല…. Bt happy ആണ്…,,

        2. ബ്രോ യുടെ അറിവിലേക്ക് ഒരു കാര്യം ഞാൻ പറയാം…,,,

          ഈ കഥ സൂപ്പർ നാച്ചുറൽ ബേസ്ഡ് ആണ്…,,,,,ആദി മാസ്റ്റർ ആമി…,,, പിന്നെ കഥയിലേക്ക് വരാൻ പോകുന്ന വേറെ 2 കഥാപാത്രം ഇവർ connected ആണ്…,,,, അതുകൊണ്ടാണ് same സ്വപനം കാണുന്നത്..,,,

          അത് എങ്ങനെ എന്തുകൊണ്ട് എന്ന് വായിച്ചറിയാം…,,,,

          1. സത്യം പറയാമല്ലോ എനിക്ക് ഒരു ചെറിയ പേടി ഉണ്ടായിരുന്നു ഞാൻ പറഞ്ഞത് നിങ്ങൾക്ക് വിഷമം ആയോ എന്ന്..

            ബ്രോ പറഞ്ഞത് വച്ചു നോക്കിയാൽ അടുത്ത ഭാഗങ്ങൾ വരുമ്പോൾ എന്റെ ഈ തോന്നൽ ഒക്കെ പോകുമായിരിക്കും.

            അടുത്ത ഭാഗം ഇനി എത്ര ദിവസം കഴിഞ്ഞാണ്.

          2. അടുത്ത ഭാഗം അല്ല…,,, ഭാഗം 9 തൊട്ടാണ് ചേഞ്ച്‌ ആവുന്നത്…,,,

            എന്തായാലും അടുത്ത ഭാഗത്തിൽ ബ്രോയുടെ അഭിപ്രായതിന് വേണ്ടി വെയിറ്റ് ചെയ്യും…

            സ്നേഹത്തോടെ
            അഖിൽ

  4. അഖിലണ്ണാ..
    സൂപ്പർ.. അടിപൊളിയായിട്ടുണ്ട് ഈ ഭാഗം..
    പക്ഷേ ആദിയുടെ സീൻ വളരേ കുറക്വായിരുന്നു. പിന്നെ ഒരുപാട് കാര്യങ്ങള് മറനീക്കി തുടങ്ങി എന്നും പറയാം.

    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു..
    ♥️♥️

    1. ലില്ലി കുട്ടാ ❣️❣️❣️

      അടുത്ത പാർട്ടിൽ ശരിയാക്കാം

  5. വളരെ നന്നായിട്ടുണ്ട്.??

  6. സൂപ്പർ ബ്രോ ഒരുപാട് ഇഷ്ടമായി. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Visakh

      നല്ല വാക്കുകൾക്ക് നന്ദി ❣️…

  7. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ബ്രോ…

    നന്നായി…

    എല്ലാം ഇപ്പോഴാ വായിച്ച് തീർത്തത്…

    രഹസ്യങ്ങൾക്ക് കാത്തിരിക്കുന്നു…

    1. നന്ദി സഹോ..,,,
      എല്ലാം പുറത്ത് വരും

  8. Muthe polichu eee part suspense ittu oru paruvamakkumallo

    1. സസ്പെൻസ് ത്രില്ലർ അല്ലേ ബ്രോ…??❣️

  9. അഖിലേ ഞാൻ റിവ്യൂ ഇടണോ ????

    1. എടാ..,, നീ റിവ്യൂ ഒക്കെ തന്നോ…,,, പക്ഷെ വലിയ പാരഗ്രാഫ് ഒക്കെ ഇട്ട് എന്നെ കൊല്ലരുത് ???…,,,

      പിന്നെ റിവ്യൂ നീ ആൾറെഡി തന്നലോ…,,,???? അന്തർധാരാ ????

      1. താത്വികമായ ഒരു അവലോകനം ആണ് ഞാൻ പ്രതീക്ഷിക്കുന്നത്.,.,

      2. അതാണ് മോനെ…പുറമെ അവർ തമ്മിൽ അകൽച്ചയിൽ ആയിരുന്നു എങ്കിലും അകമേ അവർ തമ്മിൽ അന്തർധാര സജീവമായിരുന്നു ?

        1. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.,..,

        2. ഗൊച്ചു ഗള്ളൻ എല്ലാം അറിയാം ???

  10. എന്റെ അഖിൽ മോനൂസേ…

    എനിക്ക് അല്ലേലേ കിളി കുറവാ…

    നീയും ഹതിഷേട്ടനും ഒക്കെ അതിങ്ങനെ ഊറ്റി കുടിക്കല്ലേ…

    രഹസ്യങ്ങളുടെ ഒരു വലിയ കലവറ…

    നന്നായിന്ന് പറഞ്ഞാൽ കുറഞ്ഞുപോകും…

    അതുകൊണ്ട് പറയുന്നില്ല…

    വില്ലന്മാർ ഒക്കെ സൂപ്പർ…

    അങ്ങനെ അവൻ രാജശേ‌കരന്റെ അടുത്ത് തന്നെ എത്തി ല്ലേ…

    മൊത്തം കട്ട ഡാർക്…

    ഇനി ആമി ആതിയെ കണ്ടാലുള്ള റീക്ഷൻ എന്താവും….

    ???????

    ആഹ്….

    അടുത്തെന് വെയ്റ്റിംഗ്…

    Lot of ഉമ്മാസ്…..????????

    1. മോനെ..,,, demon king…,,,

      ഇനി ആമി ആദിയെ കാണുമ്പോൾ ഉള്ള റിയാക്ഷൻ ഫോട്ടോ എടുത്തു വെക്കണം…,,, നേരെ തിരിച്ചും…,,,,

      അതാണ് അടുത്ത ഭാഗത്തിലെ ഹൈലൈറ്…???

  11. Macha poli vere level aayind ee partum❤️?
    Oru thriller padamokke knda pole
    Villimarude vilayattam oru adhologam knda feel?
    Kure rahasyangalude kett azhinju iniyum ariyan ere ind
    Aadhi – aami? ivre aan njn kooduthal pratheekshiche ee partil bt kadha vere levelilekk ethichu?
    Avrde pranayanimishangal avr thammilila rahasyam…. ellm ariyan kathrikkunnu?
    Snehathoode……..❤️

    1. Berlin..,,,

      ശരിക്കും എഴുതി തീരാത്തത് കൊണ്ട്..,,, എഴുതി കഴിഞ്ഞ 130 പേജിൽ നിന്നും 90 പേജ് എടുത്ത് പബ്ലിഷ് ചെയ്തതാ…,,, അതാണ് ആമിയുടെയും ആടിയുടെയും പാർട്ട്‌ കുറഞ്ഞത്..,,,
      അടുത്ത് ഭാഗത്ത്‌ തീരച്ചയായും ഉണ്ടാവും…,,,

  12. MR. കിംഗ് ലയർ

    അഖി,

    സംഭവം ഫുൾ ടെറർ ആണല്ലോ… ഒപ്പം സസ്‌പെൻസും…. ഇത്രയുമധികം പേജുകൾ തീർന്നതുപോലും അറിഞ്ഞില്ല..
    നിഗൂഢത നിറഞ്ഞ കഥയിലെ അക്ഷരങ്ങളിൽ പോലും നിഗൂഢത ഒളിച്ചിരിക്കുന്നു.
    ഓരോ വരികൾ വായിക്കുമ്പോഴും അക്ഷരങ്ങിലൂടെ നീ വരച്ചു തീർത്ത ചിത്രങ്ങൾ കണ്മുന്നിൽ തെളിഞ്ഞു വരുന്നു.

    ആദി ആമി.. ഒരുപാട് ഇഷ്ടായി ഇവരെ.
    കൊതിയോടെ കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. കിംഗ് ലയർ…,,,

      ആദ്യ കമന്റ്‌…,,,
      കണ്ടപ്പോൾ വളരെ അധികം സന്തോഷമായി…,,,

      ആദി ആൻഡ് ആമി…,,, അവർ വരും അടുത്ത ഭാഗത്തിൽ…,,, എല്ലാവരും കാത്തിരിക്കുന്ന ആ നിമിഷം ആവാറായി…,,, ?❣️

  13. Polichumone….
    Pinnevaram

    1. ഭീം ചേട്ടാ…,,,
      കഥയിലെ ആദ്യ കമന്റ്‌…,,,
      കണ്ടപ്പോൾ വളരെ സന്തോഷമായി ..,,,.
      വീട്ടിൽ എല്ലാവർക്കും സുഖമാണ് എന്ന് വിശ്വസിക്കുന്നു…,,❤️

  14. ഇഷ്ടമായോ എന്നോ അടിപൊളിയിട്ടുണ്ട്

    അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണുട്ടോ

  15. ഹായ് അഖിൽ ഇപ്പൊൾ ആണ് വായിച്ചു കഴിഞ്ഞേ നന്നായിട്ടുണ്ട്. ഇഷ്ടം ആയി . ഒരു പറഞ്ഞോട്ടെ ആദി എന്ന പേര് എന്ന് ഒരു പാട് ഉപയോഗിക്കുന്ന പോലെ തോന്നി. പറഞ്ഞത് ശരിയാണോ എന്ന് അറിഞ്ഞുട സ്നേഹത്തോടെ ഹാർലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ആദിത്യൻ എന്ന പേര് ആദ്യമായി ആണ് എന്നാണ് എന്റെ ഒരു നിഗമനം…,,,
      പക്ഷെ ചുരുക്കി വിളിക്കുന്ന ആദി കോമൺ ആണ്…,,,,
      ഈ കഥക്ക് ആദിത്യൻ എന്ന പേര് മാത്രമേ ചെരുള്ളു…,,, വ്യക്തമായ കാരണം ഉണ്ട്

      1. അയ്യോ അഖിലെ ഞാൻ ഉദ്ദേശിച്ചത് അത് അല്ലട്ടോ. ആദി എന്ന പേര് നല്ലത് തന്നെ ആണ്. ആദി എന്ന പേര് ഒരുപാട് ആവർത്തിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി അതാണ് ഞാൻ ഉദ്ദേശിച്ച. എടോ ഒരു ലോഡ് സ്നേഹം പിന്നെ ആശംസകൾ

  16. Dear Brother, കഥ സൂപ്പർ ആണ്. പിന്നെ ഒത്തിരി ട്വിസ്റ്റുകളും. ആമിയും ആദിയും ഇനി എപ്പോഴാണ് കണ്ടുമുട്ടുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Thanks and regards.

    1. ഹരിദാസ്…,,,
      ഇഷ്ട്ടമായതിൽ സന്തോഷം ❣️

  17. Dear Brother, കഥ സൂപ്പർ ആണ്. പിന്നെ ഒത്തിരി ട്വിസ്റ്റുകളും. ആമിയും ആദിയും ഇനി എപ്പോഴാണ് കണ്ടുമുട്ടുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. അടുത്ത ഭാഗത്തിൽ കണ്ടുമുട്ടും ❣️❣️

  18. ഞാൻ ഇതിന്റ ഫസ്റ്റ് പാർട്ട്‌ മുൻപ് വന്നപ്പോൾ വായിച്ചിരുന്നു പക്ഷെ പിന്നെ എപ്പോഴോ കഥ തുടർന്ന് വായിക്കാൻ പറ്റിയില്ല ഇന്നലെ ആണ് ഞാൻ ഈ കഥ വീണ്ടും ശ്രെദ്ധിക്കുന്നത് ഇന്നലെ തന്നെ എല്ലാ പാർട്ടും വായിച്ചു എന്താ പറയുക നല്ല ഒരു ഫീൽ തന്നെ ആയിരുന്നു ആദ്യം കഥ ആണെന്ന് പോലും പറയില്ല അത്രക്ക് നല്ല അവതരണം. പിന്നെ ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ആണ് ഞാൻ ഒരു കാര്യം മനസിലാക്കിയത് ഇത്പോലെ പല കഥകളും ഞാൻ തുടക്കം വായിച്ചു നിർത്തി തുടർന്ന് വായിക്കാൻ വിട്ട് പോയിട്ട് ഉണ്ട് അത് കൊണ്ട് ഞാൻ ഇന്നലെ തൊട്ട് ഒരു ലിസ്റ്റ് തയാറാക്കി ഇനി ഒന്നും വിട്ട് പോകില്ല അതിനുള്ള നന്ദി നിനക്ക് ആണ് ❤️❤️

    1. ബാബു sir…,,,
      നല്ല വാക്കുകൾക്ക് നന്ദി…❣️❣️❣️

      എല്ലാ കഥയും വായിച്ചിട്ട് കഥ ഇഷ്ട്ടമായാൽ എഴുതുന്നുവരെ സപ്പോർട്ട് ചെയ്യണം..❣️❣️❣️…

  19. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കച്ചി ആയിട്ടുണ്ട്????.
    മാസ്റ്റർ ആണ് വില്ലൻ അല്ലെ??

    1. പിള്ളേച്ചോ…,,,
      മാസ്റ്റർ മെയിൻ വില്ലന്റെ തൊട്ട് താഴെ ഉള്ള വില്ലൻ..,,,

  20. നന്നായിട്ടുണ്ട്.. അടുത്ത് പാർട്ടിനായി കാത്തിരിക്കുന്നു….
    പിന്നെ ആദിയെ അവർ കണ്ടതല്ലേ ആമിയുടെ വീട്ടുകാർ… ???

    1. വളരെ നന്ദി ബ്രോ..,,,

      ആദിയുടെ മുഖം ആദി മറച്ചതുകൊണ്ട് അവർ മുഖം കണ്ടിട്ടില്ല..,,, ബാക്കി എല്ലാം അടുത്ത ഭാഗത്ത്‌ വായിച്ചറിയാം…,,❣️❣️❣️

  21. അപ്പൂട്ടൻ

    ഞാനിപ്പോൾ വായിച്ചു തീർന്നു അതേയുള്ളൂ അഖിൽ ഭായി. ഇഷ്ടപ്പെട്ടു കഥ മനോഹരമായിട്ടുണ്ട്. ഒരു ഹോളിവുഡ് ഫിലിം ഇന്റെ മാതൃകയിൽ മുന്നോട്ടുപോകുന്നു. അതെ തീർച്ചയായും സംരക്ഷണം ഏറ്റെടുക്കും അല്ലേ. ആമിയും ആദിയും തമ്മിലുള്ള ബന്ധം എന്താണെന്ന് തിരിച്ചറിയാൻ സമയമെടുക്കും അല്ലേ. കാത്തിരുന്നു കാണാം. സ്നേഹപൂർവ്വം അപ്പൂട്ടൻ. കഥ kkയ്യിൽ കണ്ടു എങ്കിലും അവിടെ വായിക്കാൻ പറ്റിയില്ല.

    1. അപ്പൂട്ടൻ…,,,

      സുഖമാണ് എന്ന് വിശ്വസിക്കുന്നു..,,,

      Kk യിൽ ലിങ്ക് മാത്രമേ ഉള്ളു…,,, ഇനി മുതൽ കഥ ഇവിടെയാണ്‌ വരുക…,,,

      ആമിയും ആദിയും തമ്മിലുള്ള ബന്ധം എന്താണ് എന്ന് മനസിലാക്കുവാൻ…,,, കുറച്ചൂടെ കാത്തിരിക്കണം…,,,

      1. അപ്പൂട്ടൻ

        അത് അടിപൊളി ഇത്തരം കഥകൾ ഇവിടെ തന്നെയാണ് ഏറ്റവും ബെസ്റ്റ്. അഖിൽഭായ് സുഖമാണ്. അങ്ങേക്കും സുഖം എന്ന് വിശ്വസിക്കുന്നു. ഇപ്പോൾ കുറച്ച് പണി കൂടിയത് കാരണം ചാറ്റിങ്ങിനും പങ്കെടുക്കാൻ പറ്റാതെയായി. മറക്കരുത്. സമയം കിട്ടുമ്പോൾ എപ്പോഴായാലും വരും. കൂട്ടുകാർക്ക് എല്ലാവർക്കും സുഖം എന്ന് വിശ്വസിച്ചു കൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ

  22. ഇപ്പൊ വായിച്ച് തീര്‍ന്നേ ഉള്ളു…

    ഈ ഭാഗം ആകെ വില്ലന്മാരാണല്ലോ…

    ആദിയുടെയും ആമിയുടെയും പ്രണയനിമിഷങ്ങൾക്കായി വന്ന എന്നെ വില്ലന്മാരെ കാണിച്ച് പേടിപ്പിച്ചത് ശരിയായില്ല… ?

    എന്തായാലും കുറെ പുതിയ ഇറക്കുമതി ഉണ്ടല്ലോ… കൊള്ളാം… കഥ ഒന്നുടെ കുഴഞ്ഞ് മറിയട്ടെ… പുതിയ പെണ്ണുങ്ങള്‍ എല്ലാം കൊള്ളാം കേട്ടോ… ?

    കാത്തിരിക്കുന്നു ബാക്കി ഭാഗത്തിന് വേണ്ടി ?

    1. ഖൽബെ…❣️❣️

      //ആദിയുടെയും ആമിയുടെയും പ്രണയനിമിഷങ്ങൾക്കായി വന്ന എന്നെ വില്ലന്മാരെ കാണിച്ച് പേടിപ്പിച്ചത് ശരിയായില്ല… ?///

      ശരിക്കും ഫുൾ എഴുതി കഴിഞ്ഞില്ല…,,, സൊ പകുതി എടുത്ത് പോസ്റ്റ്‌ ചെയ്തു ???…. അതാണ് സത്യം…,,,,

  23. ?✍️ super exciting story

    1. വളരെ നന്ദി വായിച്ചതിൽ
      സ്നേഹം മാത്രം ❣️

  24. അഖിലേട്ടാ വായിക്കാൻ പറ്റിയിട്ടില്ല പനി മാറിയിട്ട് വായിക്കാം

    1. മതി ബ്രോ…,,,
      കഥ ഇവിടെ തന്നെ ഉണ്ടാവും…,,,
      പനി ഒക്കെ മാറിയിട്ട് വായിച്ചാൽ മതി

Comments are closed.