∆ ആഴങ്ങളിൽ ∆ [രക്ഷാധികാരി ബൈജു] 84

ഇതുംപറഞ്ഞ് ഞാനാ ഹാളിലെ സോഫയിലേക്ക് മെല്ലെ ചാഞ്ഞു. ആ കിടന്ന കിടത്തം പിന്നീട് അമ്മ വന്നു സന്ധ്യയായി എഴുന്നേക്കെടായെന്നും പറഞ്ഞു പൊക്കിയപ്പോയാണ് എഴുന്നേറ്റത്.

എഴുന്നേറ്റയുടൻ ക്ലോക്കിലൊന്നു നോക്കി സമയം ആറര കഴിഞ്ഞു. ‘ഇൗ നേരം പോയ പോക്കേ…’ അതും മനസ്സിൽപറഞ്ഞു മെല്ലെ അവിടെയുള്ള കസേര സ്റ്റിക്കാക്കി ഞാൻ റൂമിലെത്തി.

ബാക്കി എല്ലാം പതിവുപോലെ തന്നെ. കുളിമുറിയിൽ കയറി കുളിച്ചു വന്നപ്പോഴേക്കും അമ്മ ചായ അവിടെയുള്ള ഡ്രോ മേശയുടെ മുകളിൽ കൊണ്ടുവച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ചായയും കുടിച്ച് കസേരയിൽ ഇരുന്നു ഞാൻ വായിച്ചുവെച്ച പുസ്തകത്തിന്റെ ബാക്കിയിലേക്കു കടന്നപ്പോഴാണ് മുറ്റത്ത് ഒരു വണ്ടിവന്നു നിന്ന ശബ്ദം കേട്ടത്.

 

“ഡാ ഹരീ…..”

 

“ആ, മോനോ നീ ആരുന്നൊ. അഭി എന്തിയേ രണ്ടാളും കാണുമെന്നാണെല്ലോ അവൻ പറഞ്ഞെ.”

 

“ആ അമ്മേ… അവനുമുണ്ടായിരുന്നു. ഇങ്ങോട്ട് വന്നവരവ് ബാഗ് വെക്കാൻ അവനവന്റെ വീട്ടിലൊന്നുകയറി. അപ്പോഴേക്കും അവന്റെ ചെറുക്കൻ വന്ന് പിടിച്ചു ഒടുവിൽ അവനവിടെ നിൽക്കേണ്ടി വന്നു.”

 

“ആഹാ അതിപ്പോ നന്നായി. അല്ലേലും പിള്ളേര് വീട്ടിലുള്ളത് നല്ലതാ നേരം പോകുന്നതറിയില്ലെന്നേ…”

 

ഉമ്മറത്തു നിന്നുള്ള ഈ സംഭാഷണമിനി നീണ്ടാൽ  അമ്മ വിങ്ങിപ്പൊട്ടുമെന്നറിയാവുന്നതിനാൽ മുന്നോട്ട് കൊണ്ടുപോകാതെ ഞാൻ അവനെ ഉച്ചത്തിൽ വിളിച്ചു…

 

“ഡാ അമലേ… നീ ഇങ്ങു കേറിപ്പോരു ഞാനിവിടെയുണ്ട്.”

 

“ആ മോനെ ദാ വിളിവന്നു നീ ചെല്ല്…”

 

“ശെരി അമ്മേ…”

 

“ആഹാ എന്തുപറ്റി സാറിവിടെയങ്ങിരുന്നതെന്നാ..?”

 

“ഓ ഒന്നുംപറയണ്ട ഞാൻ സ്കൂളിൽ നിന്നും വന്നിട്ടാ സോഫയിലിരുന്നങ്ങു മഴങ്ങി.  അതുകഴിഞ്ഞിപ്പോ കുളിച്ചു വന്നിരുന്നതേ ഉള്ളടാ..”

24 Comments

  1. How to add page break in story

  2. ‘‘ great ‘‘

  3. ആദ്യ ഭാഗം നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ മനോഹരം ആയി vekkam എഴുതി തന്നോളു ട്ടോ ❤️❤️❤️

  4. Kollam bro.. next part poratte.. kadha kurachu vannal nalla support akum.. ❤️

  5. രക്ഷാധികാരി ബൈജു

    ഈ സൈറ്റിലെ പരിചയ കുറവ് മൂലം ഒന്ന് രണ്ട് കമൻ്റ് കൂടുതൽ add ആയിട്ടുണ്ട്. ഒന്നും തൊന്നല്ലെ ❤️??

  6. രക്ഷാധികാരി ബൈജു

    ❤️❤️❤️

  7. രക്ഷാധികാരി ബൈജു

    അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. തീർച്ചയായും എഴുതും ❤️

  8. അപ്പൂട്ടൻ❤??

    മനോഹരമായിട്ടുണ്ട് തുടരുക

    1. രക്ഷാധികാരി ബൈജു

      ❤️

  9. തുടക്കം ഗംഭീരം,
    സാധാരണ കഥകളിൽ നിന്ന് പാത്രസൃഷ്ടി വിഭിന്നമായിരുന്നു കൂടുതൽ ഭാഗങ്ങൾ വരുമ്പോഴല്ലേ കഥയെപ്പറ്റി കൂടുതൽ മനസിലാകൂ,
    അടുത്ത ഭാഗം ധൈര്യമായി എഴുതിക്കോ…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഈ സപ്പോർട്ട് ഇനിയും നൽകുക. അടുത്ത ഭാഗം എഴുതുകയാണ്❤️

  10. അദൃശ്യ കാമുകന്‍

    കൊള്ളാം… നന്നായിട്ടുണ്ട് തീര്‍ച്ചയായും തുടരണം.. പതിവ് cliche love stories ഇല്‍ നിന്ന് വ്യത്യസ്തമായ ഒരു തുടക്കം… അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ… അല്ലെങ്കിൽ തുടക്കകാരൻ aayath കൊണ്ട്‌ views ചിലപ്പോ കുറയും…

    1. രക്ഷാധികാരി ബൈജു

      അഭിപ്രായത്തിനു ഒരുപാട് നന്ദി❤️??. ഉദ്ദേശിക്കു പോലെ എഴുതി എടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.ടൈപ്പിംഗ് സ്പീഡില്ല. തുടക്കം ആയതിനാലാവും. നല്ല ഒരു കഥക്കായി maximum ശ്രമിക്കും ❤️. അടുത്ത ഭാഗം എഴുതുകയാണ് ❤️

  11. വിരഹ കാമുകൻ???

    ❤️❤️❤️

    1. രക്ഷാധികാരി ബൈജു

      ❤️

  12. നല്ല തുടക്കം.,.,.
    നന്നായിട്ടുണ്ട്..,.
    സ്നേഹം.,.,
    ??

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സ്നേഹം ❤️

  13. താൻ വിടടോ…

    ഫുൾ സപ്പോർട്ട്…

    ഫസ്റ്റ് പാർട്ട്‌ നന്നായിട്ടുണ്ട് ??

    1. രക്ഷാധികാരി ബൈജു

      ❤️❤️❤️ ഒരുപാട് സ്നേഹം ❤️❤️❤️ അടുത്ത ഭാഗം എഴുതുകയാണ് ✍?…

  14. വായിച്ചിട്ട് പിന്നെ പറയാം

    1. രക്ഷാധികാരി ബൈജു

      Oke?

  15. ഖുറേഷി അബ്രഹാം

    എല്ലാം അത്യമായി ഞാൻ സമർപ്പിക്കുന്നു

    1. ഖുറേഷി അബ്രഹാം

      തുടക്കം കൊള്ളാം, ബാക്കിയെല്ലാം വിഷതമായി വഴിയേ എഴുതി പോസ്റ്റൂ. ഇഷ്ട്ടായി കഥ

      | QA |

      1. രക്ഷാധികാരി ബൈജു

        ❤️❤️❤️

Comments are closed.