ആതിര 2 [ആദിത്യൻ] 200

“”ആ പഷ്ട്.. അവളെ.. നീ തല്ലും “പറഞ്ഞശേഷം അവൻ എന്നെനോക്കി മരണച്ചിരി അല്ലെങ്കിൽ തന്നെ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുന്ന എന്നെനോക്കിയുള്ള അവന്റെ ചിരി കൂടി കണ്ടാപ്പോൾ എന്റെ കണ്ട്രോൾ പോയി തുടങ്ങി എന്റെ രൂക്ഷമായ നോട്ടം കണ്ടപ്പോൾ അവൻ ചിരി നിർത്തി ബാക്കി പറയാൻ തുടങ്ങി

“”എന്റെ പൊന്നുമോനെ അവൾ ആരാന്ന് അറിയോ.. അവളുടെ അച്ഛൻ ഒരു പാർട്ടിക്കാരൻ ആണ് മോളെ തൊട്ടാൽ വീട്ടിൽ കേറി അയാൾ പണിയും പിന്നെ അവൾടെ ഏട്ടൻ ഇതേ സ്കൂളിൽ ഇപ്പോൾ പ്ലസ് ടു പഠിക്കുന്നു പെങ്ങളെ തൊട്ടാൽ ഏട്ടൻ വെറുതെ ഇരിക്കുവോ അതോണ്ട് പൊന്നുമോൻ അവൾക്കിട്ട് കൊട്ടാം എന്ന് വിചാരിക്കണ്ട ആ വെള്ളം വാങ്ങി വെച്ചേരെ “”

അവൻ പറഞ്ഞത് കേട്ടപ്പോൾ നേരെത്തെ തിളച്ചുതൂവിയ രക്തം തണുത്ത് ഐസ് ആയി..അവളുടെ ഏട്ടനെ മാനേജ് ചെയ്താലും അച്ഛനെ മാനേജ്‍ ചെയ്യാൻ എനിക്ക് പറ്റില്ല അതോണ്ട് അവളോടുള്ള ദേഷ്യം മനസ്സിൽ മാത്രം വയ്ക്കാൻ ഞാൻ തീരുമാനിച്ചു

പിന്നെയും അവളുടെ പരിഹാസം ഓക്കേ നല്ല രീതിയിൽ എനിക്ക് കിട്ടി പക്ഷെ തിരിച്ചൊന്ന് ദേഷ്യത്തിൽ നോക്കാൻ പോലും ഞാൻ നിന്നില്ല

കളിയാക്കൽ സ്കൂളിൽ മാത്രം ഒതുങ്ങിയില്ല എന്നെ എവിടെ കാണുന്നോ അവിടെ വച്ചൊക്കെയായി.. പക്ഷെ കളിയാക്കാൻ അല്ലാതെ അവളെന്നോട് ആദ്യം ആയി സംസാരിച്ചത് ഒരു ഉത്സവത്തിന് ആണ്

അമ്പലത്തിൽ ഊട്ടൂപുരയിൽ ഞാനും ചങ്കും ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ ഏതൊക്കയോ പേമ്പിള്ളേർ അടുത്ത് വന്നു നില്കുന്നത് അറിഞ്ഞു എങ്കിലും പേടിയും മടിയും കൊണ്ട് ഞാൻ നോക്കാൻ പോയില്ല

“”എടി സീറ്റ്‌ ഇല്ലല്ലോ.. അവര് ഉള്ളപ്പോൾ എങ്ങനെ ആണ് “”

ഏതോ പെണ്ണ് പറയുന്നത് ഞാൻ കേട്ടു, ശരിയാ എന്റെ തൊട്ടിപ്പുറം രണ്ട് കസേരയെ ഒള്ളു അവർ രണ്ടുപേമ്പിള്ളേരും ഒരു കുട്ടിയും അടക്കം മൂന്നുപേരും.. പോരാത്തതിന് അമ്പിള്ളേരെ കൂടെയിരിക്കാൻ മടിയും കാണും

“”അതിനെന്താ?? നീ അവളെ മടിയിൽ ഇരുത്തിക്കോ ഞാൻ ഇവന്റെ അടുത്ത് ഇരുന്നോളാം എനിക്ക് പ്രശ്നം ഇല്ല.. അല്ലെ വിഷ്ണു “”

നല്ല പരിജയം ഉള്ള ശബ്ദം കൂടെ എന്റെ പെരുവിളിച്ചപ്പോൾ അതാരപ്പ എന്ന് ആലോചിച്ചു ഞാൻ നോക്കി

അവളായിരുന്നു ആ വർഷയുടെ വാല് എന്റെ ശത്രു ഒരുവട്ടമേ നോക്കിയുള്ളു പിന്നെ മുഖംതിരിച്ചു കഴിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു അവൾ ആണെങ്കിൽ എന്റടുത്തു ഇരിക്കാൻ മുന്നോട്ടു വരുകെയും ചെയ്തപ്പോൾ ഞാൻ ഉടനെ ഇലയും മടക്കി കൈകഴുകാൻ എഴുന്നേറ്റു നടന്നു, പിന്നിൽ നിന്ന് എന്ത്പറ്റി എന്നൊക്കെ അവൾ ചോദിക്കുന്നത് ഞാൻ കേട്ടെങ്കിലും തിരിഞ്ഞുനോക്കിയില്ല ഒരെണ്ണം കൊടുക്കാൻ പറ്റിയില്ലെങ്കിലും അവളോടുള്ള അനിഷ്ടം പ്രകടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം തോന്നി

ദിവസങ്ങളും മാസങ്ങളും വീണ്ടും കടന്നു പോയി  ഒമ്പതാക്ലസ് പരിക്ഷ കഴിഞ്ഞു പത്തിലേക്ക് ജയിച്ചു ക്ലാസ്സ്‌ ആരംഭിച്ചു ഇതിനിടയിൽ വീണ്ടും പലതും സംഭവിച്ചു

ഹർഷ രാഹുലിനെ തേച്ചു അവളുടെ നാട്ടിലെ മറ്റാരോ ആയി പ്രണയത്തിൽ ഏർപ്പെട്ടു,,, അവരുടെ പരിഹാസവും വർഷയുടെ അഹങ്കാരം കൂടെ ആയപ്പോൾ അവളോട് എനിക്ക് തീർത്തും പുച്ഛം മാത്രംമായി മാറി ,,, ക്ലാസ്സിലെ മെയിൻ പിള്ളേർ ലിസ്റ്റിൽ എന്റെപേരും വന്നു അതോടപ്പം മെയിൻ ലിസ്റ്റിൽ ഉണ്ടായിരുന്ന ഷസിനും അർഷിനും കോമഡിയിലേക്ക് ഇറങ്ങി അർഷിൻ പിന്നെ ക്ലാസ്സിൽ എല്ലാരുടെയും മുന്നിൽ വച്ചു എന്റെൽ നിന്ന് കൊണ്ടത്

28 Comments

  1. ആദിത്യൻ♥️♥️♥️
    ഞാൻ മുൻപത്തെ പാർട്ടിൽ പറഞ്ഞതുപോലെ തന്നെ…സ്പീഡ് അൽപം കുറച്ച് വിശദീകരിച്ച് എഴുതുകയാണെങ്കിൽ കുറച്ചുകൂടി സ്വീകാര്യത ലഭിക്കും ഈ കഥക്ക്…ഇപ്പോൾ മോശമാണ് എന്നല്ല കുറച്ചുകൂടി നന്നാക്കാം എന്നാണ് ഉദ്ദേശിച്ചത്.പിന്നെ മറ്റൊരു കാര്യം കൂടി ആവശ്യ സന്ദർഭങ്ങളിൽ ഫുൾസ്റ്റോപ്പ് ഇടാൻ മറക്കരുത്.

    1. ആദിത്യൻ

      ആദ്യകഥയായതിന്റെ പോരായ്മകളും ശ്രെദ്ധക്കുറവുകളും ഒക്കെ ആണ് ബ്രോ,,, തീർച്ചയായും ഇതെല്ലാം ശ്രെദ്ധിക്കുന്നതായിരിക്കും

      ചൂണ്ടിക്കാട്ടലുകൾക് നന്ദി ബ്രോ ❤❤

  2. കുട്ടൻ

    ബ്രോ അടുത്ത പാർട്ട്‌ ഈ ആഴ്ച്ച വരുമോ

    1. ആദിത്യൻ

      പുതിയ പാർട്ട്‌ ഇന്നലെ വന്നല്ലോ ബ്രോ ❤

  3. അടുത്ത പാർട്ട്‌ എന്ന് വരും

    1. ആദിത്യൻ

      സോറി ബ്രോ കുറച്ചധികം തിരക്കുകൾ കാരണം ആണ് വൈകുന്നത് ഉടനെ അടുത്ത ഭാഗം തരാൻ ശ്രെമിക്കും

      സപ്പോർട്ടിന് നന്ദി ❤❤

  4. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ???

    1. ആദിത്യൻ

      ❤❤❤❤❤

  5. ജീനാ_പ്പു

    നന്നായിട്ടുണ്ട് ?❣️

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤❤❤?

    1. ആദിത്യൻ

      ❤❤❤

  6. ബ്രോ,
    ഇപ്പോഴും കഥയുടെ ട്രാക്കിലേക്ക് കായറാത്തത് കൊണ്ട് ഒന്നും പറയുന്നില്ല, പക്ഷെ എഴുത്ത് സൂപ്പർ, വായിക്കാൻ രസമുണ്ട്, അടുത്തഭാഗം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ആദിത്യൻ

      വായനയ്ക്കും അഭിപ്രാത്തിനും നന്ദി ജ്വാല ബ്രോ ❤❤
      അടുത്ത ഭാഗം കുറച്ചു വൈകും

  7. ❤️❤️❤️❤️❤️❤️

    1. ആദിത്യൻ

      ❤❤

    1. ആദിത്യൻ

      താങ്ക്സ് ബ്രോ ❤❤

  8. Next part eppozha

    1. ആദിത്യൻ

      അപരാജിതൻ വായിച്ചോണ്ടിരിക്കുവാന് അതൊന്ന് കഴിഞ്ഞിട്ട് വേണം എഴുതാൻ

  9. കുട്ടപ്പൻ

    ആഹാ ഇഷ്ടായി ❤️

    1. Bro..
      Moonnu chaptar aayitt orumichu vaayikkaam..
      Enkile oru continuity kittukayullu..

      1. ആദിത്യൻ

        പതുക്കെ സമയം പോലെ മതി ഹർഷൻ ബ്രോ ?❤

    2. ആദിത്യൻ

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി കുട്ടപ്പൻ ബ്രോ ❤❤❤?

  10. ??????

    1. ആദിത്യൻ

      ❤❤❤❤

    1. ആദിത്യൻ

      ❤❤

Comments are closed.