❤️ പ്രണയകാലം ❤️ ഭാഗം 1
Author : RESHMA JIBIN
“അമ്മു… എന്ത് ഉറക്കമാണ് കുട്ടീയേ.. ക്ലാസ്സ് തുറക്കുന്ന ദിവസമായിട്ട് ഇങ്ങനെ കിടന്ന് ഉറങ്ങുകയണോ അമ്മുക്കുട്ടിയേ”
തലേന്ന് രാത്രി തകർത്തു പെയ്യ്ത കർക്കിടക പേമരിയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ തലവഴി രണ്ട് പുതപ്പിട്ടു സുഖ നിദ്രയിലായിരുന്ന ധ്വനി അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത്..
ഇവൾ ധ്വനി.. വില്ലേജ് ഓഫീസർ രവി ചന്ദ്രന്റേയും സ്കൂൾ അധ്യാപികയായ ലതിക ടീച്ചറുടെയും ഒരേ ഒരു മകൾ.. ധ്വനി രവിചന്ദ്രൻ.. അച്ഛന്റേയും അമ്മയുടേയും പ്രിയപ്പെട്ട അമ്മു..
നീണ്ട രണ്ട് രണ്ടര മാസത്തെ പത്താം ക്ലാസ് അവധിക്കാലം അവസാനിച്ച് ഇന്നാണ് പുതിയ സ്കൂളിലേക്ക് പോകുന്നത്.. അതും വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള പനമ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ…
” നല്ല തണുപ്പ് അമ്മേ.. ഇത്തിരി നേരം കൂടി കിടക്കട്ടേ ഞാൻ “
അമ്മു തന്റെ കാലുകൾ പുതപ്പിനുള്ളിലേക്ക് വലിച്ച് ഒന്ന് കൂടി ചുരുണ്ട് കിടന്നു…
” ദേ സമയം 7 മണി ആകുന്നു മോളേ.. ബസ് കയറി പോകേണ്ടതാണ്.. ആദ്യത്തെ പോലെ പത്ത് അടി നടന്നാൽ എത്തുന്നിടത്തല്ല സ്കൂൾ “
” ഏഴ് മണിയായോ….” അവൾ വെപ്രാളത്തോടെ പുതപ്പ് വലിച്ച് മാറ്റി ചാടി എണീറ്റ് ക്ലോക്കിലേക്ക് നോക്കി..സമയം 6.20.. അത് കണ്ടതോടെ അവൾ അമ്മയെ കണ്ണുരുട്ടി കാണിച്ച്
” ഇതാണോ അമ്മേ.. 7 മണി.. ഈ അമ്മമാരെല്ലാം ഇങ്ങനെയാണ്.. അവര് നോക്കുമ്പോൾ മാത്രം ക്ലോക്കിന്റെ സൂചി അരമണിക്കൂർ വേഗത്തിലാകും ഓടുന്നുണ്ടാകാ.. ശ്ശോ.. എന്റെ ഉറക്കം പോയി.. ” അമ്മു പരിഭവിച്ചിരിപ്പായി
അവളുടെ സംസാരവും സംസാരത്തിലെ പരിഭവവും കേട്ട് ലതിക ടീച്ചർ ചിരി വന്നു
” അങ്ങനെ വിളിച്ചാലാണ് എന്റെ അമ്മുന്റെ പോലുള്ള മടിച്ചി കുട്ടിയോളൊക്കെ എണീക്കൊള്ളൂ”
അമ്മു മുഖം വീർപ്പിച്ച് ചുണ്ട് കൂർപ്പിച്ചു ഇരിക്കുകയാണ്..
” പുതിയ സ്കൂളിലേക്ക് പോകുന്ന ആദ്യ ദിവസായിട്ട് പിണങ്ങല്ലേ അമ്മു.. എണീറ്റു പോയി കുളിച്ചു റെഡിയായി വായോ..” ലതിക അവളുടെ കവിളിൽ തലോടി
Nalla start…. keep going ✌️
തുടരും എന്നല്ല തുടരണം
നല്ല തുടക്കം.തുടരുക
Kollam reshma… Thudaruka
രേഷ്മ,
തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
സ്നേഹപൂർവ്വം…
?
സെക്കന്റ്
♥️♥️
തുടക്കം നന്നായിട്ടുണ്ട്♥️♥️
അടുത്ത ഭാഗവുമായി വേഗം വരുക..