പ്രണയകാലം [RESHMA JIBIN] 88

” ഉം. “

ഘനഗംഭീരമായ മൂളൽ മാത്രം നൽകി അവൻ നടന്ന് കഴിഞ്ഞിരുന്നു..

അമ്മുവിന് തന്റെ എല്ലാ ഉന്മേഷവും പോയി.. കുട്ടികളെല്ലാം അവളെ നോക്കി അടക്കം പറഞ്ഞു പിരിഞ്ഞ് പോകുന്നുണ്ട്.. അമ്മു നാണക്കേടോടെ അതെ നിൽപ്പ് തുടരുകയാണ്.. അവളുടെ അവസ്ഥ മനസ്സിലാക്കിയ പ്രവി അവളുടെ കയ്യിൽ പിടിച്ച്

” പോട്ടേടി സാരമില്ല.. സീനിയറായി പോയി.. അല്ലേൽ എന്റേന്ന് നല്ലത് കിട്ടിയേനേ.. നീയത് വിട് നമുക്ക് ക്ലാസ് കണ്ടുപിടിക്കാം “

പ്രവി പറയുന്നതിന് യാന്ത്രികമായി തലയാട്ടി.. നാണക്കേട് കൊണ്ട് നീറുന്ന മനസ്സുമായി വിറങ്ങലിച്ച കാലുകൾ വലിച്ച് അമ്മു നടന്നു..

അമ്മുവും പ്രവിയും കോമേഴ്സിനാണ് ചേർന്നിരുന്നത്.. സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് കടന്നതും പുതിയ കുട്ടികളെ സ്വീകരിക്കാനായി കുറച്ചു കുട്ടികൾ നിന്നിരുന്ന.. അവർ പറഞ്ഞത് അനുസരിച്ച് അമ്മുവും പ്രവിയും സ്കൂളിന്റെ മെയിൻ ഓഡിറ്റോറിയത്തിലേക്ക് പോയി.. അവിടെ പുതിയ കുട്ടികൾക്കായുള്ള സ്വീകരണവും മറ്റും ഒരുക്കിയിരുന്നു..

അമ്മു നാണക്കേടോടെ വിഷമിച്ചാണ് നടക്കുന്നത്.. ബസിലെ സംഭവം അവളെയത് നന്നായി ബാധിച്ചിരുന്നു.. ഇരുവരും സീനിയേഴ്സ് നൽകിയ പൂക്കളും വാങ്ങി ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായി ചെന്നിരുന്നു.. ഏകദേശം ഒരു മണിക്കൂർ എടുത്തു കാര്യപരിപാടികളെല്ലാം അവസാനിക്കാൻ.. ധ്വനി അതെല്ലാം വെറുതെ നോക്കിയിരുന്നതല്ലാതെ മനസ്സ് ഇപ്പോഴും കഴിഞ്ഞ സംഭവത്തിൽ നിന്നും വിട്ട് വന്നിരുന്നില്ല..

ടീച്ചേഴ്സ് നൽകിയ നിർദേശം പ്രകാരം ധ്വനിയും പ്രവിയും സെക്കന്റ് ഫ്ലോറിലുള്ള അവരുടെ ക്ലാസ്സിലേക്ക് പോവുകയായിരുന്നു.. ഗോവണി പടികൾ കയറുമ്പോൾ ധ്വനിയുടെ കാതുകളിൽ പതിഞ്ഞത് ഹൃദ്യമായ ഒരു സ്വരമായിരുന്നു

?രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ
ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ…
നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ
നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ…?

9 Comments

  1. Nalla start…. keep going ✌️

  2. തുടരും എന്നല്ല തുടരണം

  3. നല്ല തുടക്കം.തുടരുക

  4. Kollam reshma… Thudaruka

  5. രേഷ്മ,
    തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
    എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

    സ്നേഹപൂർവ്വം…

    1. സെക്കന്റ്

    1. തുടക്കം നന്നായിട്ടുണ്ട്♥️♥️
      അടുത്ത ഭാഗവുമായി വേഗം വരുക..

Comments are closed.