പ്രണയകാലം [RESHMA JIBIN] 88

അമ്മു അമ്മയെ നോക്കി ചിരിച്ച് ടവ്വലുമെടുത്ത്  ബാത് റൂമിൽ കയറി വിസ്തരിച്ചൊരു കുളിയും പാസ്സാക്കി ഇറങ്ങി.. അലമാരി തുറന്ന് ഇടാനുള്ള ഡ്രസ്സിനായി പിന്നീടുള്ള അന്വേഷണം.. സ്കൂളിലെ ആദ്യദിനം അല്ലേ.. അത്യാവശ്യം സുന്ദരിയാകാതെ പോകുന്നത് എങ്ങനെയാണ്.. ഓരോ ഡ്രസ്സുകളും എടുത്ത് കണ്ണാടിക്ക് മുന്പിൽ നിന്ന് വച്ച് നോക്കിയിട്ടും ഒരു തൃപ്തി വരാത്തത് പോലെ.. കൂറെയേറെ തിരച്ചിലിന് ഒടുവിൽ കരിമ്പച്ച നിറത്തിൽ മെറൂൺ ബോർഡറോട് കൂടിയ ഒരു പട്ടുപാവട കിട്ടി.. വിഷുവിന് അച്ഛൻ വാങ്ങി കൊടുത്തത്..

അതുമായി കണ്ണാടിക്ക് മുന്പിൽ നിന്ന് ചന്തം നോക്കിയപ്പോൾ ബോധിച്ചു.. പട്ടുപ്പാവടയുമിട്ട് ടവ്വലിനാൽ ചുറ്റി കെട്ടി വച്ചിരുന്ന മുടി അഴിച്ച് ഒരിക്കൽ കൂടി തുടച്ച് ഉണക്കി കുളിപ്പിന്നലിട്ട് വിടർത്തിയിട്ടു.. അരയ്ക്കൊപ്പമുള്ള കാർകൂന്തൽ ഭംഗിയായി കിടന്നു.. മേശയിൽ വെച്ചിരുന്ന അവളുടെ പ്രിയപ്പെട്ട cuticura powder അൽപ്പമെടുത്ത് മുഖത്തിട്ട് ത്രെഡ് ചെയ്യാതെ നിർത്തിയിരുന്ന പുരികകൊടികൾക്കിടയിൽ eyetex ന്റെ ചുവന്ന ചെറിയ വട്ടപ്പൊട്ട് കുത്തി.. ഐ പെൻസിൽ കൊണ്ട് കണ്ണുകൾ ഭംഗിയിൽ എഴുതി.. പച്ച കല്ലുകൾ പതിപ്പിച്ച ചെറിയ ജിമ്മുക്കയും എടുത്തിട്ട് ഒരുക്കം പൂർത്തിയാക്കി.. കയ്യിലും കഴുത്തിലും സ്വർണം തന്നെ ഇടണമെന്ന് അച്ഛന്റെ നിർബ്ബന്ധം ഉള്ളതിനാൽ അത് മാത്രം അവൾ മാറ്റിയിട്ടില്ല.. മേശവലിപ്പിൽ നിന്ന് തന്റെ വാച്ചെടുത്ത് കെട്ടി പുതിയ ബാഗിൽ ഒന്ന് രണ്ട് ബുക്കും എടുത്ത് വച്ച് അവൾ ഒരുങ്ങിയിറങ്ങി..

ഹാളിലേക്ക് എത്തിയതും അമ്മ കഴിക്കാനുള്ളതെല്ലാം എടുത്ത് വെച്ചിരുന്നു.. കയ്യിലെ ബാഗ് തീൻ മേശയിൽ വച്ചതും ലതിക അവളെ ശാസനയോടെ നോക്കി.. മറുപടിയായി നന്നായി ഇളിച്ച്ക്കാട്ടി ബാഗ് അടുത്ത ചെയറിലേക്ക് വച്ച് അമ്മയുണ്ടാക്കിയ ദോശ രണ്ടെണ്ണം എടുത്ത് ചട്നിയും സാമ്പാറും കൂട്ടി കഴിച്ചു.. ചായ കുടിക്കുന്ന പതിവ് ഇല്ലാത്തതിനാൽ അത് ഒഴിവാക്കി കഴിച്ച് എണീറ്റു.. അമ്മ കൊടുത്ത ലഞ്ച് ബോക്സും ബാഗിലേക്ക് വച്ച് സ്കൂളിലേക്ക് ഇറങ്ങി..

വരാന്തയിലേക്ക് ഇറങ്ങിയതും അച്ഛൻ പത്രം വായിച്ച് ഇരിപ്പുണ്ട്.. ഓടി ചെന്ന് അച്ഛന്റെ കവിളിൽ ഒരുമ്മ കൊടുത്തതും.. രവിചന്ദ്രൻ വായിക്കുന്ന പത്രം മടക്കി അവളെ നോക്കി ചിരിച്ച്

” അച്ഛന്റെ മോൾ പോകാൻ റെഡിയായോ.. “

9 Comments

  1. Nalla start…. keep going ✌️

  2. തുടരും എന്നല്ല തുടരണം

  3. നല്ല തുടക്കം.തുടരുക

  4. Kollam reshma… Thudaruka

  5. രേഷ്മ,
    തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
    എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

    സ്നേഹപൂർവ്വം…

    1. സെക്കന്റ്

    1. തുടക്കം നന്നായിട്ടുണ്ട്♥️♥️
      അടുത്ത ഭാഗവുമായി വേഗം വരുക..

Comments are closed.