പ്രണയകാലം [RESHMA JIBIN] 88

ആ ശബ്ദത്തിലും വരികളിലും ലയിച്ച് തന്നെ ധ്വനി ഗോവണിപ്പടി കയറി തീർത്തു.. പ്രവി അതൊന്നും ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നു കയറി കഴിഞ്ഞിരുന്നു

?വിളി കേൾക്കുമെങ്കിൽ…പൊന്നേ…
ഇനിയെത് ദ്വീപിൻ..കോണിൽ…
ഒരുപോലെ നമ്മൾ ചേർന്നു പാടും… ആ…..

വാനം ചായും തീരം താരാട്ടും
കാലം മൂളും താരം കാതോർക്കും…?

സെക്കന്റ് ഫ്ലോറിൽ ഗോവണി അവസാനിക്കുന്നിടതെ തൊട്ടടുത്ത ക്ലാസ്സിൽ നിന്നാണ് ആ ശബ്ദത്തിന്റെ ഉടമ എന്ന് മനസ്സിലായതും, പ്ലസ്ടു കോമേഴ്സ് A എന്നെഴുതിയിരിക്കുന്ന ആ ക്ലാസിന്റെ ജനലരികിൽ നിന്ന് ക്ലാസ് മുറിയിലേക്ക് ധ്വനി എത്തി നോക്കി..

” ഹർഷിദ്.. ഒരെണ്ണം കൂടി പാടടോ.. പ്ലീസ് “

ബസിലെ ധ്വനിയെ വഴക്ക് പറഞ്ഞ ആൺകുട്ടിക്ക് ചുറ്റും ഒരു പെൺപട തന്നെ കൂടി ഇരിപ്പുണ്ട്.. ഇത്രയും മനോഹരമായി പാടിയത് ഇങ്ങേരാണോ എന്ന ഭാവത്തിലാണ് ധ്വനിയുടെ നിൽപ്പ്..

” ഇനി പിന്നെ പാടാം.. ബെല്ലടിക്കാൻ സമയം ആയില്ലേ “

വളരെ സൗമ്യമായിരുന്നു ഹർഷിദിന്റെ സംസാരം..
അതേസമയമാണ് ഫസ്റ്റ് ബെൽ അടിച്ചതും.. ചുറ്റും കൂടി നിന്നിരുന്ന പെൺകുട്ടികളെ നോക്കി മനോഹരമായി ചിരിച്ച് ഹർഷിദ് തന്റെ സീറ്റിലേക്ക് പോകാനൊരിങ്ങിയപ്പോഴാണ്  ജനലരികിൽ നിൽക്കുന്ന ധ്വനിയെ അവൻ കാണുന്നത്.. അത്രയും നേരം അവന്റെ മുഖത്ത് ഉണ്ടായിരുന്നു ചിരി പെട്ടെന്ന് മാഞ്ഞു..

തുടരും..