പ്രണയകാലം [RESHMA JIBIN] 88

” പിന്നെ ഒരു പാവം.. ദേ പെണ്ണേ വല്ലാതെ പക്ഷം പിടിക്കാൻ വന്നാൽ ഉണ്ടല്ലോ ..  അവന് മിസ്സായത് നിനക്കിട്ട് തരും ഞാൻ… “

പ്രവീടെ ദേഷ്യം കണ്ട് അമ്മുവിന് ചിരിയാണ് വന്നത്..

” നീ നിന്ന് കിണിക്ക്.. ബസ് ബസ്സിന്റെ പാട്ടിന് പോകും.. “

പ്രവി അമ്മൂനെ തട്ടി മാറ്റി വേഗത്തിൽ നടന്നു.. അമ്മു അവൾക്ക് പിന്നാലെ ഓടി അവളുടെ കൈകോർത്ത് പിടിച്ച് വേഗത്തിൽ നടന്നു.. സ്റ്റോപ്പ് എത്തി കിതച്ച് കൊണ്ട് വാച്ചിലേക്ക് നോക്കിയതും ബസ് വരാൻ ഇനിയും അഞ്ച് മിനിറ്റ് കൂടിയുണ്ട്.. രണ്ടാളും നെഞ്ചിൽ കൈ വച്ച് ദീർഘനിശ്വാസം വലിച്ച് വിട്ടു.. അഡ്മിഷന്റെ കാര്യത്തിന് പോയിരുന്നത് കൊണ്ട് സ്കൂളും കൃത സമയത്ത് അവിടേക്ക് എത്തുവാനുള്ള ബസും ഇരുവരും മനസ്സിലാക്കി വെച്ചിരുന്നു.. ബസ് ഇറങ്ങിയാൽ സ്കൂൾ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല.. സ്റ്റോപ്പിൽ നിന്നും നേരിട്ട് നോക്കിയാൽ കാണുന്നത് സ്കൂളാണ്..

” ഡി പ്രവി എന്തായാലും ബസ് വരാൻ സമയമുണ്ട് നമുക്ക് ആ ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വഴിപാട് ഇട്ടാലോ.. അകത്ത് കയറി വിശദമായി പ്രാർത്ഥിക്കാനുള്ള നേരമിനി ഇല്ല.. “

” ആ.. പോകാം.. ആദ്യ ദിവസായിട്ട് അമ്പലത്തിൽ ഒന്ന് തല കാണിച്ചില്ലെന്ന് വേണ്ട.. ഞാൻ നമ്മുടെ പബ്ലിക് എക്സാമിന്റെ അന്ന് അമ്പലത്തിൽ ചെന്ന് ഫുൾ പാസ്സാക്കി തന്നാൽ ഒരു പുഷ്പാഞ്ജലി ചെയ്യാമെന്ന് കടം പറഞ്ഞ് പോന്നതാണ്.. പിന്നെ ആ വഴിക്ക് എത്തി നോക്കിയിട്ടില്ല “

” എടി ഭയങ്കരി നീ അമ്പലത്തിലും കടം പറഞ്ഞോ ” അമ്മു അമ്പരപ്പോടെ നോക്കി

” അമ്പലത്തിൽ ആര് കടം പറയുന്നു അമ്മു.. എന്നിട്ട് വേണം ആ വഴിപാട് ചീട്ട് എഴുത്തുന്ന കാർന്നോര് വീടിന്റെ ഉമ്മറത്ത് വന്ന് നിൽക്കാൻ “

” പിന്നെ ആരോടാ നീ കടം പറഞ്ഞേ “

” ഭഗവാനോട്… വേറേ ആരോട് പറയാനാ.. കടം ആണെങ്കിലും സംഗതി എന്റെ ആവിശ്യം പുള്ളി നിറവേറ്റി തന്നു.. തട്ടി മുട്ടി പത്താം ക്ലാസ് കടത്തി വിട്ടു” പ്രവിയുടെ ആ വാക്കുകളിൽ ഭഗവാനോടുള്ള കൃതജ്ഞത നിറഞ്ഞ് നിന്നിരുന്നു..

9 Comments

  1. Nalla start…. keep going ✌️

  2. തുടരും എന്നല്ല തുടരണം

  3. നല്ല തുടക്കം.തുടരുക

  4. Kollam reshma… Thudaruka

  5. രേഷ്മ,
    തുടക്കം അതി ഗംഭീരം, ഒരു നിമിഷം കലാലയ കാലഘട്ടത്തിലൂടെ, ബസ് യാത്രയിലൂടെ ഒക്കെ വായനക്കാരനെ സഞ്ചരിപ്പിച്ചു,
    എഴുത്തിന്റെ ശൈലി, നല്ല ഒഴുക്കുള്ള യാത്ര എല്ലാം കൂടി കലർന്ന് മനസ്സിന് തൃപ്തി തരുന്ന എഴുത്ത്, അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

    സ്നേഹപൂർവ്വം…

    1. സെക്കന്റ്

    1. തുടക്കം നന്നായിട്ടുണ്ട്♥️♥️
      അടുത്ത ഭാഗവുമായി വേഗം വരുക..

Comments are closed.