? നീലശലഭം 4 ? [Kalkki] 173

? നീലശലഭം 4 ?

Neelashalabham Part 4 | Author : Kalkki | Previous Part

 

വീട് അടുക്കും തോറും മനസിലൊരു അങ്കലാപ്പ്. തൻ്റെ പിന്നാലെ നടക്കുന്ന ആ ഭ്രാന്തൻ ആരായിരിക്കും.വീട്ടിലാരായിരിക്കും വന്നത്. വണ്ടിയിൽ വച്ചു കണ്ട ആ ചുള്ളൻ എങ്ങോട്ട് മാഞ്ഞുപോയി. ഇവിടെയെങ്ങും അയാളെ മുൻപ് കണ്ടിട്ടില്ലാല്ലോ.ഇനി അയാളാണോ ആ ഭ്രാന്തൻ.അങ്ങനെ ചോദൃങ്ങൾ കൊണ്ട് അവളുടെ മനസ്സു കലങ്ങി മറിഞ്ഞു.പടിക്കലെത്തിയപ്പോൾ ബൈക്കിലേക്ക്  നീണ്ട കാത്തുവിൻ്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു .പക്ഷെ എല്ലാം വെറുതെയായിപ്പോയി എന്നറിഞ്ഞപ്പോൾ ആ കണ്ണുകളുടെ തിളക്കം ഒന്നു കുറഞ്ഞു.ഒന്നു കൂടി തിരിഞ്ഞു നോക്കിയിട്ട് നിരാശയോടെ അവൾ പടികൾ കയറി.

മുറ്റത്തെ എത്തിയപ്പോഴേ ഹോളിൽ ആരൊക്കെയോ സംസാരിക്കുന്നതു  കേട്ടു.  അടുക്കളയിലുടെ അകത്തു കടന്ന അവൾ വിരുന്നുകാരെ കർട്ടനുകൾക്ക് ഇടയിലൂടെ ഒളിച്ചു നോക്കി. പരിചയമുള്ള ഒരു മുഖം പോലും ഇല്ല.”അച്ഛൻ ഇന്നു പോയില്ലേ അമ്മേ ”  കാത്തു ആകാംഷയോടെ ചോദിച്ചു .ഓ ഇപ്പോഴാ ഓർത്തത് അച്ഛൻ്റെ കൂട്ടുകാരനും ഭാരൃയും മക്കളും കൂടി വരുന്നൂന് വിളിച്ചു പറഞ്ഞാരുന്നു…….. . രാവിലെ അവര് വിളിച്ചപ്പോൾ പോയി അവധി എടുത്തതാ… ”   ഏത് കൂട്ടുകാരൻ ഇരുവരെ കണ്ടിട്ടില്ലാല്ലോ “കാത്തുവിൻ്റെ പുരികം ചുളിഞ്ഞു.

” അച്ഛൻ്റെ കൂടെ പഠിച്ചതാ മോനെ  വലൃ കൂട്ടുകാരാ…..ഇവിടുതെപ്പോലെ രണ്ടു മക്കളാ, മൂത്തത് ആണും ഇളയത് പെണ്ണും. ഇവരെല്ലാം കുടുംബമായിട്ട് അങ്ങ് ബോംബേലാ….  മൂത്തവൻ പഠിത്തമെല്ലാം കഴിഞ്ഞു. മോള് +2പഠിക്കുന്നു.

കല്യാണം കഴിഞ്ഞു അച്ഛൻ എന്നേ കൊണ്ടു പോയത് ഈ മാധവേട്ടൻ്റെ വീട്ടിൽ മാത്രമാ…. പുള്ളിക്കാരൻ്റെ ഭാരൃ ദേവകി ചേച്ചിക്ക്  ഭയങ്കര സ്നേഹമാരുന്നു എന്നോട്….ബസ്സിൽ ജോലി കിട്ടുന്നതിന് മുൻപ് അച്ഛനും കുറെ നാള് ബോംബേല് ജോലി ചെയ്തിട്ടുണ്ട് നീയും പോയിട്ടുണ്ട്  നീ അന്ന് കുഞ്ഞാ …….കുറേ നാള് അവിടെ താമസിച്ചിട്ടുമുണ്ട്……

പുരാണങ്ങൾ ഓരോന്നായി സുലേഖ പറഞ്ഞുകൊണ്ട് ഇരുന്നു

ചായ കുടിയും കഴിഞ്ഞ് അവൾ ബാത്റൂമിലേക്ക് ഓടി . എന്തൊ ഒരു ഉൻമേഷം ഇല്ലാ അവൾക്ക് ……..എന്തൊക്കെയോ ആലോചനയിലാണവൾ ബാത്റൂമിലെ കണ്ണാടിയിൽ നോക്കി അവൾ സ്വയം ഒന്നു നിരീക്ഷിച്ചു….. ആ അജ്ഞാതൻ പറഞ്ഞത് ശരിയാണോ അത്രക്ക് ഭംഗിയാണോ എൻ്റെ കണ്ണിന്……. കൈകൾ മുഖത്തു കൂടി തഴുകി അവൾ സ്വയം വിലയിരുത്തി…..

കൊള്ളം …..ഒന്നു നോക്കാനുള്ളതുണ്ട്……കുളി കഴിഞ്ഞ് അടുക്കളയിലേക്ക് വന്ന കാത്തു അവൾക്ക് കഴിക്കാൻ വച്ചിരുന്ന പലഹാരങ്ങളുമായി മുറിയിലേക്ക് പോയി.

പറയടാ.. നാട്ടിലെ വിശേഷങ്ങൾ എത്ര നാളായി നമ്മൾ ഇങ്ങനെ ഒന്നു കൂടിയിട്ട്…… നിൻ്റെ മോളെന്തിയെ ചെറുപ്പത്തിൽ കണ്ടതാ. …..

അച്ഛൻ്റെ മറുപടിക്ക് മുൻപേയുള്ള ചോദൃങ്ങളുടെ പ്രവാഹം  അവൾ മുറിയിലിരുന്നു ചെവിയോർത്തു ഇയാളെന്താ റേഡിയോ ആണോ…അവൾ മനസ്സിൽ പിറുപിറുത്തു…..

സുലേഖേ മോളു വന്നോ …..മാധവൻ മോളെ തിരക്കുന്നു വന്നെങ്കിൽ ഇങ്ങോട്ടു വരാൻ പറയ് അവളോട്‌…….

തന്നെ തിരക്കുന്നത് കേട്ട അവൾ ഉറക്കം നടിച്ച് ഫോണും അടുക്കി പിടിച്ച് പുതപ്പിന് അടിയിലോക്ക് കയറി… ഫോൺ സൈലന്റ് ആക്കി വച്ചു.

അമ്മ മുറിയിലേക്ക് വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

കാത്തു……. മോളേ നിന്നെ അച്ഛൻ വിളിക്കുന്നു .പുതച്ചു മുടിക്കിടന്ന അവളെ സുലേഖ തട്ടിയുണർത്തി

4 Comments

  1. കൊള്ളാം പേജ് കുറഞ്ഞു പോയി ബ്രോ

  2. നന്നായിരുന്നു

    കാത്തു ?

    അജ്ഞാതൻ പുറത്ത് വരട്ടെ കാത്തിരിക്കാം

    പേജ് ഒരു 19 എങ്കിലും ആക്കണം കേട്ടോ നല്ല ത്രെഡ് ഐഡിയ വികസിപ്പിച്ചു എഴുതു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

Comments are closed.