എന്റെ ഉമ്മാന്റെ നിക്കാഹ്
Author : നൗഫു

 

 

വൈകുന്നേരം സ്കൂള് വിട്ടു വരുന്ന സമയം…

 

അങ്ങാടിയിലെ വീട്ടിലേക് തിരിയുന്ന വളവിലുള്ള ചായക്കടയിലെ രാമേട്ടൻ പറയുന്നത് കേട്ടപ്പോൾ.. ഒരു നിമിഷം പോലും നിൽക്കാൻ കഴിയാതെ ഓടുകയായിരുന്നു നിയാസ് എന്ന നിച്ചു…

 

 

“എന്താടാ?

 

നീ ഇന്നും സ്കൂളിൽ പോയോ… നല്ലൊരു വിശേഷം നടക്കുന്ന ദിവസമായിട്ട്…”

 

മുപ്പരുടെ ചുണ്ടിൽ വിരിഞ്ഞ പരിഹാസം എന്തിനുള്ള സൂചനയാണെന് എനിക്ക് മനസിലായിലായിരുന്നില്ല….

 

 

“നല്ലൊരു വിശേഷ ദിവസം..

 

ആ വാക്കുകളായിരുന്നു മനം നിറയെ.. ”

 

 

എന്റെ ഓർമ്മയിലൂടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചില ദിവസങ്ങൾ ഒരു സിനിമ കാണുന്നത് പോലെ ഓടി പോയി..

 

“ഇന്ന് പെരുന്നാൾ അല്ലല്ലോ..??

 

പെരുന്നാൾ ആണോൽ സ്കൂളിന് അവധി ആണല്ലോ.. ഞാൻ എന്തൂട്ട് മണ്ടനാ..

 

പിന്നെ എന്റെ ജന്മദിനമാണോ…?

 

ഏയ് അതുമല്ല…

 

കഴിഞ്ഞയാഴ്ച ആയിരുന്നു..

 

കേക്ക് മുറിച്ചു ആഘോഷം നടത്താനൊന്നും കഴിഞ്ഞില്ലേലും ഉമ്മ നല്ല പാൽ പായസം ഉണ്ടാക്കിയിരുന്നു..…

 

അന്നാണ് എനിക്ക് പതിനഞ്ചു വയസ്സ് തികഞ്ഞത്…”

 

Pages: 1 2 3 4 5 6 7 8 9 10 11 12

8 Responses

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  1. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???