?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

?? അല്ലിടെ ഇച്ഛൻ ??

Author :കിറുക്കി ?

 

പുതിയ കമ്പനിയിലേക്ക് ട്രാൻഫർ കിട്ടി ബാംഗ്ലൂർലേക്ക് വന്നതാണ് അലംകൃത എന്ന അല്ലി…. കമ്പനിക്ക് തൊട്ടടുത്തുള്ള ഫ്ലാറ്റിൽ ആണ് താമസം….. കൂടെ വയനാടുള്ള ഒരു ചേച്ചിയും ഉണ്ട്….പ്രിയ…ഇന്നാണ് ജോയിൻ ചെയ്യുന്നത്…. പ്രിയേച്ചി വേറെ ഡിപ്പാർട്മെന്റിലാണ്…. വന്നയുടൻ എംടിയെ പോയി കണ്ട് ജോലിക്ക് കയറി…. നാളെ മുതൽ പുതിയ ടീമിലേക്ക് ജോയിൻ ചെയ്യണമെന്നും കമ്പനി ഏറ്റെടുത്തിരിക്കുന്ന വലിയൊരു പ്രൊജക്റ്റ്‌ ആ ടീമിന്റെ നേതൃത്വത്തിൽ ആണെന്നും ഡിപ്പാർട്മെന്റ് ഹെഡ് വന്നു പറഞ്ഞു………അന്നത്തെ ദിവസം വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്ന് പോയി… കുറച്ചു പേരെ പരിചയപ്പെട്ടു… തൊട്ടടുത്തിരുന്ന അനുപമ എന്ന കുട്ടി ഒഴിച്ച് ബാക്കി എല്ലാവരും കൂട്ടായി… ആ കുട്ടി തന്റെ ടീമിലും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഉള്ളതെല്ലാം ഈ ടൈപ്പ് ആണോന്ന് തോന്നിപോയി…..

 

പിറ്റേ ദിവസം തെല്ലൊരു ആകാംഷയോടെയാണ് ഓഫീസിലേക്ക് പോയത്….. ടീമിനെ പരിചയപ്പെടുത്താൻ ഹെഡ് നേരെ കോൺഫറൻസ് ഹാളിലേക്ക് കൊണ്ട് പോയി…. അവിടെ ചെന്നപ്പോൾ ആരോ എന്തോ ഫയലും നോക്കി തിരിഞ്ഞു നിൽക്കുന്നുണ്ട്

 

“ജെറിൻ…..”

 

ഹെഡ് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ ആളെ കണ്ട് അല്ലി അന്തിച്ചു പോയി….

 

“ഇച്ഛൻ….”

 

അവൾ പതുക്കെ പറഞ്ഞിട്ട് അവനെ നോക്കി…. അവളെ കണ്ടിട്ടും പ്രത്യേകിച്ച് ഭവമാറ്റം ഒന്നും അവനില്ല….. ഇനി തന്നെ മനസിലായില്ലേ

 

“ജെറി ഇത് അലംകൃത… പുതിയ ആളാണ്… നിങ്ങളുടെ ടീമിൽ ഇനി മുതൽ ഇയാളും കാണും…. ആൻഡ് അലംകൃത ഇത് ജെറി… ഇയാളാണ് തന്റെ ടീം ലീഡർ…. സൊ ജെറി ഇയാൾക്കുള്ള ഇൻസ്‌ട്രക്ഷൻസ് കൊടുത്തോളു…..”

 

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.