ജേഷ്ഠഭക്തി
Author : പരബ്രഹ്മം
കഴിഞ്ഞ വർഷം കർക്കിടകത്തിൽ കുത്തിക്കുറിച്ച ഒരു കുഞ്ഞു ചിന്ത. ഇവിടെ ഉള്ള മറ്റുള്ളവരുടെ രചനകളുടെ അടുത്തുപോലും എത്തില്ലെങ്കിലും, എല്ലാ സഹോദരങ്ങൾക്കുമായി സമർപ്പിക്കുന്നു.
രാമായണത്തിൽ ജേഷ്ഠഭക്തിയുടെ വ്യത്യസ്ത തലത്തിലുള്ള മൂന്നു ഉദാഹരണങ്ങളാണ് കുംഭകർണനും , ലക്ഷ്മണനും ഭരതനും.
കുംഭകർണന്റെ നിദ്രാവേളയിലാണ് സീതാപഹരണം നടക്കുന്നത്. ശ്രീരാമനുമായുള്ള യുദ്ധവേളയിൽ യുദ്ധം ചെയ്യുവാനായി ഉണർത്തിയപ്പോൾ മാത്രമാണ് ഈ സംഭവങ്ങൾ കുംഭകർണൻ അറിയുന്നത്. ഈ അധർമ്മത്തെ തിരുത്തുവാൻ രാവണനെ ഉപദേശിക്കുകയും അവസാനം അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതൊന്നും ചെവികൊള്ളാതെ യുദ്ധത്തിന് പുറപ്പെടുവാൻ കുംഭകർണനോട് രാവണൻ ആജ്ഞാപിക്കുന്നു.ജേഷ്ഠനോടുള്ള ഭക്തിയും സ്നേഹവും കാരണം ആജ്ഞ അനുസരിക്കുവാൻ കുംഭകർണൻ നിർബന്ധിതനാകുന്നു; ചെയ്യുന്നത് തെറ്റാണെന്നും, ശ്രീരാമ കരങ്ങളാൽ മൃത്യു നിശ്ചയമാണെന്നും അറിഞ്ഞുകൊണ്ടുതന്നെ.
ബാല്യം മുതലേ ജേഷ്ഠന്റെ നിഴലായി നടന്ന സ്നേഹനിധിയായ അനുജനാണ് ലക്ഷ്മണൻ. ഒരു നിമിഷം പോലും ജേഷ്ഠനെ പിരിഞ്ഞിരിക്കാൻ പറ്റാത്തത്ര സ്നേഹം. ജേഷ്ഠനു വേണ്ടി ആയുധമെടുക്കുവാനും സർവ്വവും ത്യജിക്കുവാനും യാതൊരു മടിയുമില്ല ലക്ഷ്മണന്. അതുകൊണ്ടുതന്നെയാണ് വനവാസത്തിനായി ശ്രീരാമൻ പോകുമ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ലക്ഷ്മണനും കൂടെപോകുന്നത്. നീണ്ട പതിനാലു വർഷം ഭക്ഷണവും നിദ്രയും ഉപേക്ഷിച്ചു ജേഷ്ഠന്റെ കാവൽക്കാരനായി, ശുശ്രുഷകനായി വർത്തിക്കുന്നു. മാതൃതുല്യയായി ബഹുമാനിച്ചാദരിക്കുന്ന സീതയെ വനത്തിൽ ഉപേക്ഷിക്കുവാനുള്ള ജേഷ്ഠന്റെ ആജ്ഞയും അനുസരിക്കുവാൻ ലക്ഷ്മണൻ തയ്യാറാകുന്നു.
ജേഷ്ഠനെ ഈശ്വരതുല്യനായി ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അനുജനാണ് ഭരതൻ. തന്റെ മാതാവിന്റെ കുടില തന്ത്രത്താൽ ജേഷ്ഠൻ വനവാസത്തിനു പോകുകയും തന്മൂലമുള്ള വിഷമത്തിൽ പിതാവിന്റെ ദേഹവിയോഗം സംഭവിക്കുകയും ചെയ്തു എന്നറിഞ്ഞ ഭരതൻ തളർന്നു പോകുന്നു. ജേഷ്ഠനെ തിരികെ കൊണ്ടുവരാനുള്ള ഭരതന്റെ ശ്രമം വിഫലമാകുന്നു. പകരം ജേഷ്ഠന്റെ പാദുകങ്ങളുമായി മടങ്ങിവന്നു അവയെ സിംഹാസനത്തിൽ സ്ഥാപിച്ചുകൊണ്ട് ജേഷ്ഠന് വേണ്ടി അയോധ്യയുടെ ഭരണകാര്യങ്ങൾ നടത്തുന്നു. ആ കാലം അത്രയും കൊട്ടാരത്തിൽ കഴിയാതെ നഗരത്തിനു പുറത്തു ഒരു കുടിൽ കെട്ടി അതിലാണ് വസിക്കുന്നത്, ജേഷ്ഠൻ അനുഭവിക്കാത്ത സുഖങ്ങൾ തനിക്കും വേണ്ട എന്ന നിശ്ചയത്തോടെ ജേഷ്ഠന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നു.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും രണ്ടു രീതിയിലും ഉള്ള സഹോദര ബന്ധങ്ങൾ കാണാൻ സാധിക്കും
രാമായണത്തൽ അനേകായിരം സ്ലോകങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപെട്ട ശ്ലോകം ആയി വിശകലനം ചെയ്യപ്പെടുന്നത് –
“രാമം ദശരതം വിദ്ധി
അയോദ്യാം അടവി വിദ്ധി
മാം വിദ്ധി ജനകാത്മജ…”
എന്ന ശ്ലോകം ആണ്…ലക്ഷ്മണൻ ചേട്ടനൊപ്പം വനവാസത്തിനു പോകുന്നു എന്ന് പറഞ്ഞപ്പോൾ മാതാവായ സുമിത്ര ഉപദേശിച്ചതാണ് ഇത്…
അർത്ഥം –
രാമനെ അച്ഛനെ പോലെയും, വനം അയോദ്ധ്യ പോലെയും, ജനക പുത്രി സീതയെ അമ്മയായും കാണുക…
സ്വന്തം മകനെ തടയാൻ അല്ലാ ആ അമ്മ നോക്കിയത്… പക്ഷെ എങ്ങനെ ജേഷ്ഠന് കൂടെ ഉണ്ടാവണം എന്നാണ്… മഹത്തായ ഭാരത പൈതൃകം ഇതാണ്…
ഇന്ന് സഹോദരങ്ങൾ തമ്മിൽ സ്വത്തിന്റെ പേരിൽ വഴക്ക് ഉണ്ടാകുമ്പോൾ ഈ കൃതിയുടെ പ്രാധാന്യം ഏറുന്നു
ജീവൻ, താങ്കളുടെ വാക്കുകൾ ആണ് ഈ കഥയ്ക്ക് കൊടുക്കാൻ പറ്റിയ ആഖ്യാനം. പുരാണങ്ങളിലുള്ള ആഴത്തിലുള്ള അറിവിന്റെ മുൻപിൽ ശിരസ് നമിക്കുന്നു.
സുമിത്ര കാശി രാജകുമാരി ആണ്. ആ മഹത്തായ പാരമ്പര്യം പേറുന്നവൾ.
ഭരതനേയും ഒട്ടും കുറച്ചു കാണരുത്. ലക്ഷ്മണന്റേതിനേക്കാൾ ശ്രേഷ്ഠമാണ് ഭരതന്റെ ഭക്തി എന്ന് ഭരദ്വാജ മഹർഷി പറയുന്നുണ്ട്.
അനുജന്മാർ ഇങ്ങനെ ആയി തീരുന്നതിൽ ജേഷ്ഠന്മാരുടെ പങ്കിനെ കുറിച്ചു മറന്നു പോകുന്നു..
ഈ അനുജന്മാരോട് എങ്ങനെ ആയിരുന്നു ആ ജേഷ്ഠന്മാരുടെ സ്നേഹവും കരുതലും ബഹുമാനവും എന്നത് കൂടി കാണാൻ മറക്കരുത്..
നാം അത്തരം ജേഷ്ഠന്മാർ ആവാനും ശ്രമിക്കുക അപ്പോൾ നമ്മുടെ അനുജന്മാർ അത് പോലെ ആവുന്നതും കാണാൻ സാധിച്ചെക്കും?
സത്യം, പിതൃ തുല്യമായ സ്നേഹത്തോടും വാത്സല്യത്തോടും കരുതലോടും കൂടെ അനുജന്മാരോട് ഇടപെടണം.
???
അജ്തയാക്കുന്ന ഇരുട്ട് (രാ) മായിച്ച് വെളിച്ചമാക്കുന്ന ജ്ഞാനപ്രാപ്തിയെ ആണ് ശരിക്കും രാമായണം കൊണ്ടുദ്ദേശിക്കുന്നത്. ആ ഉദാത്തമായ ഇതിഹാസത്തിലെ സഹോദരങ്ങളുടെ ജ്യേഷ്ഠനോടുള്ള ഭക്തിയും ബഹുമാനവും പിതാവിന് തുല്യൻ എന്ന ബോധത്തിന്റെയും ചിന്തയ്ക്ക് ഈ രാമായണ മാസത്തിൽ പ്രേരിപ്പിച്ചതിന് നന്ദി.
അജ്ഞത എന്ന് തിരുത്ത്.
താങ്കളുടെ ഈ വാക്കുകൾക്ക് എന്റെയും നന്ദി സഹോദരാ
Kollam bro ee thalamurakku ithokke kathakalil mathrame ulloo???
ജീവിക്കുന്ന ഉദാഹരണങ്ങൾ നമ്മുടെ ഒക്കെ മുൻപിൽ ഉണ്ടാകും, കാണുവാൻ നമ്മുടെ കണ്ണുകൾക്ക് ആകുന്നില്ലെന്നേ ഉള്ളു.
മഹാകാവ്യങ്ങളിലും പുരാണങ്ങളിലും എല്ലാം ഇത്തരം സഹോദര ഭക്തിയും സ്നേഹവും ഒരുപാട് നമുക്ക്കാണാൻ കഴിയും..
എനിക്കും ഉണ്ട് ഒരു അനിയൻ. അതിനെ കുറിച് പറയാതിരിക്കുന്നതാണ് നല്ലത്.. കാലം അതായി പോയി.
നല്ലെഴുത്ത്.!
പുരാണങ്ങളിലും ഇതിഹാസങ്ങളിലും രണ്ടു രീതിയിലും ഉള്ള സഹോദര ബന്ധങ്ങൾ കാണാൻ സാധിക്കും