? Fallen Star ? 3.5 : Filler [illusion wich] 772

? Fallen Star ? 3.5 : Filler
Author : illusion wich | Previous Part

 
 

[                         ಠ‿↼

Hy all ഞാൻ ലഗസി, താരകുട്ടിയുടെ ലോകത്തെ കുറിച്ച് ഉള്ള കുറച്ച് കാര്യങ്ങൾ നിങ്ങളെ പരിചയപ്പെടുത്തനാണ് ഞാൻ ഇപ്പൊ വന്നിട്ടുള്ളത് ?.

നമുക്ക് StarWalker ൽ നിന്ന് തന്നെ തുടങ്ങാം ]

★     StarWalker

Starwalker

              സ്റ്റാർവാക്കർ, mutated superhumans ആണ്. വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഒരു ഉൽക്ക വീഴുകയും അതിൽ നിന്ന് സ്റ്റാർ എനർജി എന്ന് വിളിക്കുന്ന പുതിയ ഒരു തരം എനർജി പുറത്ത് വരുകയും ചെയ്തു. ഈ എനർജി ആണ് സ്റ്റാർവാക്കർസിന്റെ മുറ്റേഷനു കാരണം എന്നാണ് ഹ്യൂമൻസ് വിശ്വസിക്കുന്നത്.

            ശരീരത്തിൽ സ്റ്റാർ എനർജിയോടെ ജനിക്കുന്ന ആളുകൾ ആണ് സ്റ്റാർവാക്കർ. ശരാശരി ആയിരത്തിൽ ഒന്ന് എന്നാണ് ഇന്ന് ലോകത്തിൽ സ്റ്റാർഎനർജിയോടെ ജനിക്കുന്ന കുട്ടികളുടെ കണക്ക്. ഒരു സ്റ്റാർവാക്കർ ജനിക്കുമ്പോൾ എത്ര എനർജി അവരുടെ ശരീരത്തിൽ ഉണ്ടോ ആ അളവ് തന്നെ ആവും അവരുടെ അവസാനം വരെ ഉണ്ടാവുക. ഈ സ്റ്റാർ എനർജിയുടെ അളവ് അനുസരിച് ആണ്, ഒരു സ്റ്റാർവാക്കറുടെ റാങ്ക് നിശ്ചയിക്കുന്നത്.  1 മുതൽ 99 വരെ സ്റ്റാർ എനർജി ഉള്ളവർ F റാങ്ക് 100 മുതൽ 199 വരെ E റാങ്ക്, 200 മുതൽ 399 വരെ D റാങ്ക്, 400 മുതൽ 799 വരെ C റാങ്ക്, 800 മുതൽ 1999 വരെ B റാങ്ക്, 2000 മുതൽ 4999 വരെ A റാങ്ക്. സ്റ്റാർ എനർജി ലെവൽ 5000 വരെ മാത്രമേ ഹ്യൂമൻസിന്റെ കയ്യിൽ ഇപ്പൊ ഉള്ള technology ഉപയോഗിച്ച് measure ചെയ്യാൻ പറ്റു, അതിന് അപ്പുറം വരുന്നവർ, അല്ലേൽ unmeasurable ആയിട്ടുള്ള ആളുകൾ ആണ് ആണ് S റാങ്ക് അല്ലേൽ സ്പെഷ്യൽ റാങ്ക്.

           ഒരു സ്റ്റാർവാക്കറിന് 18 വയസ് ആവുമ്പോൾ ആണ് ഹ്യൂമൻസ് അവരുടെ റാങ്ക് measure ചെയ്യുന്നത്. കാരണം 18 വയസ് ആവുമ്പോൾ അവരുടെ ശരീരത്തിൽ ഉള്ള സ്റ്റാർ എനർജിക്ക് ഒരു മാറ്റം വരും. എന്തെങ്കിലും പുതിയ ഒരു പവർ awake ചെയ്യും. പവർ എന്ന് പറയുമ്പോൾ ചിലപ്പോൾ പാസ്സീവ് പവർ ആയിരിക്കും അല്ലേൽ ആക്റ്റീവ് പവർ. പാസ്സീവ് പവർ എന്ന് പറയുമ്പോൾ യൂസറിന്റെ യാതൊരു നിർദ്ദേശവും കൂടാതെ ഓട്ടോമാറ്റിക് ആയി വർക്ക്‌ ആവുന്ന പവറുകൾ. ഉദാഹരണം നിങ്ങളുടെ ലോകത്തിലെ സൂപ്പർ മാൻ അദ്ദേഹത്തിന്റെ സൂപ്പർസ്‌ട്രെങ്ത്, wolverine, deadpool ഇവരുടെ regeneration പവർ. ഇതൊക്ക അവരുടെ നിർദ്ദേശം കൂടാതെ ആറ്റീവ് ആവുന്ന പവറുകൾ ആണ്. ലോകനോ ഡെഡ്പൂളിനോ ഒരു മുറിവ് പറ്റിയാൽ അത് അവർ ഒന്നും ചെയ്യാതെ തനിയെ ഉണങ്ങും. അവർക്ക് അത് തടയാൻ പറ്റില്ല.

56 Comments

  1. ♥️♥️♥️♥️

  2. അതേയ് ഇത് പോലെ കൊറച്ചു എഴുടിയാൽ ആളാകരുടെ ശ്രദ്ധ പോകും താല്പര്യം പോകും സൊ ഇമ്പ്രൂവ് ന്ക്സ്റ്റ് ടൈം

  3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    സോറിട്ടോ, മെയിൽ അയച്ചിട്ടുണ്ട് ❤?

Comments are closed.