പ്രണയിനി 7
Author : The_Wolverine
[ Previous Parts ]
ഇതുവരെ എന്റെ കഥയെ വായിച്ചവർക്കും, സ്നേഹിച്ചവർക്കും, പിന്തുണച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡിയായി ബ്രേക്ഫാസ്റ്റും കഴിച്ച് ബാഗും എടുത്ത് നേരേ ബസ്റ്റോപ്പിലേക്ക് പോയി ബസ് കേറി സ്കൂളിൽ എത്തി പതിവുപോലെതന്നെ പാർക്കിംഗിന്റെ അടുത്ത് കൂട്ടുകാരുമായി സംസാരിച്ചുനിന്നു… അശ്വതിയും ശ്രീലക്ഷ്മിയും ഒക്കെ ഞങ്ങളെ കടന്നുപോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അശ്വതി ഒരു ചിരി സമ്മാനിച്ചാണ് നടന്നുനീങ്ങിയത് പെട്ടെന്ന് ബെല്ല് അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് കേറാനായി എഴുന്നേറ്റു അപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ ഒരു ബൈക്ക് വന്ന് നിന്നത് അതിൽ നിന്ന് ഇറങ്ങിയത് രാജി ആയിരുന്നു, പെട്ടെന്ന് ബൈക്ക് ഓടിച്ചിരുന്ന ആളിൽ എന്റെ കണ്ണുടക്കി അത് അവനായിരുന്നു ബോക്സിങ് കോമ്പറ്റീഷനിൽ എനിക്ക് എതിരാളിയായി വന്നവൻ ഞങ്ങളുടെ ഓപ്പോസിറ്റ് സ്കൂളിൽ പഠിക്കുന്ന അഖിൽ… അവന്റെ ബൈക്കിന്റെ പിന്നിൽ നിന്ന് ഇറങ്ങി ഞാൻ അവിടെ നിൽക്കുന്നത് കണ്ടിട്ടും എന്നെ ഒന്ന് നോക്കാതെ മുന്നോട്ട് പോയ രാജിയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി… പെട്ടെന്ന് കണ്ണുവെട്ടിച്ച് അഖിലിന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ എന്നെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു…
[തുടരുന്നു…]
അവന്റെ ആക്കിയുള്ള ചിരി കണ്ടപ്പോൾ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിക്കാനാണ് എനിക്ക് തോന്നിയതെങ്കിലും സ്കൂളിനെപ്പറ്റി ചിന്തിച്ചപ്പോൾ ഞാൻ സംയമനം പാലിച്ചുനിന്നു… പെട്ടെന്ന് തന്നെ അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലറേറ്റർ തിരിച്ച് വണ്ടി ഒന്ന് ഇരപ്പിച്ചു പിന്നെ എന്നെ ഒന്ന് കലിപ്പിച്ച് നോക്കിക്കൊണ്ട് സ്കൂൾ കോമ്പൗണ്ടും താണ്ടി വണ്ടിയോടിച്ചുപോയി… അവന്റെ ചെയ്തികൾ കണ്ട് എനിക്ക് നന്നായി ദേഷ്യം തോന്നിയിരുന്നു, എന്നെങ്കിലും അവനെ എന്റെ കയ്യിൽ കിട്ടും അന്ന് അവന്റെ അഹങ്കാരം തീർത്തുകൊടുക്കാം എന്ന് മനസ്സിലുറപ്പിച്ചു നേരേ ക്ലാസ്സിലേക്ക് നടന്നു… എങ്കിലും എന്റെ മനസ്സിൽ രാജിയെപ്പറ്റിയുള്ള ചിന്തകൾ ഓടിനടന്നു… അവൾ എന്തിനാ അവന്റെയൊപ്പം വന്നത്, എന്തിനായിരിക്കും അവൾ എന്നോട് ഇത്രയും ദേഷ്യം പിടിച്ച് നടക്കുന്നുന്നത്… അപ്പോഴാണ് ഇന്നലെ ബസ്റ്റോപ്പിൽ വെച്ച് ഉണ്ടായ കാര്യങ്ങളും എന്റെ ഓർമ്മയിൽ വന്നത് ഇന്നലെയും അവൾ എന്നോട് എന്തോ ദേഷ്യം പ്രകടിപ്പിക്കുന്നതുപോലെ തോന്നിയിരുന്നു, ആവോ എന്ത് കോപ്പെങ്കിലും ആകട്ടെ അവളോടുതന്നെ ചോദിക്കാമെന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ അവന്മാരോടൊപ്പം ക്ലാസ്സിലേക്ക് നടന്നു… നേരേ നടന്ന് ക്ലാസ്സിലേക്ക് കയറി ഞങ്ങടെ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു ശേഷം രാജിയെ ഒന്ന് നോക്കിയപ്പോൾ അവൾ ഇരിക്കുന്ന സീറ്റ് കാലിയായിരുന്നു… ഇവളിതെവിടെപ്പോയി എന്ന് ചിന്തിച്ചുകൊണ്ട് തലവെട്ടിക്കവേ ഞാൻ കണ്ടു അശ്വതിയുടെ തൊട്ടടുത്തിരുന്ന് എന്നെ നോക്കുന്ന രാജിയെ… ഞാനവളെ നോക്കിയതൊക്കെ അവൾ കണ്ടെന്ന് എനിക്ക് മനസ്സിലായി അതുകൊണ്ടുതന്നെ ഞാൻ സ്വല്പം ജാള്യതയോടെ മുഖം താഴ്ത്തി, പിന്നെ ഞാൻ മുഖം ഉയർത്തി നോക്കുമ്പോൾ കാണുന്നത് എന്നെനോക്കി കുണുങ്ങി ചിരിക്കുന്ന രാജിയെയാണ്… അവൾ ചിരിക്കുന്നത് ഞാൻ കണ്ടു എന്ന് മനസ്സിലായ രാജി
❤️❤️❤️❤️❤️
The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..
ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???
IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part
അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️
So cool ….✌
❤️❤️❤️
പൊളി മച്ചാനെ
സ്നേഹം ബ്രോ ❤️❤️❤️
Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️
ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤
നന്നായിട്ടുണ്ട്
Thanks Bro ❤❤❤
kollam
Thanks Bro ❤❤❤
5ആം class ലെ love letter ….???????
പിന്നല്ലാ… ❤❤❤
Nice മച്ചാനെ….. Keep writing…❤❤❤❤❤
സ്നേഹം ബ്രോ ❤❤❤
♥♥♥♥
❤❤❤
❤????♥️
❤❤❤
?←♪«_★?????★_»♪→?
???
Super bro next part waiting
❤❤❤