വിഷാദ രോഗം (ജ്വാല ) 1504

Views : 2732

വിഷാദരോഗം എങ്ങനെ പരിഹരിക്കാം*

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്‌.

ചിലപ്പോള്‍ ഇത്‌ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും.
വിഷാദരോഗം ചികിത്സിക്കുക എന്നത് പലപ്പോഴും ശാരീരിക രോഗം ചികിത്സിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ കാര്യമായിരിക്കും.

ഇതിന് മരുന്നും തെറാപ്പിയും ചേര്‍ന്ന ഒരു സംയോജിത ചികിത്സ ഉള്‍പ്പെടുത്തേണ്ടി വരികയും ചെയ്തേക്കും.

ചികിത്സയുടെ രീതി ഏതായിരിക്കും എന്നത് പലപ്പോഴും രോഗത്തിന്‍റെ തീവ്രതയേയും രോഗി ചികിത്സയെ എത്തരത്തിലാണ് സ്വീകരിക്കുന്നത് എന്നതിനേ ആശ്രയിച്ചാണിരിക്കുന്നത്.

ഏത് തരത്തിലുള്ള ചികിത്സാ പദ്ധതിയാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതിന് മുമ്പ് നിങ്ങളുടെ മാനസികാരോഗ്യ വിദഗ്ധര്‍ കൃത്യമായ രോഗ നിര്‍ണയം നടത്തും.

*ആവശ്യത്തിന് ഉറക്കം*.

കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഒൻപത് മണിക്കൂറായാലും കുഴപ്പമില്ല. മനസ്സിന്റെ ആരോഗ്യം വർധിക്കാൻ ഉറക്കം നല്ല മരുന്നാണ്. നന്നായി ഉറങ്ങുന്നവരിൽ വിഷാദം കുറഞ്ഞു വരുന്നതായി കാണുന്നു.

*വ്യയാമം:*

വിഷാദത്തിനുപയോഗിക്കുന്ന മരുന്നുകൾക്കു തുല്യം ഗുണം ചെയ്യുന്നു വ്യായാമം. അതി കഠിനമായ വ്യായാമം വേണ്ട. പ്രായവും ആരോഗ്യസ്ഥിതിയും മാനിച്ച് സുരക്ഷിതമായതു മതി.

*സൗഹൃദങ്ങൾ.*

സൗഹൃദങ്ങൾ മനസ്സിന് ഉണർവു നൽകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടുത്താൻ പ്രായം തടസ്സമല്ല.
അത് എപ്പോൾ വേണമെങ്കിലും ആകാം.
ഓർക്കുക പുതിയ വിഷയങ്ങൾ പഠിക്കുവാനോ പുത്തൻ അറിവുകള്‍ നേടാനോ ബിരുദങ്ങൾ നേടാനോ പ്രായം ഒരിക്കലും തടസ്സമല്ല. മനസ്സു മാത്രമാണ് തടസ്സമാകുന്നത്.
അതിനെ അതിജീവിക്കുക.

*ആരോഗ്യമുളള ഭക്ഷണരീതി.*

പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിനുകളും കാത്സ്യം ഗുളികകളും കഴിക്കാം.

*ചിരിക്കുക.*

ഉറക്കെ ചിരിക്കുക. നമുക്ക് ഏറ്റവും സന്തോഷമുളള കാര്യങ്ങളിൽ ഏർപ്പെടുക. നർമ്മരസമുളള കഥകളോ മനസ്സ് സന്തോഷം നൽകുന്നത് കാണാം.

*യോഗ ശീലമാക്കാം*

മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാർഗ്ഗമാണ് യോഗ.
സ്ഥിരമായി യോഗ ചെയ്യുന്നവരിൽ പോസിറ്റീവ് ചിന്തകൾ കൂടുതലാണ്.ഉത്കണ്ഠാരോഗവും ഉയർന്ന രക്തസമ്മർദവും കുറയ്ക്കുന്നു. എന്നും കുറച്ച് സമയം യോഗ ചെയ്താൽ അതിന്റെ ഉന്മേഷം ദിവസം മുഴുവൻ അനുഭവിക്കാം.

*ഹോബി*

നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവർത്തികൾ ഉണ്ടാകും. ഇത്തരത്തിൽ നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ കണ്ടെത്തി അത് ചെയ്യുകയാണ് വേണ്ടത്.
എന്ത് കാര്യമായാലും നിങ്ങൾക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാൻ എന്നും കഴിഞ്ഞില്ലങ്കിലും ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.

*നടത്തം ശീലമാക്കുക *

സമ്മർദ്ദം തടയാനുള്ള ഏറ്റവും നല്ല മാർഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എൻട്രോഫിൻ പുറപ്പെടുവിക്കുകയും അത് ഉൻമേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂർ എങ്കിലും നടക്കുന്നത് നല്ലതാണ്.

*കോലാഹലങ്ങളിൽ നിന്നും അകന്നുനിൽക്കാം*

അലങ്കോലമായ മുറികളിൽ സമയം ചെലവിടുന്നത് സമ്മർദ്ദം കൂട്ടുവാൻ കാരണമാകും.
അതിനാൽ വൃത്തിയുള്ള മുറിയിൽ ഇരിക്കാൻ ശ്രദ്ധിക്കുക.തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.

ഇതൊന്നും പ്രയോജനകരമായി തോന്നുന്നില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുക.

വയസ്സ് പതിനേഴോ തൊണ്ണൂറോ ആണെങ്കിലും സുഖ ദുഃഖസമ്മിശ്രമാണ് ജീവിതം.
വാർധക്യത്തിൽ ദുഃഖം മാത്രമേയുളളൂ എന്ന ചിന്ത ഉപേക്ഷിക്കുക.
എന്നെ ആർക്കും വേണ്ട എന്ന ചിന്ത വേണ്ട. സന്തോഷങ്ങളെ തിരിച്ചറിയുവാനും കണ്ടെത്തുവാനും കഴിയണം.
ജീവിതത്തെ ഉത്സാഹപൂർവം ആഘോഷിക്കുക. അസുഖകരമായ ചിന്തകൾ കൈവെടിയുക!!.

Recent Stories

The Author

77 Comments

  1. ജ്വാല ചേച്ചി

    ഈ ലേഖനവും നന്നായിട്ടുണ്ട്..

  2. ഉപകാരപ്രദമായ ഒരു ലേഖനം.. നമുക്ക് ചുറ്റും ഈ അവസ്ഥയിൽ അകപ്പെട്ടു കഴിയുന്ന ഒരുപാട് പേരുണ്ട്.. പലർക്കും ഇതിനെ എങ്ങനെ തരണം ചെയ്ത് മുന്നോട്ട് പോകണം എന്നറിയാത്തവർ ആണ്..ആശംസകൾ ജ്വാല

    1. മനൂസ്,
      കുറെ നാൾ മുൻപ് എഴുതി വച്ചിരുന്ന ഒരു ലേഖനം ഇവിടെയും കൂടെ ഇട്ടു, നമ്മൾ വഴി ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ സന്തോഷം അല്ലേ?
      നമ്മൾ അറിയാതെ നമുക്ക് ചുറ്റും ധാരാളം ആൾക്കാർ ഉണ്ട് വിഷാദ അവസ്ഥയിൽ. എന്റെ പ്രൊഫഷൻ സംബന്ധമായ വിഷയവും അങ്ങനെ ഒരെണ്ണം ഇട്ടതാണ്.
      വായനയ്ക്ക് വളരെ സന്തോഷം… 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com