വിഷാദ രോഗം (ജ്വാല ) 1504

Views : 2732

കുട്ടികളിലെ വിഷാദരോഗം

കുട്ടികളിൽ വിഷാദ രോഗം കൂടിവരികയാണെന്ന് പഠനങ്ങളിൽ പറയുന്നു.
ഇപ്പോള്‍ മുതിര്‍വരെപ്പോലെത്തന്നെ കുട്ടികളിലും വിഷാദരോഗം കൂടിവരുന്നു.

കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പെട്ടെന്നുളള ഭയം, സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയാണ്. കണ്ടെത്താനായില്ലെങ്കില്‍ ആത്മഹത്യയിലേക്ക് വരെ നയിക്കാമെതിനാല്‍ വളരെ ഗൗരവമാണ് കുട്ടികളിലെ വിഷാദരോഗമെന്നും ഗവേഷകര്‍ പറയുന്നു.

ഇടയ്ക്ക് കാരണമില്ലാതെ ദുഖിക്കുന്നതിന് പുറമെ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഉത്സാഹമില്ലായ്മ, പഠനത്തില്‍ താത്പര്യമില്ലായ്മ, സൗഹൃദങ്ങളില്‍ നിന്നുളള ഉള്‍വലിയല്‍ എന്നിവ ഗൗരവമായി കാണണം.

രക്ഷിതാക്കളുടെ മാനസിക പിന്തുണ, ജീവിതസാഹചര്യം, സ്‌കൂളിലെ അന്തരീക്ഷം, ഏറെക്കാലം നീണ്ടു നില്‍ക്കുന്ന രോഗം മറ്റ് ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവ കുട്ടികളിൽ വിഷാദ രോഗം ഉണ്ടാക്കും.

മാതാപിതാക്കള്‍ വിഷാദരോഗ ബാധിതരാണെങ്കില്‍ അതും കുട്ടികളെ ഏറെ സ്വാധീനിക്കും.
അതുപോലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഏറെക്കാലത്തെ ഉപയോഗവും വിഷാദത്തിലേക്ക് നയിക്കും.

കുട്ടികളിലെ വിഷാദരോഗത്തിന്റെ സൂചനകള്‍ എന്തൊക്കെ

വിഷാദരോഗം പലപ്പോഴും മുതിര്‍ന്നവരുടെ ഒരു അസുഖമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കുട്ടികളേയും കൗമാരപ്രായത്തിലുള്ളവരേയും ബാധിക്കുമ്പോള്‍ എല്ലായ്‌പ്പോഴും തിരിച്ചറിയപ്പെടുന്നില്ല.

കുട്ടികളിലെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ ചെറിയ വ്യത്യാസവും ഉണ്ട്.
ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് പരമപ്രധാനം.

കുട്ടികളിൽ എങ്ങനെ കണ്ടെത്താം…

1.പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടും.

2. സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കും.

3.മനസ് ചിതറിയ നിലയിലാകുകയും പഠനത്തിലോ മറ്റ് പ്രവര്‍ത്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുകയും ചെയ്യും.

4.എളുപ്പത്തില്‍ ക്ഷീണിതരും താല്പര്യമില്ലാതെയാവുകയും ചെയ്യും.

5. ഉറക്കവും, വിശപ്പും നഷ്ടപ്പെടും.

6.ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രയാസപ്പെടും.

7.ചെറിയകാര്യങ്ങള്‍ക്കും ക്ഷോഭിക്കും.

8. ഒരു കാരണവുമില്ലാതെ കരയും.

9.തലവേദനയെന്നും വയറുവേദനയെന്നും പരാതിപ്പെടുകയും ചികിത്സകൊണ്ട് മെച്ചപ്പെടാതിരിക്കുകയും ചെയ്യും.

10.കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിസമ്മതിക്കും.

11.ആസ്വദിച്ചിരുന്ന പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടും.

പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദരോഗം വ്യത്യസ്തമായാണ് കണ്ടുവരുന്നത്.

പെണ്‍കുട്ടികള്‍ സ്വയം വിലകുറച്ച് കാണുകയും എല്ലാ പരാചയങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണം താന്‍ തന്നെയെന്ന് ചിന്തിച്ച് സ്വയംപഴിക്കും.

പെണ്‍കുട്ടികള്‍ എല്ലായിപ്പോഴും വിഷമിച്ച് ഉത്കണ്ഠയോടെ കാണപ്പെടും.
ഇവര്‍ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കും.
വിഷാദത്തിന് അടിമപ്പെട്ട പെണ്‍കുട്ടികള്‍ അമിതമായി ഭക്ഷണം കഴിക്കുകയോ ഭക്ഷണത്തോട് വിരക്തി കാട്ടുകയോ ചെയ്യും.

വിഷാദത്തില്‍ നിന്ന് രക്ഷ നേടാന്‍ തെറ്റായ കൂട്ടുകെട്ടുകളിലേക്കും പ്രണയ ബന്ധങ്ങളിലും ചെന്നുപെടാം…

ആണ്‍കുട്ടികളില്‍ വിഷാദം സംഘര്‍ഷഭരിതവും സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തതുമാണ്. പലപ്പോഴും നിരാശരായിരിക്കും ഇവര്‍. സ്ഥായിയായ ചിന്തകളും സംശയങ്ങളും പ്രകടമാക്കില്ല. ചില സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാതെ ആസ്വസ്ഥരാകുന്നു. ആണ്‍കുട്ടികള്‍ എല്ലാ കാര്യങ്ങളിലും ആസ്വസ്ഥരാവുകയും കൂടുതല്‍ സമയം ഏകാന്തമായി വിഷമിച്ചിരിക്കും.

ആണ്‍കുട്ടികളില്‍ വിഷാദം പലപ്പോഴും മദ്യം , മഴക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേക്കും നയിച്ചെക്കാം.

അമിതമായ ലൈംഗിക താത്പര്വം. സ്വഭാവദൂഷ്യം , ധാരാളം ലൈംഗിക വീഡിയോകള്‍ കാണുക എന്നിവയും വിഷാദമുള്ള ആണ്‍കുട്ടികളില്‍ കാണുന്നു.

ആണ്‍കുട്ടികള്‍ , പൊതുവെ വിഷാദരോഗത്തില്‍ നിന്ന് രക്ഷപെടാന്‍ അമിതമായി ടിവി കാണുക കമ്പുട്ടര്‍ ഗെയിമുകളില്‍ മുഴുകുക എന്നിവയും ചെയ്‌തേക്കാം.

*എങ്ങനെ മാറ്റിയെടുക്കാം*

വിഷാദരോഗം മാറുന്നതിനു ശരിയായ സമയത്ത് ചികിത്സ ആവിശ്യമാണ്. കുട്ടികളിലെ ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

നിങ്ങളുടെ കുട്ടിയോട് സംസാരിക്കുകയും അവരുടെ സംസാരം ക്ഷമയോടെയും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കേള്‍ക്കുകയും ചെയ്യുക.

എന്താണ് ഏതാണ് എന്നൊന്നും വിധിക്കാതെ അവരെ അവരുടെ മനോവികാരങ്ങള്‍ തുറന്നു പറയാന്‍ അനുവദിക്കുക.

വിഷാദരോഗം വര്‍ദ്ധിക്കുന്നതായി മുന്നറിയിപ്പ് തരുന്ന സൂചനകളും അതുണ്ടാകുന്ന സാഹചര്യങ്ങളും നിരീക്ഷിക്കുക.
അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

വിഷാദരോഗത്തില്‍ നിന്ന് കരകയറാനായി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകും എന്ന് കണ്ടെത്തുന്നതിനായി വിദഗ്ധരുടെ സഹായം തേടുക.

കുട്ടിയുടെ ശാരീരികാരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കുക.

വ്യായാമങ്ങളും ശാരീരികമായുള്ള മറ്റ് പ്രവര്‍ത്തനങ്ങളും കുട്ടിയുടെ മാനസിക നില മെച്ചപ്പെടുത്താന്‍ സഹായകരമാകും.

കുട്ടിയുടെ പോഷകാഹാരത്തില്‍ ശ്രദ്ധവെയ്ക്കുക, കാരണം അത് കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വളരെ അത്യാവശ്യമാണ്.

ആന്റിഡിപ്രസെന്റ് മരുന്നുകള്‍ കഴിക്കാതെ തന്നെ വിഷാദരോഗം മാറ്റാന്‍ കഴിയും. ഇതിനായി കോഡിറ്റിവ് ബിഹേവിയര്‍ തെറാപ്പി , സൈക്കോതെറാപ്പി , ബിഹേവിയര്‍ മോഡിഫിക്കേഷന്‍ പ്ലാന്‍ , ബിഹേവിയര്‍ ചാര്‍ട്ട് എന്നിവയുടെ സഹായത്തത്തോടെ പ്രശ്‌നപരിഹാരിക്കാൻ കഴിയും…

Recent Stories

The Author

77 Comments

  1. ജ്വാല ചേച്ചി

    ഈ ലേഖനവും നന്നായിട്ടുണ്ട്..

  2. ഉപകാരപ്രദമായ ഒരു ലേഖനം.. നമുക്ക് ചുറ്റും ഈ അവസ്ഥയിൽ അകപ്പെട്ടു കഴിയുന്ന ഒരുപാട് പേരുണ്ട്.. പലർക്കും ഇതിനെ എങ്ങനെ തരണം ചെയ്ത് മുന്നോട്ട് പോകണം എന്നറിയാത്തവർ ആണ്..ആശംസകൾ ജ്വാല

    1. മനൂസ്,
      കുറെ നാൾ മുൻപ് എഴുതി വച്ചിരുന്ന ഒരു ലേഖനം ഇവിടെയും കൂടെ ഇട്ടു, നമ്മൾ വഴി ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ സന്തോഷം അല്ലേ?
      നമ്മൾ അറിയാതെ നമുക്ക് ചുറ്റും ധാരാളം ആൾക്കാർ ഉണ്ട് വിഷാദ അവസ്ഥയിൽ. എന്റെ പ്രൊഫഷൻ സംബന്ധമായ വിഷയവും അങ്ങനെ ഒരെണ്ണം ഇട്ടതാണ്.
      വായനയ്ക്ക് വളരെ സന്തോഷം… 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com