വിഷാദ രോഗം (ജ്വാല ) 1504

Views : 2728

വിഷാദ രോഗം

vishada rogam | Author : Jwala

ആമുഖം :-
പ്രിയ സുഹൃത്തുക്കളെ ഇത് വിഷാദ രോഗത്തെക്കുറിച്ചുള്ള ഒരു ലേഖനം ആണ്. മൂന്നു ഭാഗങ്ങൾ ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്,
എന്റെ എല്ലാ എഴുത്തുകളും വായിച്ചു അഭിപ്രായം പറയുന്നതിന് ഒരായിരം നന്ദി. ഈ എഴുത്തും എല്ലാവരും വായിച്ച് അഭിപ്രായങ്ങൾ പറയണം എന്ന് കൂടി അപേക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല.

എന്താണ് വിഷാദ രോഗം ?

മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗികത എന്നിവയെ കടുത്ത തോതിൽ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്.

മറ്റു രോഗങ്ങളെ പോലെ തന്നെ ശരീരത്തിനെ ബാധിക്കുന്ന ഒരു അസുഖം ആണ് ഇതും, മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്ന തലച്ചോര്‍ എന്ന അവയവത്തില്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ എന്ന രാസഘടകങ്ങളുടെ വ്യതിയാനങ്ങള്‍ ആണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാവുന്നത്.

ഒട്ടുമിക്ക അവസരങ്ങളിലും ഇത് ചികിത്സിച്ചു ഭേദമാക്കാനോ നിയന്ത്ര വിധേയമാക്കാനോ കഴിയും എന്നത് മിക്കവരും ഇനിയും മനസ്സിലാക്കിയിട്ടില്ല.

ഇതൊക്കെ കൊണ്ട് തന്നെ ഒരു അനാവശ്യ സാമൂഹിക അവജ്ഞ മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ നേരിടേണ്ടി വരുന്നുണ്ട്.

ഏവരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ മനോവിഷമത്തില്‍ അകപ്പെടാം,എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായി കാണാം.

എന്നാല്‍ നിരന്തരമായി ദീര്‍ഘനാള്‍ സങ്കടവും,നിരാശയും,താല്‍പ്പര്യമില്ലായ്മയും ഒക്കെ ബാധിച്ചു നിത്യ ജീവിതത്തിലെ കര്‍മ്മങ്ങളില്‍ ഇടപെടാന്‍ കഴിയാതെ ഇരിക്കുക,

ഉറക്കം,ഭക്ഷണം,സുഹൃത്തുക്കളുടെ കൂടെ ഉള്ള കളിതമാശകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലാതെ ആവുകയും, ജീവിതം തന്നെ വ്യര്‍ത്ഥം എന്ന് തോന്നുകയും ചെയ്യുന്ന പോലുള്ള അവസ്ഥ ആണ് വിഷാദ രോഗം…

വിഷാദരോഗത്തെ തിരിച്ചറിയാന്‍ അവയുടെ ലക്ഷണങ്ങള്‍ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

ലക്ഷണങ്ങൾ :

1.സ്ഥായിയായ സങ്കടഭാവം,ശൂന്യത,നിരാശാ ബോധം. ഒട്ടു മിക്ക പ്രവര്‍ത്തനങ്ങളിലും സന്തോഷം കണ്ടെത്താന്‍ കഴിയാതെ വരുക.

2• ഭക്ഷണ നിയന്ത്രണം ഇല്ലാതെ ഇരിക്കെ തന്നെ ശരീര ഭാരം കാര്യമായി കുറയുക,
അതും അല്ലെങ്കില്‍ ശരീരഭാരം കൂടുക.

3• ഉറക്കമില്ലായ്മ അല്ലെങ്കില്‍ അമിതമായി ഉറങ്ങാന്‍ തോന്നുക .

4• ഒട്ടും ഊര്‍ജ്ജം ഇല്ല എന്ന് തോന്നുന്ന തരത്തില്‍ തളര്‍ച്ച അനുഭവപ്പെടുക.

5• തന്നെ കൊണ്ട് ഗുണം ഇല്ല എന്ന് തോന്നുക അല്ലെങ്കില്‍ അനാവശ്യമോ ആവശ്യത്തിലധികാമോ കുറ്റബോധം.

6.തീരുമാനം എടുക്കാന്‍/ചിന്തിക്കാന്‍/ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒക്കെ കഴിയാതെ വരുക.
7. മരണത്തെക്കുറിച്ച് /ആത്മഹത്യയെക്കുറിച്ച് നിരന്തര ചിന്ത വരുക അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുക.

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശാരീരിക രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്.

 

Recent Stories

The Author

77 Comments

  1. ജ്വാല ചേച്ചി

    ഈ ലേഖനവും നന്നായിട്ടുണ്ട്..

  2. ഉപകാരപ്രദമായ ഒരു ലേഖനം.. നമുക്ക് ചുറ്റും ഈ അവസ്ഥയിൽ അകപ്പെട്ടു കഴിയുന്ന ഒരുപാട് പേരുണ്ട്.. പലർക്കും ഇതിനെ എങ്ങനെ തരണം ചെയ്ത് മുന്നോട്ട് പോകണം എന്നറിയാത്തവർ ആണ്..ആശംസകൾ ജ്വാല

    1. മനൂസ്,
      കുറെ നാൾ മുൻപ് എഴുതി വച്ചിരുന്ന ഒരു ലേഖനം ഇവിടെയും കൂടെ ഇട്ടു, നമ്മൾ വഴി ആർക്കെങ്കിലും ഉപകാരം ഉണ്ടായാൽ സന്തോഷം അല്ലേ?
      നമ്മൾ അറിയാതെ നമുക്ക് ചുറ്റും ധാരാളം ആൾക്കാർ ഉണ്ട് വിഷാദ അവസ്ഥയിൽ. എന്റെ പ്രൊഫഷൻ സംബന്ധമായ വിഷയവും അങ്ങനെ ഒരെണ്ണം ഇട്ടതാണ്.
      വായനയ്ക്ക് വളരെ സന്തോഷം… 💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com