7ദിനങ്ങൾ [വൈഷ്ണവി] 60

അതൊക്കെയോർക്കുമ്പോൾ ചിരിവരും. പണ്ടെന്നോ ഇവിടെയൊരു അമ്മയും മകനും താമസിച്ചിരുന്നതായും. മകൻ മരിച്ചപ്പോൾ അമ്മ ഈ വീടുപേക്ഷിച്ചു പോയതായുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ ഇങ്ങനെ ഒരു സാഹചര്യമായതിനാൽ പഞ്ചായത്തേറ്റെടുത്തിരിക്കുകയാണ്. ഇങ്ങനെ ഐസൊലേറ്റ് ചെയ്യാൻ ഞങ്ങടെ നാട്ടിൽ മറ്റൊരിടവും കാണില്ല. അതുകൊണ്ട് എനിക്കിവിടെ കാണാൻ കഴിഞ്ഞു. ഈ അറിയാത്തതിനോടുള്ള ആകാംശ മനുഷ്യ സഹജമാണല്ലോ …

അങ്ങനെ ആ മൂന്നുമണികളുള്ള വാതിൽ ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. തുറക്കാൻ എനിക്കൊരു ചെറിയ പേടിയുണ്ട്. കോളേജിൽ നിന്നു നേരെ ഇങ്ങോട്ടാണ് വരേണ്ടതെന്നറിഞ്ഞപ്പോൾ ആദ്യം വലിയ ഭയമായിരുന്നു പിന്നെ എന്തോ അതങ്ങു മാറി. എന്തായാലും വാതിൽ തുറന്നല്ലെ പറ്റൂ. രണ്ടു വാതിലുകളാണ് നടുവിൽ നിന്ന് തുറക്കണം. ഞാൻ മെല്ലെ അകത്തേക്കു തുറന്നു. ഹോ വാതിൽ കണ്ടാൽ പറയില്ലാട്ടോ ഇത്രയും വിശാലമായ മുറിയാണെന്ന് . നല്ല വൃത്തിയായ് വിരിച്ചിട്ടിരിക്കുന്ന കട്ടിൽ പണ്ടത്തെ കൊത്തുപണികൾ ഉള്ള കട്ടിലാണ് നാലു മൂലകളിലും ചെറിയ തൂണുകളുണ്ട് അതിനു മുകളിൽ കൊതുകുവലയാക്കെ ഇട്ടിരിക്കുന്നു. രണ്ട് ജാലകൾ ഉണ്ട് മുറിക്കൊരുവശത്തായ് അതിനരികിലായ് ഒരലമാരി. കട്ടിലിനരികിൽ ഒരു മേശയും കസേരയുമുണ്ട്. ഞാനെന്റെ ബാഗ് മേശയിൽ വെച്ചു. എല്ലാമുറികൾക്കും ഉയരം കുറവാണ്.

ഇനി വേണ്ടതു ഒരു കുളിയും ഉറക്കവുമാണ്. കുളികഴിഞ്ഞു വന്നു കിടന്ന ഞാൻ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല….

ജനാലയിലൂടെ പ്രകാശം എന്റെ മുഖത്തേക്കടിക്കുന്നു കണ്ണുകൾതിരുമി തുറന്ന് ഞാൻ എണീറ്റു. പല്ലു തേച്ച് നേരേ പോയത് വരാന്തയിലേക്കാണ്. അച്ഛന്റെ വരവും കാത്ത്. രണ്ടുനേരം ചായകുടിക്കുന്നത് ഒരു ഭാരമായ് തോന്നിയത് കോളേജിൽ പോയതിൽ പിന്നെയായിരുന്നു.

ദാ കുഞ്ഞുണ്ണി മാഷെത്തിയല്ലോ , ഹാ കൂടെ എന്റെ ലക്ഷ്മികുട്ടിയുമുണ്ടല്ലോ. അമ്മയെ ഓടിപ്പോയി കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും അതു ഞാൻ മനസ്സിലൊതുക്കി.

അമ്മേ ….

4 Comments

  1. ശ്രുതി പൊന്നൂസ് ❤

    ❤❤❤loved it❤❤❤

  2. great work keep going?

  3. ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
    ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️

  4. Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?

Comments are closed.