7ദിനങ്ങൾ [വൈഷ്ണവി] 60

മോളെ മീനു ……

അച്ഛാ …….

(എന്റെ കണ്ണുകൾ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു.)

എന്റെ പൊന്നു മോൾക്ക് സുഖമല്ലെ, എന്തെങ്കിലും വിഷമം തോന്നണുണ്ടോ മീനു …..

ആ ചോദ്യങ്ങളിലെ വാത്സല്യം എന്റെ നാവുകളെ നിശബ്ദമാക്കി. ആ നിശബ്ദതയ്ക്ക് ഒരു നിമിഷത്തിന്റെ ആയുസ്സെ ഉള്ളു. ഇല്ല എന്റെ കുഞ്ഞുണ്ണി മാഷെ എനിക്കൊരു കുഴപ്പവുമില്ല. ദേ കണ്ടില്ലെ മീനു ഓടിച്ചാടി നടക്കണത്. വിഷമിക്കണ്ട മാഷേ ഏഴു ദിവസമല്ലെ മോള് പെട്ടെന്നങ്ങു വരും. അമ്മയോടും പറയണം കേട്ടോ വിഷമിക്കണ്ടാന്ന്. ശരി മീനൂട്ടിയെ ഭക്ഷണം മുഴുവൻ കഴിക്കണം കേട്ടോ നിനക്കു നിന്റെ അമ്മ പായസമൊക്കെ പാകം ചെയ്ത് വച്ചിട്ടുണ്ട്.

എന്നാ എന്റെ മാഷൊന്ന് വേഗം പൊക്കെ , നാവിൽ വെള്ളമൂറുന്നു.

അമ്പടി കേമീ പായസമെന്നു കേട്ടാൽ പെണ്ണ് കവാത്തു മറക്കും. ഞാൻ പോന്നെ ..

എന്നാ ശരി മോളെ ,സുഖമായി ഇരിക്കണം കേട്ടോ :

ശരി അച്ഛാ സമാധാനമായി പോയി വാ.

അച്ഛൻ ദൂരെ ചെന്നു എന്നുറപ്പിച്ച് ഞാൻ ഓടിചെന്ന് തട്ടുപാത്രം കൈക്കലാക്കി അകത്തേക്ക് കയറി ഒരു കളളിയെപ്പോലെ ! പാത്രം തുറന്നതും ഹാ എന്താ വാസന… കോളേജിലെ അലമ്പു സാമ്പാറും ചോറും കഴിച്ചെന്റെ നാവിലെ രുചിയൊക്കെ പോയിരുന്നു. ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല. ഹാവു വയറും മനസ്സും നിറഞ്ഞു. പാത്രമൊക്കെ കഴുകി വെച്ചു. ഇനി തിരയേണ്ടതു എന്റെ കിടപ്പുമുറിയാണ്. ഒരുപാടു മുറികൾ ഉള്ളതിനാൽ കണ്ടുപിടിക്കാൻ അച്ഛൻ ഒരു അടയാളം പറഞ്ഞു തന്നിരുന്നു. താഴെ നിരയിൽ മൂന്നുമണികൾ കെട്ടിയ ഒരു മുറിയുണ്ട് നടുമുറ്റത്തിന്റെ പടിഞ്ഞാറ് . ഇനി അവിടെക്കാണ്. ഇടനാഴികളും ചെറിയ വാതിലുകളുമാണിവിടെ. ഞാൻ കുനിഞ്ഞ് കയറണം. ഇത് ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമായിരിക്കുന്നു. ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു നടുമുറ്റവും അവിടെ ഒരു തുളസിത്തറയുമെക്കെ കാണുന്നത്. പണ്ട് തൊട്ടെ ഞങ്ങൾ കുട്ടികൾക്ക് ഈ വീടൊരു നിഗൂഢതയായിരുന്നു , രഹസ്യങ്ങളുടെ . നമ്മുടെ മണിച്ചിത്രത്താഴിലെ പോലെ ഇവിടെയും വല്ല തെക്കിനിയും അവിടെ ഒരു നാഗവല്ലിയുമൊക്കെ ഉണ്ടെന്നാണ് ഞങ്ങൾ സങ്കൽപ്പിച്ചുകൂട്ടിയിരുന്നത്. ഇപ്പോ

4 Comments

  1. ശ്രുതി പൊന്നൂസ് ❤

    ❤❤❤loved it❤❤❤

  2. great work keep going?

  3. ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
    ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️

  4. Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?

Comments are closed.