❤️മിണ്ടാപ്പൂച്ച❤️ [ᎷᎡ.LOVE] 184

Views : 5813

❤️മിണ്ടാപ്പൂച്ച❤️

Author : ᎷᎡ.LOVE

 

നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും തീർച്ചയായും ആവശ്യമാണ്. വിമർശനമാണെങ്കിൽ പോലും

######

 

“ആ കുട്ടിയും  ഊമ തന്നെ  ആകും, ഓളെ കെട്ടിയപ്പോഴെ അവനോട് ഞാൻ  പറഞ്ഞത്, അതിനു പറഞ്ഞാൽ മനസ്സിലാവില്ലല്ലോ…. ”

 

ഇതിപ്പോ തുടങ്ങിയിട്ട് കുറേ ആയല്ലോ ഈ അമ്മക്കിതെന്നാത്തിൻ്റെ സൂക്കേടാണ്.

 

ഷോപ്പുംപൂട്ടി വരുന്ന അനൂപിൻ്റെ സ്ഥിരം റേഡിയോ ആണ് അനൂപിൻ്റെ അമ്മ. അമ്മയുടെ ഉറക്കെ ഉള്ള സംസാരം കേട്ട് കൊണ്ടാണ് ഇന്നും വീട്ടിലേക്ക് വന്ന് കയറിയത് .കരഞ്ഞു കൊണ്ട്  അകത്തേക്ക് പോകുന്ന ഗർഭിണിയായ  തൻ്റെ ഭാര്യയെ കണ്ടാണ് ഇന്നുമവൻ വീട്ടിലേക്ക് കയറിയതും.

 

“ഇത്രയധികം വേദനിപ്പിചിട്ടും അമ്മക്ക് ഇപ്പോഴും മതിയായില്ലേ, അവൾക്കാണെങ്കിൽ സംസാരിക്കാനും കഴിയില്ല. മിണ്ടാൻ കഴിയാത്തത് അവളുടെ തെറ്റാണോ… ആ അവസ്ഥ അമ്മക്ക് ആണ് വന്നത് എങ്കിൽ എന്താവും അവസ്ഥ എന്ന് അമ്മ ചിന്തിച്ചിട്ടുണ്ടോ ”

ദേഷ്യത്തോടെ അമ്മയുടെ മുഖത്തേക്ക്  നോക്കി പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി. പക്ഷെ അതിൽ വല്യ കാര്യമൊന്നുമില്ലന്നും അവനറിയാം അവനെനെന്തെങ്കിലും അമ്മയോട് ദേഷ്യത്തോടെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻ്റെ പഴിമൊത്തം കേൾക്കുന്നതും അവൻ്റെ ഭാര്യയാണ്. അല്ലെങ്കിലും അച്ചൻ മരിച്ച ശേഷം മറ്റൊരു കല്ല്യാണവും കൂടി കഴിക്കാതെ തനിക്ക് വേണ്ടി മാത്രം സുഖ ദുഃഖങ്ങൾ മറന്ന്ക്കൊണ്ട്  കഷ്ടപ്പെട്ട് വളർത്തിയ അനൂപിന് അമ്മയെ സങ്കടപ്പെടുത്തുന്നത് തീരെ ഇഷ്ടമല്ലാത്തതും മറ്റൊരു വസ്തുതാപരമായ സത്യമാണ്. അത് പോലെ അവൻ്റെ ഭാര്യ സങ്കടപ്പെടുന്നതും അവനിഷ്ടമല്ലെന്നതും മറ്റൊരു വസ്തുതയാണ്.

“എന്തേലും ഒന്ന് കേട്ടാൽ  കരയാൻ  ഒരുങ്ങി ഇവിടെ ഒരാളും ” അവളെ നോക്കി പറഞ്ഞപ്പോൾ അവൾ  ദയനീയമായി കണ്ണിൽ കണ്ണീരുമായ് അവനെ തന്നെ നോക്കി നിന്നു.

 

ദിനംപ്രതി അമ്മയുടെ പരാതി പറച്ചിലും കുറ്റപ്പെടുത്തലും കൂടുന്നതല്ലാതെ കുറയുന്നതുമില്ല.

 

 

നിഷ്കളങ്കമായ അവളുടെ നോട്ടത്തിൽ

എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിസ്സഹായനായി അവൻ മുണ്ട് എടുത്ത് ബാത്‌റൂമിൽ കയറിയപ്പോഴും ചിന്തിച്ചത് അമ്മയെപ്പറ്റിയാണ്.അമ്മയുടെ ഇപ്പോഴുള്ള മാറ്റത്തിൻ്റെ കാരണം അവനതികം ചികഞ്ഞ്  അന്വേഷിക്കേണ്ടി വന്നില്ല. അതിനുള്ള ഉത്തരവും അവന് കിട്ടിയിരുന്നു.പക്ഷെ അതിന് വേണ്ടി ഇനിയൊരു റിസ്ക്കെടുക്കാനും വയ്യ. കഴിഞ്ഞ പ്രാവശ്യം തന്നെ തലനാരിയിയക്കാണ്   ഭാര്യയിൽൽ നിന്നും രക്ഷപ്പെട്ടത്.ഇനിയും റിസ്ക്കെടുക്കാൻ വയ്യ.

 

Recent Stories

The Author

ᎷᎡ.LOVE

32 Comments

  1. All the very best for the next story!!!

    1. Thanks for the support❤️❤️

  2. നന്നായിരുന്നു

    1. Thanks❤️❤️

  3. തുടക്കം അല്ലേ എന്നിട്ടും ഇത്രയും നന്നായി മനോഹരമായി ഭാഷയിൽ അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതിയല്ലോ അതുകൊണ്ട് ഇനിയും മനോഹരമായി എഴുതാൻ സാധിക്കും.

    1. താങ്ക്സ് മച്ചാനെ… നല്ല വാക്കുകൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ 🤗🤗🤗

  4. വെറും നാല് പേജിൽ ഇത്രയും നല്ലൊരു കഥ എഴുതാൻ പറ്റും എങ്കിൽ നീ വലിയവനാടാ❤️
    ഇനിയും നിന്നിൽ നിന്ന് ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു

    എന്ന് സ്വന്തം മണ്ടൻ

    1. സമയവും ആശയങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും എഴുതാൻ ശ്രമിക്കാം .❤️❤️❤️❤️❤️

  5. ഒത്തിരി ishtayitto. പൂർണ്ണത വരാത്ത് പോലെ . എന്തായാലും നന്നായിരുന്നു.
    Snehathode ❤️

    1. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ വളരെ സന്തോഷം തുടക്കക്കാരനന്ന നിലയിലുള്ള പോരായ്മകളുണ്ട്. നല്ല വാക്കുകൾക്ക് ❤️❤️❤️

      1. Nice!!!

        All the best for the next story!!!

  6. കൊള്ളാം നല്ല ഒരു രചന ❤️
    എപ്പോഴും എന്തിലും പൂര്‍ണരാണ് എന്ന് അഹങ്കാരിക്കുന്ന മനുഷ്യര്‍ക്ക് ചിലപ്പോള്‍ ഒരു തമാശ ആണ് ഇത്തരം ജീവിതങ്ങള്‍
    മറ്റൊരു കഥയുമായി വരൂ

    1. താങ്ക്സ് Dd…. തീർച്ചയായും നല്ല ആശയങ്ങൾ മനസ്സിൽ വരുന്ന സമയം പുതിയ കഥയുമായ് വരാം

    1. ❤️❤️❤️

  7. നിധീഷ്

    ♥♥♥♥

  8. ❤️❤️❤️ ശ്രമിക്കാം

  9. നല്ല തീം നന്നായി തുടങ്ങി വളരെ വേഗത്തിൽ തീർത്തത് പോലെ ആയി. അല്പം കൂടി detailing like അവളെ കെട്ടേണ്ടി വന്ന സാഹചര്യം, കുട്ടി അമ്മേ എന്ന് വിളിക്കുന്നതിന്‌ ഒരു സംഭവം ഇതൊക്കെ ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു തുടക്കക്കാരനിൽ നിന്നും വന്ന കുറച്ചു കുറവുകൾ ഉള്ള ഒരു നല്ല കഥ . ഇനിയും എഴുതുക 🙏

    1. തീർച്ചയായും സഹോദരാ എനിക്കിതിൽ വലിയ പരിചയമില്ല.എന്നാലാവും വിധം എഴുതിയെന്ന് മാത്രം.Thanks for your cment❤️❤️

  10. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Nice 💝💝💝💝💝💝💝💝

    1. Thanks❤️❤️


  11. കുറച്ചു സ്പീഡ് kudipoyi

    1. ശരിയാണ് ബ്രോ.❤️❤️❤️

  12. ❤❤❤

    ഒരുപാട് ഇഷ്ടമായി ഏങ്കിലും പറയുന്നതിൽ വിഷമിക്കരുത്… ആശയത്തെ നന്നായിരുന്നു ഏങ്കിലും സൃഷ്ട്ടിച്ചെടുക്കുന്നതിൽ തുലികക്ക് അല്പം വേഗത കൈവന്നുപോയി… ആദ്യമായ്തുകൊണ്ടാകാം.പലതും വ്യക്തമാക്കാൻ ശ്രമിക്കാത്തത് പോലെ തോന്നി പ്രതേകിച്ചും അമ്മയുടെ ദേഷ്യം ആ അമ്മ അറിഞ്ഞുകൊണ്ടാണല്ലോ മകൻ അവളെ ഭാര്യ ആക്കിയത്. കൂടാതെ പേരകുട്ടി ജനിച്ചു സംസാരിച്ച ഉടനെ ദേഷ്യം മാറിയോ?
    കുറച്ചു സമയമെടുത്ത വിശദകരിച്ചു എങ്കിൽ ഇതിലും നന്നായേനെ!

    -മേനോന്റെ കുട്ടി

    1. അൽപം കൂടി വിവരിച്ച് എഴുതണമെന്ന് എനിക്കും ആഗ്രഹമുണ്ട്.പക്ഷെ എങ്ങനെയാണ് ഇനിയും എഴുതി ഫലിപ്പിക്കുകയെന്നത് എനിക്കറിഞ്ഞൂട. നിറഞ്ഞ കമൻ്റിന് വളരെ സന്തോഷം സഹോ❤️❤️❤️❤️

    1. ❤️❤️

  13. Onnude onnu wait cheyth poornatha aakamayrnnu….

    1. ❤️❤️ തുടക്കക്കാരനെന്ന നിലയിലുള്ള പോരായ്മയാണ് സഹോ. അടുത്തകഥയിൽ പരിഹരിക്കാം

  14. നന്നായിരുന്നു…എന്നാലും എന്തോ മുഴുവൻ ആകത്തത് പോലെ..💕

    1. അതന്നെ

    2. കുറച്ച് കൂടി എഴുതണമെന്നുണ്ടായിരുന്നു.എനിക്കിതിൽ വലിയ പരിചയമില്ല അടുത്ത പ്രാവശ്യം കൂടുതൽ ശ്രന്ദിക്കാം .❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com