പക്ഷെ സെക്കന്റുകൾ മാത്രം ധൈർഗ്യമുള്ള ആ വിഡിയോയിൽ മറ്റൊന്നും അയാൾക്ക് തോന്നിയില്ല
തിരിച്ചു പോകുവാനുള്ള അനുവാദം വാങ്ങി ലത്തീഫ് പുറത്തേക്ക് പോയി
വാതിൽ അടഞ്ഞ ശേഷം കസേരയിൽ നിന്ന് എഴുന്നേക്കാൻ ആ രൂപം ശ്രമിച്ചു….പക്ഷെ വിറക്കുന്ന കൈകൾ അയാളെ അതിന് അനുവദിച്ചില്ല
അരികിൽ ചാരി വച്ച സ്റ്റിക്ക് എടുത്തു തപ്പി പിടിച്ചു അയാൾ എണീറ്റു
കലുഷിതമായ മനസ്സുമായി അയാൾ അരികിലെ ടേബിളിന് അടുത്തേക്ക് വന്നു
മൂടി വച്ച ഗ്ലാസ്സിൽ നിന്ന് അയാൾ വെള്ളമെടുത്തു കുടിച്ചു
പെട്ടെന്ന് അടുത്തിരുന്ന ഐഫോൺ ശബ്ദിച്ചു
പതിവില്ലാത്ത ഒരു നമ്പർ തെളിഞ്ഞു കണ്ട അയാൾ പെട്ടെന്ന് തന്നെ ഫോണെടുത്തു കാതോരം വച്ചു
“”ലക്ഷദീപിൽ നിന്നാണ്…””
മറുവശത്തു നിന്ന് ഒരു സ്ത്രീശബ്ദം മുഴങ്ങി
“”Hmm…എന്താണ് വിശേഷിച്ചു…””
അയാൾ പതിയെ സംസാരിച്ചു തുടങ്ങി
“”സാബ് വിളിച്ചറിയിക്കാൻ പറഞ്ഞതിനാൽ ആണ് വിളിക്കുന്നത്….പഴയ സാറ്റ്ഫോണുകളിൽ ഒന്ന് വീണ്ടും ഓണായി…””
“”പഴയത് എന്ന് പറയുമ്പോൾ ഏത്…?
മനസിലാവാതെ അയാൾ വീണ്ടും ചോദിച്ചു
മറുപടി പറയാൻ മറുവശത്തു നിന്ന് ആ സ്ത്രീ അല്പം മടിച്ചു
മറുപടി വൈകിയതും അയാളുടെ മനസ്സിൽ സംശയങ്ങളുടെ വലിയൊരു കാർമേഘം തന്നെ ഇരുണ്ടു കൂടി
“”666….!!!
മറുപടി വന്നതും കാൾ കട്ടായി
അത് കേട്ട അയാളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി… നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകിയിറങ്ങി
ഒരു സഹായമെന്നോണം കൈയിലെ വടിയിൽ ശക്തിയിൽ പിടിച്ചു
എന്നിട്ടും പറ്റില്ലെന്ന് മനസിലായ ആയാൾ ടേബിളിന്റെ അടിയിലെ അറ തുറന്നു
അതിൽ രണ്ടു തോക്കുകളും അവയുടെ കുറച്ചു ബുള്ളറ്റുകളും ആയിരുന്നു
ദിർതിയിൽ അവയെല്ലാം തട്ടി മാറ്റി ഒരു ഗുളികയുടെ പാക്കറ്റ് എടുത്തു
അതിൽ നിന്നോരെണ്ണം വിഴുങ്ങി അയാൾ കസേരയിൽ ഇരുന്നു
NJAGALDE LAKSHADWEEPIL NINNUNORU CALL VANNALLOOO
AARANAT
PARANJO NJAN ANWESHIKKAM
അത് ആരാണെന്ന് അങ്ങനെ ഒന്നും പറയാൻ പറ്റൂല ? അവരെ എനിക്ക് വേണം
അപരാജിതൻ കഴിഞ്ഞോ??
അടിപൊളി ആണ് അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു
????
Keep going bro ✌
?
Thudakkam nannaayitund. Continue. Waiting for next part.
ഹ നമ്മുടെ ആളാണല്ലോ ചെകുത്താൻ …..
വായിക്കാട്ടോ ഇപ്പോൾ പറ്റില്ല വാക്സിൻ അടിച്ചു കിറുങ്ങി കിടക്കുവാ ?
തുടക്കം വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ ബാക്കി ഭാഗങ്ങളും നന്നാവട്ടെ
തുടരുക
ഒത്തിരി സ്നേഹത്തോടെ
സ്വന്തം രാവണൻ
???
അടുത്ത് അടുത്ത് ഇടുവോ?
Submit cheythittund?
???
????????????????