666 മത്തെ ചെകുത്താൻ -1 [ജൂതൻ] 139

വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞ അയാൾ ഇമെയിൽ തുറന്നു ഇൻബൊക്സ് പരിശോധിച്ചു

അതിൽ ഒരു കൊറച്ചു photos ആയിരുന്നു

ബ്ലാക്ക് മൂൺ ബാറും…അതിന് പിറകു വശത്തായി നിർത്തിയ ആദാമിന്റെ കാറും.. അടുത്ത ഫോട്ടോ കണ്ട അയാളുടെ കണ്ണുകൾ തിളങ്ങി

തുറന്നു കിടക്കുന്ന കാറിന്റെ ഡോർ ആയിരുന്നു അത്

പെട്ടെന്ന് തന്നെ ഫോൺ എടുത്തു മെസ്സേജിൽ വന്ന അക്കൗണ്ട് നമ്പറിലേക്ക് രണ്ടു ലക്ഷം ഇന്ത്യൻ മണി ട്രാൻസ്ഫർ ചെയ്തു

ശേഷം അക്ഷമനായി അയാൾ ലാപ്ടോപ്പിൽ നോക്കി ഇരുന്നു

കൃത്യം രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ വീണ്ടും അതേ ഐഡിയിൽ നിന്ന് മെയിൽ വന്നു

ഇപ്രാവശ്യം അത് ഡാനിയേൽ യാദവിനു കൈമാറിയ വീഡിയോ ആയിരുന്നു

ഇരയെ കണ്ട വേട്ടക്കാരനെപോലെ അയാൾ ലാപ്ടോപ്പും എടുത്തു ബംഗാവിനകത്തേക്ക് ഓടി

സ്റ്റെപ്പുകൾ ഓടി കയറിച്ചെന്ന അയാൾ വലതു വശത്തെ ഹാളിലേക്ക് പ്രവേശിച്ചു

അവിടെ ഒരു മൂലയിൽ ഒരു വാതിൽ ഉണ്ടായിരുന്നു.. അതിന് മുന്നിൽ തോക്കുകൾ പിടിച്ചു രണ്ടു ആജനബാഹുകളും

കയറി ചെന്ന കുര്യനെ അവർ തടഞ്ഞു… ലത്തീഫ്ഖാനെ കാണണമെന്ന് അയാൾ അറിയിച്ചു

കാവൽകാരിൽ ഒരുവൻ ഡോർ തുറന്നു അകത്തേക്ക് ചെന്നു

റൂമിനുള്ളിൽ ആകെ ഇരുട്ടായിരുന്നു

മറുതലക്കൽ തുറന്നിട്ട ജനലിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം മാത്രം ആയിരുന്നു അവിടുത്തെ പ്രകാശ സ്രോധസ്

ഇടതു വശത്തു പുറം തിരിച്ചു വച്ച ചാരുകസേരയിൽ ആരുടെയോ കൈ പിടിച്ചു നിലത്തു മുട്ടുകുത്തി കരയുകയായിരുന്നു ലത്തീഫ്

കാവൽക്കരൻ അറിയിച്ചതറിഞ്ഞു അയാൾ വെളിയിലേക്ക് വന്നു

തുറന്നു പിടിച്ച ലാപ്ടോപ്പിലെ ചിത്രങ്ങളും വിഡിയോയും അയാളുടെ കഴുകൻ കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരിന്നു

മകന്റെ ഘാതകന്റെ രൂപം കണ്ടയാൾ ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി

“”ആസിഫിനെ വിളി… ഇവനെ എങ്ങനേലും നമ്മക്ക് കണ്ടു പിടിക്കണം…ഓന്റെ മയ്യത്ത് എന്റെ കൈ കൊണ്ട് തന്നെ ആണ്…””

ആസിഫിനോട് വണ്ടി തയ്യാറാക്കിക്കൊള്ളാൻ നിർദേശം കൊടുത്തുകൊണ്ട് അയാൾ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു

റൂമിലേക്ക് കയറിചെന്ന അയാൾ വിളിച്ചു കൂവി…

“”കണ്ടു പിടിച്ചു ഇക്ക…തെളിവ് കിട്ടിയിട്ടുണ്ട്… അത് മതി… പിള്ളേര് പൊക്കും അവനെ.. ദാ നോക്ക്..””

ലാപ്ടോപ്പിലെ ദൃശ്യങ്ങൾ മുൻപിലെ കസ്സേരയിൽ ഇരുന്ന ആൾക്ക് അയാൾ കാണിച്ചു കൊടുത്തു

ഇരുട്ട് നിറഞ്ഞ ആ മുറിയിൽ ലാപ്ടോപ്പിന്റെ വെളിച്ചത്തിൽ മുൻപിലിരുന്ന ആ രൂപത്തിന്റെ കണ്ണുകൾ തിളങ്ങി

ലാപ്ടോപ്പിലേക്ക് മാത്രം നോക്കി ഇരിക്കുന്ന അയാളെ ലത്തീഫ് നോക്കി

തുറിച്ചു നോക്കുന്ന ആ കണ്ണുകളിൽ ഒരുപാട് ഭാവങ്ങൾ മാറി മറിയുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു

15 Comments

  1. SAYYED NAJEEMU ZAHIR RM

    NJAGALDE LAKSHADWEEPIL NINNUNORU CALL VANNALLOOO
    AARANAT
    PARANJO NJAN ANWESHIKKAM

    1. അത് ആരാണെന്ന് അങ്ങനെ ഒന്നും പറയാൻ പറ്റൂല ? അവരെ എനിക്ക് വേണം

  2. അപരാജിതൻ കഴിഞ്ഞോ??

  3. അടിപൊളി ആണ് അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു

  4. ????

  5. Keep going bro ✌

  6. രുദ്രരാവണൻ

    ?

  7. Thudakkam nannaayitund. Continue. Waiting for next part.

  8. ഹ നമ്മുടെ ആളാണല്ലോ ചെകുത്താൻ …..

    വായിക്കാട്ടോ ഇപ്പോൾ പറ്റില്ല വാക്സിൻ അടിച്ചു കിറുങ്ങി കിടക്കുവാ ?

  9. തുടക്കം വളരെ നന്നായിട്ടുണ്ട് ഇതുപോലെ തന്നെ ബാക്കി ഭാഗങ്ങളും നന്നാവട്ടെ
    തുടരുക
    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

  10. അടുത്ത് അടുത്ത് ഇടുവോ?

    1. Submit cheythittund?

  11. വിശ്വനാഥ്

    ????????????????

Comments are closed.