CROWN ? 4[ESWAR] 79

ഒരു വലിയ കാട്ടിനു നടുക്കുള്ള വലിയ കോട്ട.കുറെ സൈനികർ ആ കോട്ടക്ക് ചുറ്റും കാവൽ നിൽക്കുന്നു. ലോർഡ് റൂസ് ലെവിൻറെ കൂടെ സൈനികരുമായി കുതിരപ്പുയർത്തു കോട്ട കവാടത്തിലേക്ക് വരുന്നു. അവരെ കണ്ട മാത്രയിൽ കാവൽക്കാർ കവാടം തുറന്ന് അവരെ ഉള്ളിലേക്ക് കയറ്റി.അയാൾ കുതിരപ്പുയർത്തു നിന്നും ചാടി ഇറങ്ങി കോട്ടയുടെ ഉള്ളിലുള്ള കെട്ടിടത്തിലേക്ക് കയറി. റൂസിന്റെ അടുത്തേക്ക് ഒരു പരിചാരകൻ വന്നു നിന്നു.

 

‘വാരിസ് എവിടെ…?’

 

പരിചാരകൻ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് കൊണ്ട് പോയി. അവിടെ രണ്ടു മനുഷ്യരെ അടിച്ചു തൂക്കി ഇട്ടിരിക്കുകയായിരുന്നു. അവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും രക്തം ചോർന്നു വന്നു കൊണ്ടിരുന്നു. രണ്ടുപേരും മരണം മുന്നിൽ കണ്ടവരെ പോലെ പേടിച്ചു കരയുകയാണ്.റൂസ് അവരെ ശ്രേദ്ധിച്ചു നോക്കി. അതിൽ ഒരാൾ ഡാരിയോ ആയിരുന്നു.ഇരുട്ടിൽ നിന്നും ചൂളം അടിച്ചു കൊണ്ട് ഒരാൾ നടന്നു വന്നു.അയാളുടെ വളർന്നു ഇറങ്ങിയ താടിയും മുടിയും അയാളുടെ വന്യത ഉയർത്തി നിർത്തി.അയാളുടെ കൈ  ചോരയിൽ കുളിച്ചിരുന്നു.അയാൾ ക്രൂരമായി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു.

 

‘വാരിസ്…..’

 

റൂസ് അഭിമാനത്തോടെ വിളിച്ചു.ലെവിൻ ഒരു ചെറിയ പേടിയോടെ അയാളെ നോക്കി.

 

‘ഇവരാണ് ഒറിന്റെ അടുത്ത എല്ലാം ഒറ്റി കൊടുത്ത്……. ചതിക്ക് ഒറ്റ ശിക്ഷയെ ഉള്ളു….’

 

അതും പറഞ്ഞു കൊണ്ട് കത്തി അവൻ അവരുടെ രണ്ടുപേരുടെയും തലയിൽ കുത്തി ഇറക്കി.

 

‘നിന്റെ കപ്പൽ അവർ പിടിച്ചെടുത്തു……നിന്നെ കൊട്ടാരത്തിലേക്ക് വിളിച്ചിട്ടുണ്ട്……’

 

വാരിസ് ഇത് കേട്ടുകൊണ്ട് തന്റെ മേൽക്കുപ്പായം എടുത്ത് അണിഞ്ഞു.അവൻ പരിചാരകനെ വിളിച്ചു അവന്റെ കൈയിലെ ഒരു പാത്രം വാങ്ങിച്ചു.അതിൽ ഇറി ഇലകൾ പൊടിച്ച പൊടി ആയിരുന്നു.അത് അയാൾ മദ്യത്തിൽ കലർത്തി കുടിച്ചു.

 

‘നിന്റെ ഈ സ്വഭാവം മാറ്റണം എന്ന് ഞാൻ പറഞ്ഞതായിരുന്നു…..’

 

വാരിസ് അയാളെ രൂക്ഷമായി നോക്കി.റൂസ് എന്തോ പറയാൻ വന്നതും ലെവിൻ അയാളുടെ കൈയിൽ പിടിച്ചു.

 

‘അത് ഞാൻ നോക്കിക്കൊള്ളാം….. ഒറിൻ ഇനി നമ്മുടെ പിറകിൽ മണത്തു നടക്കില്ല…….’

 

അതും പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും നടന്നു പോയി. റൂസും ലെവിനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.