CROWN ? 4[ESWAR] 79

നഗരത്തിനു മധ്യത്തുള്ള കൊട്ടാരത്തിനു ചേർന്നുള്ള ഒരു വലിയ കെട്ടിടം. അതിന്റെ ഉള്ളിൽ ഉള്ള മുറിയിൽ 10-20 പേർ എന്തോ തർക്കിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും വില കൂടിയ വസ്ത്രങ്ങൾ ധരിച്ചിരുന്നു.

 

‘ഒറിൻ നമ്മളെ എല്ലാവരെയും തൂക്കിലേറ്റും………… നമ്മൾ എല്ലാവരും ചെയ്തിരിക്കുന്നത് ചില്ലറ കുറ്റങ്ങൾ അല്ലെലോ…….’

 

വെള്ള വസ്ത്രം ധരിച്ച ഒരു വൃദ്ധൻ എല്ലാവരെയും നോക്കി പറഞ്ഞു.പെട്ടന്ന് അയാളുടെ പിന്നിൽ നിന്നും ഒരു കനത്ത ശബ്ദം കേട്ടു.

 

‘ഡാരിയോ….നിങ്ങൾ ഇത്രയും കാലം കൊണ്ട് എത്ര പണം ഉണ്ടാക്കി….’

 

ഡാരിയോ തിരിഞ്ഞു നോക്കിയപ്പോൾ ലോർഡ് റൂസ് അയാളുടെ അടുത്തേക്ക് വന്നു.

 

‘നിങ്ങൾ ഉണ്ടാക്കിയ പണം എങ്ങനെ അന്നെന്നു അറിയാല്ലോ?’

 

ഡാരിയോ പേടിയോടെ റൂസിനെ നോക്കി.അയാൾ ഡാരിയോയെ തോളിൽ തട്ടി അവിടെ ഇരുത്തി.അയാൾ എല്ലാരേയും നോക്കി പറഞ്ഞു.

 

‘ഇത്രയും കാലം നമ്മൾ പല കുറ്റങ്ങളും ചെയ്തു.ചെറുതിൽ  നിന്നും വളരെ വലിയ കുറ്റങ്ങൾ വരെ.ഈ നാട്ടിലെ  രാജാവും ഒരു നിയമവും നമ്മളെ ഒന്നും ചെയ്യാൻ കഴിഞ്ഞട്ടില്ല.പിന്നെയാണോ സഹോദരന്റെ നിഴലിൽ നിൽക്കുന്ന തെണ്ടിയായ ഒറിൻ…. നമ്മുക്ക് ആരെയെയും പേടിക്കേണ്ട ആവിശ്യമില്ല……..’

 

എല്ലാവരും വിശ്വാസത്തോടെ റൂസിനെ നോക്കി.എല്ലാവരും അവിടെ നിന്നും എഴുന്നേറ്റു പോവാൻ ഒരുങ്ങി.റൂസ് അവിടെ ഇരുന്ന പൂച്ചക്കണ്ണുള്ള ചെറുപ്പക്കാരനെ നോക്കി. അയാൾ അവനെ കണ്ണുകൾ കൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.രണ്ടുപേരും അവിടെ ഉണ്ടായിരുന്ന ഇരിപ്പിടങ്ങളിൽ ഇരുന്നു.

 

‘ലോർഡ് എറിൻ,താങ്കൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?’

 

റൂസ് രണ്ടു ഗ്ലാസ്സുകളിൽ വീഞ്ഞ് പകർന്നു കൊണ്ട് അതിൽ ഒന്ന് അയാൾക്ക്‌ കൊടുത്തു.

 

‘നിങ്ങൾ ഒരു ബുദ്ധിമാനാണ് ഞാൻ വിചാരിച്ചത്,പക്ഷെ നിങ്ങൾ ഒരു മണ്ടൻ അന്നെന്ന്‌ ഇന്ന് എനിക്ക് മനസിലായി. ഒരിക്കലും ഒറിനെ ഒരു ശത്രു ആക്കരുത്….. ‘

 

‘പിന്നെ ഞാൻ അവരോട് എന്താണ് പറയേണ്ടത്…? പേടിക്കണമെന്നാണോ….? ഒറിൻ ഒരു മഹാനായ യോദ്ധാവാണ്…. എന്നാൽ അവനു ചതി അറിയില്ല….’

 

‘അവരെല്ലാവരും പേടിക്കുന്നത് ചെറിയ കുറ്റങ്ങൾക്കാണ്……നമ്മൾ രാജയദ്രോഹം ആണ് ചെയ്തത് …. ശത്രുക്കൾക്കു ആയുധങ്ങൾ നൽകുകയും,അയൽ രാജ്യങ്ങളിൽ നിന്ന് ആളുകളെ കടത്തുന്നതും എല്ലാം …. ഇതൊക്കെ ഒറിൻ അറിഞ്ഞാൽ അവൻ നമ്മളെ കൊല്ലാതെ കൊല്ലും……..’

 

എറിൻ പേടിയോടെ പറഞ്ഞു.റൂസ് അവനെ രൂക്ഷമായി നോക്കുന്നു.

 

‘നിന്റെ ചേട്ടൻ ലോർഡ്  ബോൾട്ടൻ രാജാവിന്റെ നിർദേശത്തിൽ  എന്തെക്കെയോ ചെയ്യുന്നുണ്ട്.അവന്റെ മേൽ ഒരു കണ്ണ് വേണം.ഈ കാര്യങ്ങൾ എനിക്ക് വിട്ടേക്ക്………..’

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.