CROWN ? 4[ESWAR] 79

സിറ്റി ഓഫ് കിംഗ്സിന്റെ ഭാഗമായി ഉള്ള തുറമുഖം. വലുതും ചെറുതുമായുള്ള നിരവധി കപ്പലുകൾ കടലിൽ കിടക്കുന്നു. ആളുകൾ ചില കപ്പലുകളിൽ സാധനങ്ങൾ കേറ്റുന്നു. അപ്പോൾ അവിടേക്ക് ഒറിനും ബാരിസും സൈനികരുമായി കടന്നു വന്നു. അവരെ കണ്ടതും തുറമുഖത്തിന്റെ അധികാരികൾ അവരുടെ അടുത്തേക്ക് ചെന്നു. ബാരിസ് അവരെ നോക്കികൊണ്ട് പറഞ്ഞു.

 

‘രാജകൽപ്പന ആണ്…..കപ്പലുകൾ പരിശോധിക്കണം……’

 

സൈനികർ എല്ലാ കപ്പലുകളും കേറി പരിശോധിക്കാൻ തുടങ്ങി. ഒറിൻ രേഖകൾ എല്ലാം നോക്കുമ്പോൾ അവിടേക്ക് എറിൻ കയറി വന്നു.

 

‘ലോർഡ് ഒറിൻ, താങ്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം…….’

 

‘ലോർഡ് എറിൻ….. താങ്കൾ ആണല്ലേ തുറമുഖം നിയന്ത്രിക്കുന്നത്….?’

 

‘അതെ……. താങ്കൾ പരിശോധന വേഗത്തിൽ ആക്കുകയായിരുന്നെങ്കിൽ നല്ലതായിരുന്നു….. ഇത് കാരണം കപ്പലുകളുടെ സമയം തെറ്റും……’

 

ഒറിൻ അയാളെ നോക്കാതെ രേഖകൾ നോക്കി കൊണ്ട് പറഞ്ഞു.

 

‘ഇന്ന് അനുമതി നൽകിയിരിക്കുന്നത് 10 കപ്പലുകൾക്ക് ആണ്. പക്ഷെ ഇവിടെ 11 എണ്ണം ഉണ്ടല്ലോ……ഇതിനെക്കുറിച്ചു എന്താണ് പറയാൻ ഉള്ളത്..?’

 

എറിൻ മിണ്ടാതെ നിന്നു. പെട്ടന്ന് ഒറിൻ ബാരിസിനെ നോക്കി ആംഗ്യം കാണിച്ചു. രണ്ടുപേരും കുറച്ചു സൈനികരുമായി ആ കപ്പലിലേക്ക് കയറി. അതിൽ ആളുകൾ സാധനങ്ങൾ ഇറക്കുകയായിരുന്നു. സൈനികർ അവരെ തടഞ്ഞുനിർത്തി. ഒറിൻ പെട്ടികൾ തുറക്കാൻ ആജ്ഞാപ്പിച്ചു. അവർ കുന്തങ്ങൾ വച്ച് അവയുടെ മൂടി തുറന്നു. അതിൽ കുറെ ആയുധങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.20 ഓളം പെട്ടികൾ ഉണ്ടായിരുന്നു. എല്ലാം വാളുകൾ, വില്ലുകൾ, കുന്തങ്ങൾ ഒക്കെ ആയിരുന്നു. അവർ കപ്പലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി. അവിടെ ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു. അതിൽ ഉണക്കിയ ഇല്ലകൾ ആയിരുന്നു ഉണ്ടായിരുന്നത്. ബാരിസ് അതിൽ നിന്നും കുറച്ചു എടുത്ത് മണത്തു നോക്കി.

 

‘ഇറിയുടെ ഇലകൾ ആണ് ലോർഡ്….. ലഹരി മരുന്ന് ഉണ്ടാക്കാനാണ്…..’

 

ഒറിൻ എല്ലാം നോക്കി എറിന്റെ അടുത്തേക്ക് വന്നു.

 

‘ഇത് ആരുടെ കപ്പലാണ്…?’

 

എറിൻ പേടിയോടെ നോക്കികൊണ്ട് പറഞ്ഞു.

 

‘ലോർഡ് വാരിസിന്റെ ….’

 

‘ലോർഡ് റൂസിന്റെ മകന്റെ അല്ലെ..?’

 

‘സർ ബാരിസ് എല്ലാം വസ്തുക്കളും പിടിച്ചെടുക്കുക….. എല്ലാം രാജാവിന്റെ മുന്നിൽ എത്തിക്കുക….. കപ്പൽ പിടിച്ചെടുക്കു….. ലോർഡ് വാരിസിനു അന്വേഷണത്തിൽ സഹകരിക്കാൻ ഉത്തരവിടുക….. അതുപോലെ ലോർഡ് എറിൻ തുറമുഖത്തിന്റെ അധികാരി താങ്കൾ ആയതുകൊണ്ട് ഇതിനെല്ലാം ഉത്തരം പറയണം…. അത് വരെ താങ്കൾക്ക് ഇവിടെ വിട്ട് പോകാൻ പറ്റില്ല…..’

 

സൈനികർ പെട്ടികൾ എല്ലാം കൊട്ടാരത്തിലേക്ക് കൊണ്ട് പോവാൻ ഒരുങ്ങി.

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.