CROWN ? 4[ESWAR] 79

 

 

ഒലിവിൻ അവസാനമായി ആ വീട്ടിലേക്കു നോക്കി……..

 

സൈനികർ കച്ചവടക്കാരന്റെ  ചുറ്റും കുടി.എല്ലാവരും പേടിയോടെ ആയുധങ്ങൾ നീട്ടി നിന്നു.അവരുടെ ഹൃദയമിടിപ്പുകൾ ഉയർന്നു കേട്ടു.ഒരു സൈനികൻ എല്ലാവരെയും തട്ടി മാറ്റി കൊണ്ട് മുന്നിലേക്ക് വന്നു.അയാൾ അയാളുടെ വലിയ മുർച്ചയുള്ള വാൾ എടുത്ത് കച്ചവടക്കാരന്റെ കഴുത്തിൽ വച്ചു.കച്ചവടക്കാരൻ ചെറുതായി ശ്വാസം എടുത്തു കൊണ്ട് അയാളെ നോക്കി.അയാൾ ചിരിച്ചു കൊണ്ട് വാൾ ഉയർത്തി വെട്ടാനായി തുനിഞ്ഞതും ഒരു കൈ അയാളുടെ പടച്ചട്ടയിൽ വീണു.അയാൾ നീരസത്തോടെ പുറകിലേക്ക് നോക്കി.സ്വർണ നിറത്തിലുള്ള പടച്ചട്ട അണിഞ്ഞ ഒരാളെ കണ്ടതും ആ സൈനികൻ വണങ്ങി.അയാൾ കച്ചവടക്കാരന്റെ അടുത്തേക്ക് നീങ്ങികൊണ്ട് ചോദിച്ചു.

 

‘ആ പയ്യനെ കണ്ടുപിടിച്ചോ?,അഞ്ച്‌ സൈനികരെ അത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിന്ന് കൊന്നിട്ട്,അവനെ പിടിക്കാൻ പറ്റിയില്ലെങ്കിൽ നിങ്ങളുടെ കൈകൾ അറുത്തു കളയുന്നതാണ് ഇതിലും ഭേദം.’

 

എല്ലാവരും പേടിയോടെ പരസ്പരം നോക്കി.ഒരു സൈനികൻ അയാളെ വണങ്ങി കൊണ്ട് പറഞ്ഞു.

 

‘സർ, നമ്മൾ എല്ലാവരും അവനു വേണ്ടിയാണു വന്നത്,എന്നാൽ ഇയാൾ അവനെ രക്ഷിക്കാൻ നോക്കി.നമ്മുടെ 6  സൈനികരെങ്കിലും ഇപ്പോൾ കൊല്ലപ്പെട്ടു കാണും.’

 

അയാൾ കച്ചവടക്കാരനെ നോക്കി,എന്നിട്ട് അവിടെ നിന്ന സൈനികന് കൊല്ലാൻ നിർദേശം കൊടുത്ത.അയാൾ തൻ്റെ കുതിരയുടെ അടുത്തേക്ക് നടന്നു.പെട്ടന്നു എന്തോ ഓർത്ത പോലെ അയാൾ ഓടി കച്ചവടക്കാരന്റെ മുന്നിൽ എത്തി. അവിടെ അയാളെ കൊല്ലാൻ നിന്ന സൈനികനെ പിടിച്ചു മാറ്റി അയാളുടെ മുന്നിൽ നിന്ന്.പതുക്കെ അയാളുടെ പടച്ചട്ടയിൽ പറ്റിയിരുന്ന മണ്ണ് മാറ്റി. ഒരു വിളക്ക്  വാങ്ങി അയാളുടെ പടച്ചട്ടയുടെ നേർക്കു പിടിച്ചു.വെളിച്ചം കൊണ്ട് അത് വെട്ടി തിളങ്ങാൻ തുടങ്ങി.ആ വെള്ളി പടച്ചട്ടയുടെ നടുക്ക്,രാജമുദ്രയായ കിരീടം വച്ച സിംഹം ഉണ്ടായിരുന്നു. സൈനിക തലവൻ പെട്ടന്ന് അനുയായികളോട് പറഞ്ഞു.

 

‘ഇയാൾ മരിക്കാൻ പാടില്ലാ……. എത്രയും വേഗം ഇയാൾക്കു ചികിത്സ കൊണ്ടുക്കണം.’

 

കുറച്ചു സൈനികർ അയാളെ എടുത്ത് കൊണ്ട് നടന്നു.കച്ചവടക്കാരൻ ദിർഘമായി ഒരു ശ്വാസം എടുത്തു.

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.