CROWN ? 4[ESWAR] 79

ഒലിവിനും ലിലോയും കുടി വലിയ ഒരു കുന്നിൻ ചരിവിലൂടെ മുന്നോട്ടു നടന്നു.അവർ കുന്നിൻ മുകളിലെ ഒരു ഗ്രാമത്തിൽ എത്തി.20 ഓളം കുടുബം താമസിക്കുന്ന ഒരു ചെറിയ ഗ്രാമം ആയിരുന്നു അത്.എല്ലാം ഓല മേഞ്ഞ കൂരകൾ ആയിരുന്നു.അവിടെ ആടും കോഴിയും ഒക്കെ വളർത്തിയിരുന്നു. ആളുകൾ മുഴുവൻ ഓരോ ജോലിയിൽ മുഴുകിയിരിക്കുന്നു. അവിടെ നടുക്കായി തടിയിൽ നിർമിച്ച ഒരു വലിയ കെട്ടിടം ഉണ്ടായിരുന്നു. അവർ  അതിനുള്ളിൽ കയറി. അവിടെ കുറച്ചു പേർ ഇരുന്നു ആഹാരം കഴിക്കുകയും മദ്യപിക്കുകയും ചെയ്യുകയായിരുന്നു. ലിലോ പേടിയോടെ ഒലിവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. ഒലിവിൻ മദ്യം കൊടുക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ചെന്നു.അവർ ജോലി തിരക്കിലായിരുന്നു. 

 

‘കഴിക്കാൻ എന്തെങ്കിലും ഉണ്ടോ….?’

 

അവർ ഉടനെ ഒരു പാത്രത്തിൽ ആട്ടിറച്ചിയിൽ ഉണ്ടാക്കിയ സൂപ് എടുത്ത് വച്ചു.

 

‘5 നാണയം…..’

 

അവർ അവനെ നോക്കി.അവൻ അവന്റെ കൈയിലുള്ള നാണയം എണ്ണി നോക്കി അതിൽ ആകെ 7 നാണയമേ ഉണ്ടായിരുന്നുള്ളു. അവൻ അവർക്ക് പൈസ കൊടുത്തു.

 

‘നിങ്ങൾക്ക് ജോലി വല്ലതും തരാൻ ഉണ്ടോ….?’

 

അവർ അവന്റെ മുഖത്തേക്ക് നോക്കി.

 

‘പൈസ ഇല്ലാതെ ആണോ കറങ്ങാൻ ഇറങ്ങിയത്…..?’

 

ലിലോയുടെ ദയനീയമായ മുഖം കണ്ടിട്ട് അവർ പറഞ്ഞു.

 

‘കുറച്ചു വിറക് കിറാൻ ഉണ്ട്….5 നാണയം തരാം… എന്താ…..’

 

അവൻ തലയാട്ടി. വാങ്ങിയ ആഹാരം അവൾക്കു കൊടുത്തു. അവൾ വേഗം അത് വാങ്ങി കുടിക്കാൻ തുടങ്ങി. ആ പാത്രം തീർക്കാറായപ്പോൾ അവൾ ചമ്മലോടെ അവനെ നോക്കി. അവളുടെ നാണത്തിൽ ചുവന്ന മുഖം കണ്ട് അവൻ പുഞ്ചിരിച്ചു. അപ്പോൾ ആ സ്ത്രീ ഒരു കോടാലിയുമായി വന്ന് അവനെ വിളിച്ചു. അവർ അവരുടെ പിന്നിലൂടെ വെളിയിൽ ഇറങ്ങി. അവിടെ ഒരു ഭാഗത്തായി കുറെ തടി കുട്ടി ഇട്ടിരുന്നു. അവൻ കോടാലി വാങ്ങി ജോലി തുടങ്ങി. അവൾ അവനെ നോക്കി അവിടെ കിടന്ന വൈക്കോലിന്റെ പുറത്ത് ഇരുന്നു.

 

‘നമ്മൾ ഇനി എവിടെയാണ് പോകുന്നത്?’

 

ഒലിവിൻ അവൾ ഒന്ന് നോക്കി ജോലി തുടർന്നു. സമയം കുറെ ആയി. സൂര്യൻ അധകാരത്തിലേക്ക് വീണു.5 കുതിരകൾ വളരെ വേഗത്തിൽ ആ കെട്ടിടം ലക്ഷം വച്ച് വന്നു. അവരെ കണ്ടതും കെട്ടിടത്തിന്റെ ഉടമയായ സ്ത്രീ പേടിച്ച് വെളിയിലേക്ക് ഇറങ്ങി വന്നു.അവർ കറുത്ത പടച്ചട്ടക്കൾ ഇട്ടിരുന്നു. അതിന്റെ തലവൻ നിലത്തിറങ്ങി സ്ത്രീയുടെ അടുത്തേക്ക് നടന്നു.

 

‘പണം…….’

 

‘കച്ചവടം കുറവാണ്….. പണം ഒന്നും ഇല്ല സാർ.’

 

അവർ ദയനീയമായി പറഞ്ഞു. പക്ഷെ അയാൾ അത് കേൾക്കാൻ നിൽക്കാതെ കൂടെയുള്ളവരോട്  വീടുകൾ കയറി നോക്കാൻ പറഞ്ഞു. അവർ എല്ലാവരും ആ ഗ്രാമം മുഴുവൻ ആക്രമിക്കാൻ തുടങ്ങി. അപ്പോൾ സ്ത്രിയുടെ 12 വയസ്സുള്ള മകൻ ഒരു ചെറിയ കത്തിയുമായി നേതാവിനെ ആക്രമിച്ചു. അയാൾ ആ അക്രമണം തടഞ്ഞു. കത്തി അവന്റെ കൈയിൽ നിന്നും തെറിച്ചു പോയി. അയാൾ തന്റെ വാൾ എടുത്തു അവന്റെ കഴുത്തിനു നേരെ ഓങ്ങി കൊണ്ട് ചിരിച്ചു. എല്ലാവരും കണ്ണുകൾ പുട്ടി നിന്നു. പെട്ടന്ന് ഒരു മഴു അയാളുടെ തോളിൽ തുളച്ചു കയറി. അയാൾ വേദനയോടെ അലറി വിളിച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു. ഒലിവിൻ ആ മഴു തോളിൽ നിന്നും വലിച്ചു ഊരി. രക്തം അതിലുടെ അവന്റെ മുഖത്തേക്ക് തെറിച്ചു. അയാളുടെ കുട്ടത്തിൽ ഉണ്ടായിരുന്നവർ അവനു നേരെ തിരിഞ്ഞു.4 പേരും വാൾ വലിച്ചു ഊരി കൊണ്ട് അവനു നേരെ അലറി അടുത്തു. എല്ലാവരും പേടിയോടെ കണ്ണുകൾ ഇറുക്കി അടച്ചു. ഒരു നിലവിളി കേട്ടുകൊണ്ട് എല്ലാവരും കണ്ണുകൾ തുറന്നു. ഒലിവിന്റെ മഴു അതിലെ ഒരാളുടെ കഴുത്തിലേക്ക് ആഴ്ന്ന് ഇറങ്ങിയിയിരുന്നു. അവൻ മിന്നൽ വേഗത്തിൽ ബാക്കി ഉള്ളവരെയും കൊന്നു. രക്തത്തിൽ കുളിച്ചു നിന്ന ഒലിവിൻ സ്ത്രിയുടെ മുന്നിലേക്ക് വന്നു. അവർ നന്ദിയോടെ അവനു ഒരു കിഴി നൽകി. ഒലിവിൻ തന്റെ സഞ്ചിയും ലിലോയെയും കൂട്ടി അവിടെന്നു നടന്നു നീങ്ങി……..

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.