ലെവലോക്ക് നഗരത്തിലെ ഒരു മദ്യശാല. അവിടെ കുറച്ചു പേർ ചേർന്ന് കാശ് വച്ച് ചിട്ട് കളിക്കുന്നു. തവിട്ടു നിറത്തിലെ വസ്ത്രം അണിഞ്ഞ ഒരു പ്രഭു അവരുടെ മുന്നിലേക്ക് കുറെ പണം വയ്ക്കുന്നു. അവർ കളി തുടങ്ങുന്നു. എന്നാൽ അവസാനം ആ പ്രഭു തോൽക്കുന്നു. പണം എല്ലാം അവർ എടുത്തു കൊണ്ട് പോവാൻ തുടങ്ങുമ്പോൾ അയാൾ പ്രശ്നം ഉണ്ടാക്കുന്നു. പക്ഷെ അവർ എല്ലാവരും കൂടി അയാളെ തല്ലുന്നു. ഈ സമയം അവിടേക്ക് കുറച്ചു സൈനികർ കേറി വന്ന് പ്രഭുവിനെ രക്ഷിക്കുന്നു.സൈനികർ അയാളെ ഒരു മേശയിൽ കൊണ്ട് പോയി ഇരുത്തുന്നു.
‘നിങ്ങൾക്ക് ഞാൻ ആരാണെന്ന് അറിയില്ല…ഞാൻ ലോർഡ് മാർവിന്റെ അനിയൻ ആണ്…… ലോർഡ് ഗാരിയാണ്…… എന്റെ മേൽ കൈ വച്ചാൽ അത് അറിഞ്ഞു ഞാൻ ഉപ്പിലിടും……’
അവിടേക്കു വലിയ കറുത്ത പടച്ചട്ട ധരിച്ച ഒരാൾ കയറി വന്നു.
‘ലോർഡ് ഗാരി…. നിങ്ങൾക്ക് ബുദ്ദിമുട്ടൊന്നും ഇല്ലന്ന് തോന്നുന്നു……’
ഗാരി പുച്ഛത്തോടെ വന്നയാളെ നോക്കുന്നു. എന്നാൽ അയാളുടെ മുഖം കണ്ടതും ഗാരിയുടെ മുഖം മാറുന്നു.
‘സർ ലെവിൻ……ഞാൻ…..’
അയാൾ പറയാൻ ഒരുങ്ങുന്നതിനു മുൻപ് ലെവിൻ ക്രൂരമായി ചിരിച്ചു കൊണ്ട് ഒരു കത്തി എടുത്ത് മുന്നിലേക്ക് വയ്ക്കുന്നു.ഗാരി പേടിയോടെ അയാളെ നോക്കുന്നു.
‘നീ എന്റെ കൈയിൽ നിന്നും വാങ്ങിയ പണം എവിടെ……’
‘അത് ഞാൻ തിരികെ തരും…..’
ഗാരി വിക്കി വിക്കി പറഞ്ഞു.
‘അത് ഞാൻ കാണാനുണ്ട്……’
ഗാരി മിണ്ടാതെ ഇരിക്കുന്നു.
‘നീ എനിക്ക് പണം തിരികെ തരേണ്ട….. എനിക്ക് വേണ്ടി ഒരു ജോലി ചെയ്യണം…..’
‘എന്ത് ജോലി…..’
‘ഞാൻ പറയാം….. നിന്റെ ചേട്ടൻ ലോർഡ് മാർവിൻ എന്ത് പറയുന്നു…..?അയാൾക്ക് ഇപ്പോഴും ലോർഡ് റൂസിനോട് പഴയ പക ഉണ്ടോ….?’
ഗാരി എന്ത് പറയണം എന്നറിയാതെ ഇരുന്നു. അയാളുടെ നെറ്റിയിൽ നിന്നും വിയർപ്പ് ഊർന്ന താഴേക്ക് നീങ്ങി. ലെവിൻ അയാളുടെ മുന്നിലേക്ക് വിഞ്ഞു പാത്രം നീക്കി വച്ചു.അയാൾ ആർത്തിയോടെ മുഴുവനും കുടിച്ചു.
‘നീ ലോർഡ് റൂസ് പറയുന്നത് പോലെ കേട്ടാൽ നീ വിചാരിക്കുന്നതിനെക്കാൾ ഉയരത്തിൽ എത്താം…….’
ഇതും പറഞ്ഞു കൊണ്ട് ലെവിൻ ഒന്നും കേൾക്കാതെ അവിടെ നിന്നും എഴുന്നേറ്റ് പോയി. ഗാരി എന്താണ് സംഭവിച്ചത് എന്നറിയാതെ ഇരുന്നു……..
ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.
Ys of course