CROWN ? 4[ESWAR] 81

അവർ അവിടെ നിന്നും ഇറങ്ങി നടന്നു.പോകുന്ന വഴിയിൽ മിലാ അയാളോട് സംസാരിച്ചുകൊണ്ടിരുന്നു.അവർ അവസാനം പരിശീലന മുറിയിൽ എത്തി.കാവൽക്കാർ ആ വലിയ കതക് തള്ളി തുറന്നു.ലോറിൻ രണ്ടു സൈനികരുടെ കൂടെ പരിശീലിച്ചുകൊണ്ടിരുന്ന്.അവൻ അവന്റെ മരവാൾ കൊണ്ട് വേഗത്തിൽ ഒഴിഞ്ഞു മാറി അയാളുടെ മുതുകിൽ വെട്ടി.അയാൾ തെറിച്ചു മുന്നോട്ടു നീങ്ങി.അയാളുടെ കൂടെ ഒരു കുന്തവുമായി ഒരാൾ ലോറിനെ കുത്താൻ നോക്കി.അവൻ പിന്നെലേക്ക് മാറി.അപ്പോൾ വീണ സൈനികൻ വാളുമായി അവനെ ആക്രമിക്കാൻ വന്നു.അയാൾ പിന്നിൽ നിന്ന് അവനെ വെട്ടാനായി വാൾ ഉയർത്തി.ലോറിൻ അവന്റെ വാളിന്റെ പിൻഭാഗം കൊണ്ട് അയാളുടെ മുക്കിൽ അടിച്ചു.അടി കിട്ടിയതോടെ ആ സൈനികൻ പിന്മാറി.അവൻ വളരെ വേഗത്തിൽ  കുന്തം പിടിച്ചിരുന്ന ആളുടെ മുന്നിലേക്ക് ഓടി.പക്ഷെ കുന്തത്തിന്റെ മുന്നിൽ എത്തിയതും അവൻ തറയിലേക്ക് നിരങ്ങി ആ കുന്തന്റെ പിടിച്ചു.എന്നിട്ടു അയാളുടെ കാലിനെ നോക്കി വെട്ടി.അയാൾ അടിപതറി വീണു.

 

‘നിന്റെ പ്രതിരോധം നീ കൂടതൽ ശക്തമാക്കിയില്ലെങ്കിൽ,യുദ്ധത്തിൽ നീനെ രക്ഷിക്കാൻ ആരെ കൊണ്ടും സാധിക്കില്ല’

 

ലോറിൻ പുറകിലേക്ക് നോക്കി.ഒറിനെ കണ്ടതും ലോറിൻ സന്തോഷത്തോടെ അയാളെ കെട്ടിപിടിച്ചു.സൈനികരും അയാളെ വണങ്ങി.ഒറിൻ അവന്റെ വാൾ എടുത്തു നോക്കി.അയാളും അവിടെ  നിന്ന് ഒരു മരവാൾ എടുത്തു.അയാൾ അവന്റെ വാൾ അവനു നേരെ എറിഞ്ഞു.അവൻ അത് പിടിച്ചു കൊണ്ട് ആക്രമണത്തിനായി തയ്യാറെടുത്തു.ലാറയും മിലായും അവിടെ ഇരുന്നുലോറിൻ അവന്റെ വാളുമായി കുതിച്ചു മുന്നിലേക്ക് വന്നു.അവൻ  അവന്റെ വാൾ മുറുക്കെ പിടിച്ചുകൊണ്ട് ഒറിനെ ചാടി വെട്ടി.എന്നാൽ ഒറിൻ അത് നിസാരമായി തടഞ്ഞുകൊണ്ട് അവനെ നോക്കി. അയാൾ വാൾ ഉപയോഗിച്ച്  ലോറിനെ തള്ളി മാറ്റി. അവൻ പിന്നെലേക്കു നീങ്ങി.ഒറിൻ തൻ്റെ വാൾ കറക്കി കൊണ്ട് മിലയെ നോക്കി.അവൾ ലോറിനെ നോക്കി ചിരിച്ചു. അവൻ പതിയെ അയാളുടെ മുന്നിലേക്ക് നീങ്ങി. അവൻ  ഒറിന്റെ കണ്ണുകളിലേക്കു നോക്കി. എന്നിട്ടു അവൻ വാൾ അയാളുടെ കഴുത്തിനു നേരെ വീശി.അയാൾ അതിൽ നിന്നും വളരെ വേഗത്തിൽ ഒഴിഞ്ഞു മാറി.പക്ഷെ ലോറിൻ ഉടനെ തന്നെ വാളിന്റെ പിൻ ഭാഗം ഉപയോഗിച്ച് അയാളെ തള്ളി മാറ്റി. ഒറിൻ ചെറുതായി ചിരിച്ചു. ലോറിൻ വാൾ കുത്തനെ വച്ചുകൊണ്ട് മുന്നിലേക്ക്‌ ഓടി. അയാളുടെ അടുത്ത് എത്തുന്നതിനു മുൻപ് ഒറിൻ ചാടി വാൾ ലോറിന്റെ കഴുത്തിനു നേരെ നീട്ടി. ഒരാൾ കൈ അടിച്ചു കൊണ്ട് അവിടേക്ക് കയറി വന്നു. ഒറിൻ തിരിഞ്ഞു നോക്കി.തോറിൻ ആയിരുന്നു അത് അയാളെ കണ്ടതും എല്ലാവരും വിനയത്തോടെ വണങ്ങി.

 

‘എന്തായാലും നീ ഇപ്പോഴും ഇതെല്ലാം ഓർക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് സന്തോഷമേ ഉള്ളു…….’

 

തോറിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

‘ഞാൻ ഇത് താങ്കളോട് ചോദിക്കാനുള്ളതാണ്…..താങ്കളെ കണ്ടപ്പോൾ പഴയ കാര്യങ്ങൾ ഓർമ വന്നു…..’

 

ഒറിൻ ഒരു മൂർച്ഛ ഇല്ലാത്ത വാൾ എടുത്തുകൊണ്ട് തോറിനെ നോക്കി. തോറിൻ ചിരിച്ചുകൊണ്ട് അവിടെ ഉണ്ടായിരുന്നു ഒരു മൂർച്ഛ ഇല്ലാത്ത വലിയ മഴു എടുത്തു.ബാക്കി ഉള്ളവർ എല്ലാം അവരെ നോക്കി നിന്നു. തോറിൻ തന്റെ മഴു കറക്കി കൊണ്ട് ഒറിന്റെ അടുത്തേക്ക് വന്നു. രണ്ടുപേരുടെയും ആയുധങ്ങൾ തമ്മിൽ കുട്ടിമുട്ടി. ഒറിൻ വളരെ വേഗത്തിൽ മഴു ഒറിന്റെ കഴുത്തിനു നേരെ വീശി. ഒറിൻ പെട്ടന്ന് തന്നെ താഴുന്ന് തോറിന്റെ കാലിനെ നോക്കി വെട്ടി. എന്നാൽ തോറിൻ ഉയർന്നു ചാടി മഴു ഒറിന്റെ തലയ്ക്കു നേരെ വീശി. ഒറിൻ ഉരുണ്ടു കൊണ്ട് അവിടെ നിന്നും മാറി തോറിനെ ചവിട്ടി. തോറിൻ ആ ചവിട്ടിൽ നീങ്ങിയില്ല. അയാൾ മഴു പിടിച്ചു ഒറിനെ കുത്തി. ഒറിൻ വേദനയോടെ പിന്നിലേക്ക് നീങ്ങി.ഒറിൻ ചാടി മറിഞ്ഞു തോറിനിന്റെ തോളിൽ ചവിട്ടി. തോറിൻ ആ നീക്കം പ്രതീക്ഷിച്ചിരുന്നില്ല. തോറിൻ നില തെറ്റി. എന്നാൽ ഒറിൻ തന്റെ കാലിൽ മറച്ചു വച്ചിരുന്ന കത്തി തോറിനു നേർക്ക് എറിഞ്ഞു. എല്ലാവരും എഴുന്നേറ്റു നിന്നു. തോറിൻ വേഗത്തിൽ കത്തി മുനയിൽ നിന്നും മാറി ഒറിനെ നോക്കി. ഒറിന്റെ കണ്ണുകൾ തന്റെ പിറകിൽ ആണ് നോക്കുന്നത് എന്ന് മനസിലായതും തോറിൻ പിന്നിലേക്ക് നോക്കി. ആ കത്തി ഒരു ഭടന്റെ കഴുത്തിൽ കുത്തി ഇറങ്ങിയിരിക്കുന്നു. അയാളുടെ കൈയിൽ ഒരു വില്ല് ഉണ്ടായിരുന്നു.സർ ബാരിസ് ആ ഭടന്റെ വില്ലിൽ ഉണ്ടായിരുന്നു അമ്പ് പരിശോധിച്ചു.

 

‘വിഷം…..’

 

അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. തോറിൻ എല്ലാവരെയും പുറത്തു പോകാനായി പറഞ്ഞു. ഒറിൻ അയാളുടെ കഴുത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

 

‘ആര്……….’

 

പക്ഷെ അവസാന ശ്വാസം എടുത്തു കൊണ്ട് പിടഞ്ഞു വീണു. തോറിൻ അപ്പോഴും അവിടെ നിൽക്കുകയായിരുന്നു. ഒറിൻ അയാളുടെ വസ്ത്രം മുഴുവൻ തപ്പി. അതിൽ നിന്നും ഒരു താക്കോൽ ഒറിനു കിട്ടി. ഒറിൻ ബാരിസിനു നേരെ നോക്കി പറഞ്ഞു.

 

‘ഇയാളുടെ താമസ സഥലം ഉടനെ കണ്ടെത്തണം. രാജാവിന് എതിരെ ഇങ്ങനെ ഒരു ആക്രമണം നടന്നേന് ആരും അറിയരുത്. കിംഗ്സ് ഗാര്‍ഡിന് മാത്രം ആയിരിക്കണം അനേഷണത്തിന്റെ ചുമതല. ചാരൻ മാരുടെ അടുത്ത് നിന്നും വിവരങ്ങൾ ശേഖരിക്കുക. കൊട്ടാരത്തിൽ എല്ലാവറിലും ഒരു കണ്ണ് വേണം.’

 

ഒറിൻ നടന്ന് തോറിന്റെ അടുത്തേക്ക് വന്നു. ഒറിൻ തോറിന്റെ തോളിൽ തട്ടി.

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.