CROWN ? 4[ESWAR] 81

ഒറിൻ  കൊട്ടാരത്തിന്റെ തോട്ടത്തിൽ എത്തി.അയാൾ പൂക്കളുടെ ഇടയിലൂടെ നടന്നു.ഒരു ചെടിയുടെ അടുത്തെത്തി,അതിന്റെ പൂവിനെ ചേർത്ത് പിടിച്ചു മണത്തു.അയാൾ ആ പൂവിനെ തൊട്ടു തലോടി.അയാളുടെ ഓർമയുടെ ദളങ്ങൾ അയാളെ പിന്നിലേക്ക് കൊണ്ട് പോയി.അയാൾ ഒരു കുട്ടി ഓടുന്നത് കണ്ടു.ആ കുട്ടി അവിടെ ചുറ്റും ഓടി പൂക്കളുടെ ഭംഗി ആസ്വദിക്കുകയാണ്.

 

‘ഒറിൻ….’

 

ആരോ ആ കുട്ടിയെ വിളിച്ചു.അവൻ അവിടെ നിന്നും തോട്ടത്തിന്റെ നടുക്കിലേക്കു ഓടി.അയാളും അവനു പുറകിൽ നടന്നു.ആ കുട്ടി ഒരു പൂക്കളാൽ അലങ്കരിച്ച ഒരു കെട്ടിടത്തിലേക്ക് കയറി.അവിടെ സ്വർണ വസ്ത്രം അണിഞ്ഞ ഒരു സ്ത്രീ ആ കുട്ടിയെ മാടിവിളിച്ചു.അവൻ ചിരിച്ചുകൊണ്ട് അവിടേക്കു ഓടി.ആയാളും അവിടെ കയറി.ആ സ്ത്രീ കുട്ടിയെ പിടിച്ചുകൊണ്ട് മടിയിൽ ഇരുത്തി,അവന്റെ മുഖം പിടിച്ചുകൊണ്ട് പറഞ്ഞു

 

‘അമ്മയുടെ  നല്ല മകൻ അല്ലെ  ഒറിൻ, ഈ ആഹാരം വേഗം കഴിച്ചേ എന്നാലേ അച്ഛനെ പോലെ ബലവാൻ ആവാൻ പറ്റു.’

 

അവർ കൊഞ്ചിച്ചു കൊണ്ട് അവനു ആഹാരം എടുത്തു കൊടുത്തു.അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.പെട്ടന്നു  ഒരു കൈ അയാളെ കെട്ടിപ്പിടിച്ചു.അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

‘രാജകുമാരിയുടെ കൈകൾ വലുതായി വരികയാണല്ലോ?’

 

മിലാ ചിരിച്ചു കൊണ്ട് അയാളുടെ നേരെ തിരിഞ്ഞു.അയാൾ അവളുടെ മുക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 

‘നീ എന്നെയാണോ പറ്റിക്കാൻ നോക്കുന്നത്?’

 

അയാൾ അവളെയും കൊണ്ട് അവിടെ ഉണ്ടായിരുന്ന ഒരു ഇരിപ്പിടത്തിൽ ഇരുന്നു.

 

‘താങ്കൾ കഴിഞ്ഞ തവണ കണ്ടതിനേക്കാൾ തടി കുറഞ്ഞിരിക്കുന്നു.സേവകർ ഒന്നും ആഹാരം തരുന്നിലേ?’

 

അവൾ ഒരു ചെറു ചിരിയോടെ ചോദിച്ചു.അയാൾ അതിനു ഒന്ന് ചിരിച്ചു.

 

‘ഇത്തവണയും ഇവിടെ വന്നിരുന്ന് കരയുകയാണോ?’

 

അവൾ അതും പറഞ്ഞു കൊണ്ട് അയാളുടെ കണ്ണുനീർ തുടച്ചു.അയാൾ ചിരി വരുത്തി കൊണ്ട് പറഞ്ഞു.

 

‘ഞാൻ നീനോട് എപ്പോഴും പറയാറില്ലേ,നീ എൻ്റെ അമ്മയെ പോലെയാണ് ഇരിക്കുന്നേ.. അതെ ചിരി… അതെ കണ്ണുകൾ.. അതെ മുഖം…. അതെ സ്നേഹം.’

 

അയാൾ അതും പറഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു.അപ്പോൾ അവിടേക്കു മഹാറാണി കയറി വന്നു.

 

‘താങ്കൾ ഇവിടെ കാണുമെന്ന് അറിയാമായിരുന്നു. ക്രൂരനായ യോദ്ധാവിന്റെ ഈ ഒരു മുഖം ആരും കാണേണ്ട.’

 

അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് അവരെ വണങ്ങി.മിലാ അയാളെ നോക്കി ചോദിച്ചു.

 

‘എനിക്ക് വേണ്ടി എന്താണ് കൊണ്ടു വന്നത്?’¹

 

അയാൾ അവളെ നോക്കി ചിരിച്ചു.അയാൾ ഭ്രാന്തമായി ചിരിച്ചു.മിലായും മഹാറാണി ലാറയും അയാളെ നോക്കി.

 

‘ഞാൻ നിനക്ക് മാത്രം അല്ലെ.അവനും കൊണ്ട് വന്നിതുണ്ട്.അവൻ എവിടെ?’

 

‘അദ്ദേഹം താങ്കളെ പോലെ അകാൻ പരിശീലിക്കുകയാണ്’

 

മിലാ കളിയാക്കുന്നത് പോലെ പറഞ്ഞു.അവർ എല്ലാവരും അത് കേട്ട് ചിരിച്ചു.

 

‘എന്നാൽ അവനെ കണ്ടിട്ടു തന്നെ കാര്യം.’

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.