CROWN ? 4[ESWAR] 81

സമയം ഇരുട്ടിട്ടിയിരിക്കുന്നു. ഒലിവിനും ലിലോയും ഒരു കാട്ടിനുള്ളിലെ പുഴയുടെ സമീപം കല്ലുകൾ കൂട്ടി തീ ഉണ്ടാക്കി. ഒലിവിൻ അവൻ പിടിച്ച ഒരു മുയലിനെ വൃത്തിയാക്കി ചുടാൻ തുടങ്ങി.

 

‘നമ്മൾ എവിടേക്കാണ് പോകുന്നത്…’

 

ലിലോ ചുട്ട മുയലിനെ തിന്നുകൊണ്ട് ചോദിച്ചു.

 

‘ലീവിസിലേക്ക്……’

 

‘അവിടെ നിന്ന്……..’

 

ഒലിവിൻ ഒന്നും മിണ്ടുന്നില്ല. അവൻ കഴിച്ചു കൊണ്ടിരുന്നു. ലിലോ അവിടെ ഇലകൾ കൂട്ടി അവിടെ കിടക്കാൻ തുടങ്ങി. ഒലിവിൻ തീ ആണെക്കാൻ തുടങ്ങിയതും കത്തുകളെ കുറിച്ച് ചിന്തിച്ചു. അവൻ ആ കത്തുകൾ തുറന്നു വായിക്കാൻ തുടങ്ങി. അത് അവന്റെ അമ്മയുടെ ആയിരുന്നു. അവൻ അരണ്ട വെളിച്ചത്തിൽ വായിക്കാൻ തുടങ്ങി.

 

‘നീ ഈ കത്ത് വായിക്കുമ്പോൾ ഞാൻ ജീവനോടെ നിന്റെ കൂടെ കാണുമോ എന്ന് എനിക്ക് അറിയില്ല…. എന്നാലും എന്റെ സ്വപനങ്ങളിൽ മുഴുവൻ നീ ആയിരുന്നു…. നീ വളർന്നു വലുതാകുന്നതു…… എന്റെ പേര് ക്വിൽ…. ഞാൻ ഒരു പ്രഭു കുടുംബത്തിലാണ് ജനിച്ചത്…എനിക്ക് രണ്ട് സഹോദരന്മാർ ഉണ്ടായിരുന്നു…. ബാരിസും…ലൂയിസും….. എന്റെ കുടുംബം കാലങ്ങളായി രാജ കുടുംബത്തിന്റെ സേവകർ ആയിരുന്നു…അങ്ങനെ ഒരു ദിവസം എന്റെ സഹോദരന്മാർ എന്നെ രാജ കുടുംബത്തിനു മുന്നിൽ നിർത്തി….

അത് ഒരു വേനൽ കാലമായിരുന്നു…. കൊട്ടാരത്തിലെ മനോഹരമായ അലങ്കാരങ്ങളും…. രാജ കുടുംബത്തിന്റെ ആദരണിയമായ യശാസ്സിനും ഇടയിൽ ശാന്തമായ രണ്ട്  കണ്ണുകൾ ഞാൻ കണ്ടു…. ആ കണ്ണുകൾ എന്തിനെയും കൊത്തി വലിക്കുന്നതായിരുന്നു….. അത് രാജാവിന്റെ ഇളയ മകനായ ലോർഡ് ഒറിന്റെ കണ്ണുകൾ ആയിരുന്നു……

അത് ഒരു തുടക്കം മാത്രം ആയിരുന്നു. പിന്നെ എപ്പോഴോ നമ്മൾ തമ്മിൽ മനസുകൾ കോർത്തു…… നമ്മുടെ സ്നേഹത്തിന്റെ നിഴലായ നിന്നെ ഞാൻ ചുമക്കുന്ന എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം എന്നെ ഉപേക്ഷിച്ചില്ല…. പകരം എന്നെ വിവാഹം കഴിച്ചു….

പക്ഷെ എല്ലാം മാറി മറിഞ്ഞത് നിമിഷങ്ങൾ കൊണ്ടായിരുന്നു. ശത്രുക്കൾ രാജ കുടുംബത്തെ ആക്രമിച്ചു. അതിൽ ഒറിന്റെ അമ്മ മരണപ്പെട്ടു. അദേഹത്തിന്റെ ദേഷ്യം പകയായി മാറി. എന്റെ സഹോദരനായ ലൂയിസിന് എന്നെയും കൊണ്ട് ഒളിച്ചോടേണ്ട അവസ്ഥ വന്നു. എല്ലാം മാറിയത് ഞാൻ പ്രസവത്തോടെ മരിക്കും എന്ന് അറിഞ്ഞപ്പോളാണ്…… ഞാൻ നിന്നോടൊപ്പം എപ്പോഴും ഉണ്ട്….. നിന്റെ അച്ഛൻ ലോർഡ് ഒറിൻ ആണ്….. ഈ കത്തുമായി അദ്ദേഹത്തെ കാണുക……….’

 

2 Comments

  1. സൂര്യൻ

    ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.

    1. Ys of course

Comments are closed.