സർ ബാരിസ് കൊട്ടാരത്തിലെ തന്റെ മുറിയിൽ ഇരുന്ന് എന്തോ എഴുതുകയായിരുന്നു. പെട്ടന്ന് ഒരു സൈനികൻ അയാളുടെ മുറിയിലേക്ക് കടന്നു വന്നു.
‘സർ.. താങ്കളെ കാണാൻ സിറ്റി ഗാർഡ്സിൽ ഒരു ക്യാപ്റ്റൻ അനുവാദം ചോദിച്ചിട്ടുണ്ട്……വളരെ പ്രധാനപ്പെട്ടത് ആണെന്നാണ് അദ്ദേഹം പറയുന്നത്….’
ബാരിസ് അയാളെ പോകാൻ തലയാട്ടി. അയാൾ രണ്ട് സൈനികരുടെ അകമ്പടിയോടെ ക്യാപ്റ്റനെ കാണാൻ ആയി കൊട്ടാരത്തിനു മുന്നിലേക്ക് വന്നു. ബാരിസിനെ കണ്ടതും ക്യാപ്റ്റൻ അയാളെ വണങ്ങി.
‘സർ…… രണ്ട് ദിവസങ്ങൾക്കു മുൻപ് ചന്തയിൽ വലിയ ഒരു സങ്കർഷം ഉണ്ടായി…. അതിൽ കുറെ സൈനികർ മരണപ്പെട്ടു….. ഇതിന് കാരണമായ ആളെ പിടികുടാൻ സാധിച്ചു…. പക്ഷെ…..’
‘പക്ഷെ…..’
‘പക്ഷെ….. അയാൾ രാജ മുദ്രയുള്ള പടച്ചട്ടയാണ് അണിഞ്ഞിരുന്നത്……’
ബാരിസ് അയാളെ സംശയത്തോടെ നോക്കി.
‘അയാളെ ഇപ്പോൾ മുറിവുകൾക്ക് വേണ്ടിയുള്ള ചികിത്സ കൊടുക്കുന്നുണ്ട്. ‘
അവർ രണ്ടുപേരും കൂടി ചികിത്സാലയത്തിലേക്ക് കൂട്ടി കൊണ്ട് പോയി. കുറച്ചു കാവൽക്കാർ ഉള്ള മുറിയുടെ മുന്നിൽ രണ്ടുപേരും നിന്നു. ബാരിസ് ഉള്ളിലേക്ക് കയറി. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
‘ലൂയിസ്……സഹോദരാ………’
ബാരിസ് അയാളെ ചെന്ന് കെട്ടി പിടിച്ചു. അയാളുടെ ശരീരത്തിലെ മുറിവുകൾ കാരണം അയാൾ കിടന്ന് പിടച്ചു. അയാൾ പതിയെ കണ്ണുകൾ തുറന്നതും നിറ കണ്ണുകളോടെ തന്നെ നോക്കുന്ന ബാരിസിനെ കണ്ടു. അയാൾ പറ്റുക്കെ പറഞ്ഞു.
‘ഞാൻ നരകത്തിൽ എത്തിയോ….’
‘ബാരിസ് ചിരിച്ചുകൊണ്ട് അവനെ തട്ടി.’
‘നീ ജീവനോടെ ഉണ്ടല്ലോ………’
‘എനിക്ക് ലോർഡ് ഒറിനെ കാണണം….. അത്യാവിശമാണ്……’
ബാരിസ് പറയാൻ വന്നതും അയാൾ മയക്കത്തിലേക്ക് പോയി. ബാരിസ് ക്യാപ്റ്റനു നേർക്ക് തിരിഞ്ഞു.
‘ഇദ്ദേഹത്തിനു മികച്ച ചികിത്സ കൊടുക്കണം….. അതുപോലെ സുരക്ഷയും…..’
‘ഇദ്ദേഹം ആരാണ് സർ……’
‘സർ ലുയിസ്….. കിംഗ്സ് ആർമിയുടെ മൂന്നാമത്തെ തലവൻ….. എന്റെ സഹോദരൻ…….’
ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.
Ys of course