മാസ്റ്റർ ലാംബർട്ടും മാർകോസും കൂടി വീണ്ടും ആ മാന്ത്രികപ്പുരയിലേക്ക് എത്തി.
‘മാർക്കോസ്, ഭാവിയിൽ ഈ ലോകം നേരിടുന്നത് വളരെ പ്രയാസമേറിയ പ്രേശ്നങ്ങൾ ആയിരിക്കും…… നമ്മൾ എന്നും നില കൊണ്ടിട്ടുള്ളത് മനുഷ്യ നന്മക്കാണ്….. അതിനാൾ എനിക്ക് ശേഷം നിനക്കായിരിക്കും ഈ കാണുന്നതിന് മുഴുവൻ ചുമതല….. എനിക്ക് ശേഷം നീയായിരിക്കും പുതിയ മാസ്റ്റർ ഓഫ് മാജിക്……..’
മാർക്കോസ് കേട്ടത് വിശ്വസിക്കാതെ അയാളെ നോക്കി. അയാൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവിടെ നിന്നു കൊണ്ട് ആകാശത്തിൽ ഒരു വാതിൽ തുറന്നു. അവർ അതിന്റെ ഉള്ളിലേക്ക് കയറി. അത് വലിയ ഒരു മുറി ആയിരുന്നു. മുകളിൽ വലിയ നക്ഷത്രങ്ങൾ ഉള്ള ഇരുണ്ട ആകാശം ആയിരുന്നു. താഴെ മാർബിൾ കല്ലുകളാൽ അലങ്കരിച്ചിരിക്കുന്നു.മാർക്കോസ് വിടർന്ന കണ്ണുകളാൽ അതെല്ലാം നോക്കി.
‘ഇതാണ് പരിശീലന മുറി…. ഇവിടെ നീ എന്ത് ആഗ്രഹിക്കുന്നോ അത് നിനക്ക് കിട്ടും.ഇവിടെ നിനക്ക് വിശപ്പോ ദാഹമോ തോന്നില്ല…അത് പോലെ ഈ മുറി എങ്ങനെ വേണമോ ആകാൻ പറ്റും….’
മാസ്റ്റർ വിരൽ ഞൊടിച്ചതും അവർ എത്തി നിന്നത് ഒരു വലിയ മഞ്ഞു മലയുടെ മുകളിൽ ഉള്ളത് പോലെ ആയിരുന്നു. രണ്ടാമതായി വിരൽ ഞൊടിച്ചതും ഒരു കടലിന്റെ വെള്ളത്തിൽ ഉള്ള സ്ഥലം പോലെ അത് മാറി. വീണ്ടും വിരൽ ഞൊടിച്ചതും അവർ പഴയ നിന്ന സ്ഥലം പോലെ അത് മാറി.
‘ഇവിടെ സമയം പുറത്തെ സമയം പോലെ അല്ല….. പുറത്ത് നീ ചിലവാക്കുന്ന ഒരു നിമിഷം ഇവിടെ വർഷങ്ങൾ പോലെ ആണ് തോന്നുന്നത്……. നീ മാന്ത്രികൻ ആകാൻ ആദ്യമായി നിന്റെ മാന്ത്രിക സത്വത്തെ ഉണർത്തണം……..’
മാസ്റ്റർ തന്റെ കണ്ണുകൾ അടച്ചു. അപ്പോൾ അവന്റെ മുന്നിൽ ഒരു വെളുത്ത ഗോളം വന്നു.മാസ്റ്റർ അവനോടു കണ്ണുകൾ കൊണ്ട് ആ ഗോളം ഉയർത്താൻ കാണിച്ചു. അവൻ സംശയത്തോടെ അത് പൊക്കി. അടുത്ത നിമിഷം അത് നിന്ന് ചുവപ്പ് നിറത്തിൽ ജ്യോലിച്ചു. അത് അവന്റെ കൈയിൽ നിന്നും തനിയെ വീണു.
‘ചില മനുഷ്യർ ജനിക്കുമ്പോൾ തന്നെ ആത്മീയ സത്വവും മാന്ത്രിക സത്വവും ഉണ്ടാകും.അവരുടെ മാന്ത്രിക സത്വത്തെ ഉണർത്തിയാൽ അവർക്ക് മാന്ത്രികൻ ആകാൻ പറ്റും. ഈ ഗോളത്തെ നീ ഉയർത്തുമ്പോൾ ഇത് നിന്നിലെ ഊർജ്ജത്തെ വലിച്ചെടുക്കുന്നു. എന്നാൽ നിന്റെ മാന്ത്രിക സത്വം അതിനെ തടഞ്ഞു നിന്നെ രക്ഷിക്കുന്നു….. ആ ഗോളത്തെ പ്രതിരോധിച്ചു മാന്ത്രിക സത്വം കുടുതൽ ശക്തി പ്രാപ്പിക്കുന്നു…. ശെരി തുടങ്ങിക്കോളൂ…….’
അവൻ വീണ്ടും അത് എടുക്കാൻ ശ്രമിക്കുകയും താഴെ ഇടുകയും ചെയ്തുകൊണ്ടിരുന്നു. കുറെ സമയം കഴിഞ്ഞപ്പോൾ മാസ്റ്റർ അവിടെ നിന്നും മറഞ്ഞു പോയി.അവൻ പരാജയം അറിഞ്ഞിട്ടും പരിശ്രമിച്ചു കൊണ്ടിരുന്നു. അവനു കുറെ മാസങ്ങൾ കഴിഞ്ഞതായി തോന്നി. ഇപ്പോൾ പണ്ടത്തെക്കാൾ കുറെ സമയം ഗോളം പിടിച്ചു വയ്ക്കാൻ അവനു പറ്റുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു. അവൻ ഗോളം എടുത്തു ആദ്യം ചുവന്ന നിറത്തിൽ തിളങ്ങിയിരുന്ന ആ ഗോളം ഇപ്പോൾ നീല നിറത്തിൽ തിളങ്ങുന്നു. അവൻ അത് താഴെ ഇട്ടില്ല. പറ്റിയേ അവനു ചുറ്റും എന്തെക്കയോ നടക്കുന്നതാണ് തോന്നി. അവനു അവന്റെ ചുറ്റുമുള്ള അധകാരത്തിലൂടെയും വ്യക്തമായി കാണമായിരുന്നു. അവന്റെ കാഴ്ച്ച കുറച്ചു കൂടി വ്യക്തമായി അപ്പോൾ അവനു മാസ്റ്റർ അവിടെ നിൽക്കുന്നത് കാണമായിരുന്നു. അയാൾ അവനെ നോക്കി ചിരിച്ചു. അയാൾ അവന്റെ മുന്നിൽ വന്നു.
‘നീ ആദ്യത്തെ പരീക്ഷണത്തിൽ ജയിച്ചിരിക്കുന്നു……ഇനി വിശ്രമിക്കാം….. നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാം അതിനുള്ള ശക്തി ഞാൻ നിനക്ക് നൽകുന്നു…..’
മാസ്റ്ററുടെ ദേഹത്ത് നിന്നും ഒരു വെളിച്ചം അവന്റെ ദേഹത്തേക്ക് വീണു. അവർ രണ്ടുപേരും തിരിച്ചു ഗോപുരത്തിലേക്ക് എത്തി.
ഇങ്ങനെ ഇട്ട സപ്പോർട്ട് എങ്ങനെ കിട്ടാന? അല്ലെ എഴുതി കഴിഞ്ഞിട്ട് കുറെച്ചെ പബ്ലിഷ് ചെയ്യണ൦. “Previous part”add ചെയ്യാഞ്ഞത് എന്ത്? കഥ എന്തുവാന് പിടിക്കിട്ടാൻ ആദ്യം തൊട്ട് വായിക്കണ൦.
Ys of course