മീനാക്ഷി കല്യാണം 5 [നരഭോജി] 550

തിരക്കൊഴിഞ്ഞ വിജനമായ വീഥികളിലൂടെ ഞങ്ങളെയും വഹിച്ച് കൊണ്ട് സൈക്കിൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മുൻവശത്ത് ഇരിക്കുന്ന മീനാക്ഷി, എൻ്റെ നെഞ്ചിൽ ചാരിയിരുന്ന് പൂർണ്ണ ചന്ദ്രനെ നോക്കി. മുഴുവൻ വലിപ്പത്തിലെത്തിയ ചന്ദ്രൻ ‘റെഡ് മൂൺ’ എന്ന് സായിപ്പ് വിളിക്കുന്ന രക്തവർണ്ണ നിറത്തിൽ സാധാരണയിലും ഏറെപെരുത്ത മുഴുമതി അത് നിറഞ്ഞ് നിൽക്കുന്നു. മാർഗ്ഗഴിമാസം ആണ് സ്ത്രീകളിലെല്ലാം പാർവ്വതിയുണരുന്ന മാസം, പോരാത്തതിന് പൗർണ്ണമിയും.  ഇടവഴികളിൽ ഇല്ലിക്കാടുകളിൽ, വിരിഞ്ഞ് നിൽക്കുന്ന കാട്ടുമല്ലികളിലെല്ലാം പ്രണയം മണക്കുന്നു. കാച്ചെണ്ണയില്ലെങ്കിലും, കന്മദമില്ലെങ്കിലും മീനാക്ഷിയുടെ കേശഭാരത്തിന് മർത്യനെ മയക്കുന്ന പരിമളമാണ്. അവൾ രാത്രിയുടെ സർപ്പസൗന്ദര്യവും ആസ്വദിച്ചുകൊണ്ട് നിശബ്ദമായി അവളുടെ കയ്യിലിരിപ്പുള്ള കടലയെ നിർദാക്ഷിണ്യം ആക്രമിച്ച് കൊണ്ടിരിക്കുന്നു. 

 

“പാ….തിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ പ്രായം

 

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം….”

 

അവള് സംസാരിക്കാതെ കണ്ടപ്പോൾ ഞാൻ വെറുതെ മൂളി. അവൾ ആദ്യത്തെ വരികൾ ശ്രദ്ധിച്ചിരുന്നു, ഞാൻ ഇനിയും അടുത്ത വരികൂടി പാടി കുളമാക്കും എന്ന് തോന്നിയപ്പോൾ എൻ്റെ വായിൽ അവളുടെ കൈയിലിരുന്ന കടല തട്ടിതന്നു. എന്നിട്ട് മധുരമായി തന്നെ എനിക്ക് അത് പാടി തന്നു. അവള് വലിയ പാട്ടുകാരി ഒന്നുമല്ല, എങ്കിലും അതവളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു ഇമ്പമുണ്ടായിരുന്നു. രാത്രിയുടെ രാഗംപോലെ മധുരവും നിർമ്മലവുമായ ശബ്ദം. 

 

“പാതിരാവായില്ല പൗർണ്ണമി കന്യയ്ക്ക്

പതിനേഴോ പതിനെട്ടോ പ്രായം…

 

മൂവന്തി പൊയ്കയിൽ മുങ്ങി നീരാടി

പാവാട മാറ്റിയ പ്രായം…

 

താരക കണ്ണെഴുതി വിണ്ണിലെ തൂവെള്ള

താമരപ്പൂവെന്നു ചൂടി….”

 

അതിൽ ലയിച്ചിരുന്നിരുന്ന എനിക്ക് പെട്ടെന്ന് മനസ്സിലേടിയ കഥയിൽ ചിരിപൊട്ടി. അവൾ തിരിഞ്ഞ് എന്നെ നോക്കി. പുരികം വളച്ചു പൊന്തിച്ച് ചോദിച്ചു.

 

“അത്രക്ക് മേശാണോ ൻ്റെ ശബ്ദം”

 

“ഏയ്,  എന്ത് രസാ മീനാക്ഷി, നിൻ്റെ ശബ്ദത്തിൽ അത് കേൾക്കാൻ, അപ്പൊ എനിക്ക് പഴയ ഒരു തമിഴ് നാടോടി കഥ ഓർമ്മ വന്നതല്ലെ, അതിൽ ഇതുപോലെ രണ്ട് കഥാപാത്രങ്ങളുണ്ട്.”

 

മീനാക്ഷി കഥ കേൾക്കാൻ തയ്യാറായി തിരിഞ്ഞിരുന്നു. 

 

“പണ്ട്   മധുരക്കടുത്ത് ഒരു കൊച്ചു ഗ്രാമത്തിൽ, മുനിയാണ്ടിയെന്നു പേരുള്ള ഒരു കണവനും, അയാളുടെ ഭാര്യ മുത്തുലക്ഷ്മിയും ജീവിച്ചിരുന്നു. മുനിയാണ്ടി കൊറേ കള്ളൊക്കെ കുടിക്കുമെങ്കിലും മുത്തുലക്ഷ്മിയെ വലിയ കാര്യം ആയിരുന്നു. ജീവനായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവളെ അവൾക്കിഷ്ടമുള്ള തലൈവർ എം.ജി.ആറിൻ്റെ സിനിമ കൊണ്ട് പോയി കാണിക്കുമായിരുന്നു. മുത്തുലക്ഷ്മി അധികം പുറത്തൊന്നും പോകാത്തതുകൊണ്ടു അവൾക്കത് ഭയങ്കര സന്തോഷം ഉള്ള കാര്യം ആയിരുന്നു. അങ്ങനെ അവർ സിനിമ കാണാൻ സൈക്കിളിൽ പോകുമ്പോൾ ഇങ്ങനെ തന്നെയാണ്. രണ്ടെണം അടിച്ചിട്ടുള്ള മുനിയാണ്ടി, അയാളുടെ കൂതറ ശബ്ദത്തിൽ പാട്ടുപാടും. മുത്തുലക്ഷ്മി അയാളുടെ വായപെത്തി ആ പാട്ടൊക്കെ മധുരമായ ശബ്ദത്തിൽ തിരിച്ച് പാടികൊടുക്കും. മുനിയാണ്ടി അതെല്ലാം കേട്ട് ആസ്വദിച്ചിങ്ങ് പോരും. എനിക്ക് പെട്ടന്നു നമ്മളു മുനിയാണ്ടിയും മുത്തുലക്ഷ്മിയും ആണെന്ന് തോന്നിപോയി. ഹി..ഹി…. ഹി..” എനിക്ക് നല്ല ചിരിവന്നു.

 

അതുവരെ ശ്രദ്ധയോടെ എല്ലാം കേട്ട് കൊണ്ടിരുന്ന മീനാക്ഷി ഉറക്കെ ഉറക്കെ പെട്ടിച്ചിരിച്ചു. ഒരു യക്ഷിയെപ്പോലെ. പക്ഷെ യക്ഷി ഇങ്ങനൊരു കക്ഷിയാണെങ്കിൽ, ആരാണ് അവളുടെ കൈകൊണ്ട് മരിക്കാൻ ആഗ്രഹിക്കാത്തത്. 

 

അവർ വീണ്ടും കുറേ നേരം വീണു ചിരിച്ചു. സൈക്കിൾ അടിയുലഞ്ഞു. അവൾ തിരിഞ്ഞിരുന്ന് എൻ്റെ മീശ പിരിച്ചുവച്ച്, എന്നെ മുനിയാണ്ടിയാക്കി. അവളുടെ ഇടതൂർന്ന ചുരുൾമുടി വകഞ്ഞ് രണ്ടാക്കി മുൻപിലേക്കിട്ടു മുത്തുലക്ഷ്മിയായി. അവളുടെ വിസ്തൃതമായ പുറമഴക്ക് എനിക്ക് മുൻപിൽ അനാവൃതമായി. അവളാ കറുത്ത കുഞ്ഞുപൊട്ട് എടുത്ത് മൂക്കുത്തിയാക്കി കുത്തി, നിഷ്കളങ്കമായി എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് കുഞ്ഞു കുട്ടികളെ പോലെ മുനിയാണ്ടി, മുത്തുലക്ഷ്മി എന്ന് മാറി മാറി ഉച്ചരിച്ചു കൊണ്ടിരുന്നു. അവൾക്കത് ഇഷ്ടമായി. ഞാൻ ഒരു കൈയിൽ സൈക്കിൾ നിയന്ത്രിച്ച് കൊണ്ട്, മറുകയ്യിൽ ആ കുറുമ്പിയെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഈ നിമിഷം ഒരിക്കലും തീരാതിരുന്നെങ്കിൽ. ഇനിയും മുഴുവനാക്കപ്പെടാത്ത മനോഹര കഥകളുടെ സുഭഗമായ ഈ ആയിരത്തൊന്ന് രാവുകൾ തുടർന്നു കൊണ്ടിരുന്നെങ്കിൽ. 

 

***************

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.