മീനാക്ഷി കല്യാണം 5 [നരഭോജി] 550

കണ്ണ് തുറക്കുമ്പോൾ മുറിയിൽ സൂര്യപ്രകാശം സ്വർണ്ണശോഭയിൽ പടർന്നു കിടന്നിരുന്നു. രണ്ട് മൂന്ന് ദിവസമായി മഞ്ഞിന് കുറവുണ്ട്. ജനവാതിൽക്കൽ മീനാക്ഷി ഇന്നലെ ഇട്ടുപോയ ഗോതമ്പ് മണികൾക്കായി പക്ഷികൾ തിരക്കുകൂട്ടി. അവൾ മറന്നിട്ടു പോയ ഓർമ്മയുടെ ഗോതമ്പുമണികൾ ഈ റൂമിലങ്ങോളം ഇങ്ങോളം ചിതറിക്കിടപ്പുണ്ട്. അവയിൽ വീണ് പോകാതെ മനസ്സിനെ പണിപ്പെട്ടു നിയന്ത്രിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ഇന്നലെ മരുന്ന് കഴിക്കാൻ വരെ മറന്നു പോയിരിക്കുന്നു. ഞാൻ തലേന്നു ഇട്ടു വച്ച ലൈറ്റ് ഒഫ് ചെയ്തു. വേഗം തയ്യാറായി സ്റ്റുഡിയോയിലേക്ക് ഇറങ്ങി. ജോലിയിൽ ഇൻവോൾവ് ആകുന്നത് മാത്രമാണ് ഇതിൽ നിന്നെല്ലാം ഉള്ള ഏകരക്ഷാമാർഗ്ഗം എന്നെനിക്ക് അറിയാമായിരുന്നു. 

 

അടുത്ത ദിവസങ്ങളിലേക്കുള്ള ഇൻ്റർവ്യൂ ഷെഡ്യൂൾ നോക്കി. ഒന്ന് പഴയ നടൻ ത്യാഗരാജൻ സാറിൻ്റെ  ഇൻ്റർവ്യൂ ആണ്. ത്യാഗരാജൻ നസ്സീർ സാറിനും, സത്യൻ മാഷ്ക്കും, ജയനും ശേഷം മലയാള സിനിമ മമ്മുക്കയിലേക്കും, ലോലേട്ടനിലേക്കും കൂടുമാറുന്നതിനു മുൻപ്, ഒരുപാട് ആരാധകരും പ്രശസ്തിയും ആയി തിളങ്ങിനിന്ന നടൻ ആണ്. സിനിമയുടെ മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ ഒപ്പം നീന്തിയെത്താൻ കഴിയാതെ വന്നപ്പോൾ സിനിമാ ജീവിതം അവസാനിപ്പിച്ച ഒരുപാട് പേരിൽ ഒരാൾ. അതിനു ശേഷം ഗൃഹസ്ഥ ജീവിതത്തിലേക്കും, എഴുത്തിലേക്കും തിരിഞ്ഞു ജീവിക്കുന്ന ഒരു പാവം മനുഷ്യൻ. അദ്ദേഹത്തിൻ്റെ മക്കൾ ഇങ്ങോട്ട് അഭ്യർത്ഥിച്ചതു പ്രകാരമുള്ള പ്രോഗ്രാം ആണ്. അഭിമുഖങ്ങളിൽ ഞാൻ തുടർന്നു കൊണ്ടിരിക്കുന്ന സൗഹൃദപരമായ രീതി തന്നെയാണ് കാരണം. ഇതുവരെ ആരെയും അടുപ്പിക്കാതിരുന്ന അദ്ദേഹം ഞാനാണെന്ന് പറഞ്ഞപ്പോൾ സമ്മതംമൂളിയിരുന്നു. നാളെ ദിൽബർ സൽമാനുമായുള്ള അഭിമുഖമാണ് അവൻ നല്ല ഒരു സുഹൃത്ത് ആയതുകൊണ്ടും, അവനെ മുൻപ് ഒരുപാട് വട്ടം ഇൻ്റർവ്യൂ ചെയ്തിട്ടുള്ളതു കൊണ്ടും അതിൽ സമാധാനം ഉണ്ട്. അവസാനത്തെ ഇൻസ്റ്റാ, ട്വീറ്റർ പോസ്റ്റ് മാത്രം നോക്കി പോയി ഇൻ്റർവ്യൂ ചെയ്താമതി. ഞാൻ അത് മാറ്റി വച്ച് ത്യാഗരാജനെ കുറിച്ച് ചികഞ്ഞ് തുടങ്ങി. സോഷ്യൽ മീഡിയയും, മറ്റ് സൗകര്യങ്ങൾക്കും അദ്ദേഹത്തിനെ പറ്റിയുള്ള അറിവുകൾ പരിമിതമായിരുന്നു. വിക്കിപീഡിയയിലെ പരിമിതമായ അറിവുകൾക്കൊപ്പം ഞാൻ പഴയകാല ജേണ്ണലുകളും, അദ്ദേഹത്തിൻ്റെ എഴുത്തുകളും ചികഞ്ഞ് ഞാൻ അറിവുകൾ ക്രോഡീകരിച്ചു. കണ്ടൻ്റ് അസ്സിസ്റ്റൻ്റിനെ പഴയ ഫോട്ടോകളും, വീഡിയോകളും ക്രമീകരിക്കാൻ ഏൽപ്പിച്ച്, ഞാൻ ഒന്നു മൂരി നിവർന്നു.

 

പുറത്ത് ചൈന്നൈ നഗരത്തിൻ്റെ പ്രശസ്തമായ കത്തുന്ന നൻപകൽ നേരം ആരംഭിച്ചിരുന്നു. വിശന്നപ്പോൾ വീണ്ടും അവളെ ഓർമ്മ വന്നു. വല്ലതും കഴിച്ചിട്ടുണ്ടാകുമോ പാവം. ഇന്നലെ മുഴുവൻ ജലപാനമില്ലാതെ എന്നെയും വലിച്ച് ടെൻഷനടിച്ച് ഓടിനടന്നതാണ്. ഉച്ചക്ക് നിർബന്ധിച്ച് ഒരു ദേശയും ചായയും കഴിപ്പിച്ചിരുന്നു. അതും നുള്ളിപറക്കി അവിടെ വച്ച് പോയി. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിരിക്കില്ല. എനിക്ക് ഇരുന്നിടത്ത് ഇരുപ്പുറച്ചില്ല. വേഗം ഇറങ്ങിനടന്നു.  മൗണ്ട്റോഡിലുള്ള ദിൽഡുക്കൽ തലപ്പാകെട്ടി ബിരിയാണി കടയിൽ നിന്നും ഒരെണം പാർസൽ വാങ്ങി. കറിയിൽ പകുതി വെന്തകായമ്മ അരിയിട്ടു വേവിക്കുന്നത്കൊണ്ട്, അരിയിൽ ആവശ്യത്തിന് മസാല പറ്റിയിരിക്കും, ചിക്കൻ ആണെങ്കിൽ അരിക്കൊപ്പം കിടന്ന്  വെന്ത് നല്ല മൃദുവായിരിയും. നല്ല കിളിന്ത് വാഴയിലയിൽ വിളമ്പിക്കഴിക്കുന്ന ബിരിയാണിയോളം പോന്ന വേറെ എന്താണ് നമ്മുക്ക് വിശന്നിരിക്കുന്ന പ്രിയപ്പെട്ടവൾക്ക് കൊടുക്കാൻ കഴിയുക.

 

അതും വാങ്ങി ഞാൻ ഗണേശപുരത്തേക്ക് ഓട്ടേയിൽ വച്ചടിച്ചു. എന്തൊക്കെ തന്നെ സംഭവിച്ചാലും, മീനാക്ഷി എനിക്ക് എന്നും പ്രിയപ്പെട്ടവൾ തന്നെയാണ്. 

 

***************

 

ക്യാൻറീനിൽ….

 

പരിതാപകരമായ അവസ്ഥയിൽ ചുരുണ്ട് കൂടികിടക്കുന്ന ആ തൈർസാദത്തേയേം,  അതിനടുത്ത് ചെമ്പുവളയം പോലെ യാതൊരുവിധ മയവുമില്ലാതെ കിടക്കുന്ന ഉഴുന്നുവടയേയും നോക്കി മീനാക്ഷി നെടുവീർപ്പിട്ടു. കഴിക്കാതെ വേറെ വഴിയില്ല, നല്ല വിശപ്പുണ്ട്. അറിഞ്ഞെന്തെങ്കിലും കഴിച്ചിട്ട് ഒരു ദിവസമായിക്കാണും. ഉണ്ണിയേട്ടൻ എന്നെ പാടെ മറന്നെന്നു തോന്നുന്നു. ക്ഷീണം മാറിയാണാവോ. എത്ര വട്ടം വിളിച്ചു ഫോൺ സ്വിച്ച്ട് ഓഫ് ആണ്. അവൾ മുൻപിലിരിക്കുന്ന കുഴപ്പം പിടിച്ച ഭക്ഷണത്തേക്കാൾ കുഴഞ്ഞ ചിന്തകളിൽ ആയിരുന്നു. 

 

ഇടയിലെപ്പോഴോ തടസ്സങ്ങളില്ലാതെ സൂര്യപ്രകാശം വ്യാപിച്ച് കിടക്കുന്ന തുറന്നിട്ട ക്യാൻ്റീൻ വാതിലിലേക്ക് അവളുടെ ശ്രദ്ധപോയി. അവിടെ കട്ടിളയും ചാരി, പൊള്ളുന്ന വെയിലിനെ കീറിമുറിച്ച് ചിരിച്ചു കൊണ്ട് അവളുടെ സുമുഖനായ സഹധർമ്മചാരി നിൽപ്പുണ്ടായിരുന്നു. അവൻ അവൾക്കടുത്തേക്ക് നടന്ന് വന്ന് ആ പാത്രമെടുത്ത് മാറ്റി, അവിടെ ഒരു പൊതി വച്ചു. അതിൽ നിന്നും വരുന്ന കൊതിപിടിപ്പിക്കുന്ന വാസന അവളുടെ നാസികയിലേക്ക് അരിച്ച് കയറി. അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നകന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൾ നടന്നകലുന്ന തൻ്റെ പ്രിയതമനെയും നോക്കിയിരുന്നു. അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. അവളതിനെ വരുതിയിലാക്കാൻ ഏറെ പാടുപെട്ടു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിൽ ആദ്യമായി ഒരാൾ അനന്തമായ സ്നേഹം കൊണ്ട് തന്നെ കൂടുകയാണ്. എങ്ങിനെ താൻ അയാളെ ഈ സാഹസത്തിൽ നിന്നും പിൻതിരിപ്പിക്കും. എങ്ങിനെ താൻ അയാളെ സ്നേഹിക്കാതെയിരിക്കും. എങ്ങിനെ ഈ ജീവിതകാലം തന്റെ ഉണ്ണിയേട്ടനെ മറക്കാൻ കഴിയും. അവളുടെ മനസ്സിൽ ഗുപ്തമായ പ്രണയം നിഴലാട്ടമാടുകയായിരുന്നു, ആരോരുമറിയാതെ അവളൊളിപ്പിച്ച പ്രണയം. ഇല്ല ഇതൊരിക്കലും സംഭവിക്കാൻ പാടില്ല. ഞാൻ ഒരിക്കലും പ്രണയത്തിൽ വീണു പോകാൻ പാടില്ല. ഇന്നല്ലെങ്കിൽ നാളെ എല്ലാതിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങേണ്ടതാണ്. ഇപ്പോൾ തന്നെ മണ്ണിൽ മരംവേരിറക്കും പോലെ അയാളിൽ ഏറെ ആഴ്ന്നു പോയി. അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആക്കം കൂട്ടുകയേ ഉള്ളു. അപ്പോൾ മനസ്സിലേക്ക് കടന്നു വന്ന് കുമിഞ്ഞ് കൂടിയ ഒരായിരം ചിന്തകൾക്കടിയിൽ അവൾ ഇതുവരെ പറയാത്ത അവളുടെ ആദ്യ പ്രണയത്തെ കുഴിച്ചു മൂടി. അവൾ നടന്നകലുന്ന അരവിന്ദനെ അവസാനമായി ഒരുവട്ടം കൂടി നോക്കി. ഒരുതുള്ളി കണ്ണുനീർ ആ ചുവന്ന കവിളിണകളിൽ കൂടി ഒഴുകിയിറങ്ങി, ആ കുഞ്ഞു നുണക്കുഴികളിലൊന്നിൽ വന്നു നിറഞ്ഞു. ശരിയാണ് ആദ്യ പ്രണയം ആർക്കും മറക്കാൻ കഴിയില്ല. 

 

****************

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.