ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……
ഒക്കെ ലെവൽ അപ്പ് ഓക്സി കോൺസൻ്റേറ്റർ.
ഒക്കെ കീപ്പ് ഇട്ട് സ്റ്റേബിൾ
ലെറ്റ്സ് സ്റ്റാർട്ട് എഗയിൽ ……….. ഗെറ്റ് ദ ഡിഫെബ്(defibrillator machine)
ഓൺലൈൻ. വീ ഷുഡ് യൂസ് ദാറ്റ് അഫ്റ്റർ ദിസ് സെറ്റ്.
വൺ, ടു, ത്രീ, ഫോർ ….
പെട്ടന്നുണ്ടായ സമ്മർദ്ദത്തിൽ ഹൃദയം ഇതുവരെയില്ലാത്ത ശക്തിയിൽ കഠിനമായ വേദനയിൽ മിടിച്ചുകൊണ്ട് നെഞ്ചിലേക്ക് ശ്വാസം അരിച്ചു കയറിവന്ന്നിറഞ്ഞു. ശുദ്ധമായ ഓക്സിജൻ നെഞ്ചിലേക്ക് കയറിയൊഴുകി ഉള്ളൊന്നു തണുത്തു. ഞാൻ ആർത്തിയോടെ അത് വീണ്ടും വീണ്ടും വലിച്ചെടുത്തു, ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, അതില്ലാത്ത നാലുമിനിറ്റ് സ്ഥിരമായ മസ്തിഷ്കക്ഷതത്തിനു വരെ കാരണമാകാം. എട്ട് മിനിറ്റ് മരണത്തിനും. കലർപ്പില്ലാത്ത ഓക്സിജൻ തലയ്ക്കു പിടിച്ച് തുടങ്ങിയപ്പോൾ അതിനകത്ത് കുറച്ച് വെളിച്ചം വന്നു. ഞാൻ പകച്ച്, കിടക്കുന്ന സ്ഥലം നോക്കി. ഓടുന്ന എന്തോ ഒന്നാണ്, ഓ അംബുലൻസ്. ഞാൻ എൻ്റെ ദേഹത്ത് കയറിയിരുന്നു ഈ സർക്കസ് മുഴുവൻ കാണിക്കുന്ന പെണ്ണിനെ നോക്കി. കാഴ്ചയിൽ സുന്ദരിയായൊരു നേഴ്സ് അവളുടെ എടുത്ത്പിടിച്ചു നിൽക്കുന്ന കുചഗോളങ്ങളെ മറികടന്ന് ആ മുഖം ഒന്ന് നോക്കാൻ ആരും ഒന്ന് പാടുപെടും.
എനിക്ക് ബോധം വന്ന സന്തോഷത്തിൽ പിന്നിലേക്ക് ചാഞ്ഞ അവളുടെ കനത്ത ചന്തിഗോളങ്ങൾ എൻ്റെ അടിവയറ്റിലുരഞ്ഞു. ഞാൻ എൻ്റെ നഗ്നമായ നെഞ്ചിലമർന്നിരിക്കുന്ന അവളുടെ കൈകൾ അൽപ്പം ഈർഷ്യയോടെ തട്ടിമാറ്റി, ഇല്ലെങ്ങി അവക്കിനിയും ഒരുവട്ടം കൂടി പിടിച്ച് അമർത്താൻ തോന്നിയാലോ. രണ്ട് കൈ കൊണ്ടും ഷർട്ട് വലിച്ച് നെഞ്ച് മറച്ചുകൊണ്ട് ഞാൻ ഇടംവശത്തു നിൽക്കുന്നയാളെ നോക്കി. അവൻ ഡിഫിബ്രിലേറ്ററിൽ ജെൽ ഇട്ട് ഉരക്കുക്കുക ആയിരുന്നു. ഏതോ കാർന്നവൻമാരുടെ പുണ്യം കൊണ്ട് ഞാൻ ഇപ്പോൾ എഴുന്നേറ്റു, ഇല്ലെങ്കി അവൻ അതും വച്ച് എൻ്റെ നെഞ്ചിൽ പൊങ്കാലയിട്ടേനെ, ആണ്ടവാ…., അതു ചെയ്യാൻ പറ്റാത്ത വിഷമം അവൻ്റെ മുഖത്ത് നല്ലപോലെ തെളിഞ്ഞ് കാണാനുണ്ട്.
നാശം, ചത്തില്ല. ഈ മറുത എന്നെ രക്ഷിച്ചു ഞാൻ അവളെ നിസ്സംഗമായി നോക്കി. അവൾക്കിതൊന്നും പുത്തരിയല്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം, ഒരു പക്ഷെ അവൾ രക്ഷിച്ചവരിൽ ഏറെപേരും സ്വസ്ഥമായി മരിക്കാൻ ആഗ്രഹിച്ചിരുന്നവർ ആയിരിക്കും. അല്ലെങ്കിൽ തുടർച്ചയായ ജനനവും മരണവും അതിനിടയിലെ ദുരിതപൂർണ്ണമായ ജീവിതവും കണ്ട് കണ്ട്
മനംമടുത്ത് പോയി ജീവിതത്തിൻ്റെ ഫിലോസഫി തെറ്റിയവളായിരിക്കും. ഇതൊന്നുമല്ലെങ്കിൽ കൂടിയും, രാവും പകലും മാറുന്നതറിയാതെ തൊഴിൽ ചെയ്ത് തുഛമായ ശമ്പളവും വാങ്ങി, പ്രാരാബ്ധം തള്ളിനീക്കുന്ന പിഞ്ഞിയ ഗൗണിട്ട, വാട്ട്സ് അപ്പ് സ്റ്റാറ്റസുകളിൽ സ്ഥിരമായി കാണുന്ന മാലകയാണ് അവളെന്ന് ഒട്ടും ആലോചിക്കാതെ തന്നെ എനിക്ക് പറയാൻ കഴിയും.
എൻ്റെ കാട്ടികൂട്ടിലുകൾ കണ്ട് അവൾക്ക് ചിരിപൊട്ടിയെങ്കിലും, വലത് കാലിനോരത്ത് നിർത്താതെയുള്ള ഏങ്ങലടികൾ കേട്ട് ഞാൻ അങ്ങോട്ട് എത്തിനോക്കി. കരഞ്ഞ് കുതിർന്ന്, വെള്ളത്തിൽ നിന്നും പിടിച്ചു കരയില്ലിട്ട മീനെന്ന കണക്കെ മീനാക്ഷി. അതൊന്നും കണ്ട് നിൽക്കാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല ഞാൻ ചാഞ്ഞ് ആംബൂലൻസിൻ്റെ മച്ചിലും നോക്കി കിടന്നു. എന്നാലും ആംബുലൻസിൽ പോലും ICU സെറ്റപ്പ് ഉള്ള ആശുപത്രി ഇതേത്. തലക്ക് പെട്ടന്നൊരു വെള്ളിടിവെട്ടി. ആണ്ടവാ…, നെപ്പോളോ, സുഭാഷ്.
എം. ജി. ആറും, ജയലളിതയും വലിയ വലിയ ആളുകൾ കിടന്ന ഹോസ്പിറ്റൽ. വെറും പനിക്കു പോലും മിനിമം പതിനായിരം ബില്ലുവരും, അത്യാസന്നനിലയിൽ ബോധം പോലും ഇല്ലാതെയാണ് എന്നെ കൊണ്ടു പോകണത്, പോരാത്തതിന് ആ നാറി ഡീഫിബ്രിലേറ്ററിൽ ജെല്ലെടുത്ത് തേക്കുകയും ചെയ്തു, അതിനും ചേർത്ത് ബില്ല് വരും. മിക്കവാറും അടിയിലിട്ടിരിക്കണ വള്ളിനിക്കറു വരെ അവര് ഊരി വാങ്ങും. ഇറങ്ങി ഓടിയാലോ, വേണ്ട ഇപ്പൊ ഉള്ള പരിക്കെന്നെ ധാരാളമാണ് ഇനി ഇതിന്ന് എടുത്ത് ചാടി കയ്യും കാലും കൂടി ഒടിഞ്ഞാ ഒരു മാസം അവരു പിടിച്ച് കിടത്തും. ഞാൻ ബോധംപൂവാതിരിക്കാൻ പ്രത്യേകം ശ്രദ്ധകൊടുത്ത് മുകളിലോട്ട് നോക്കി കണ്ണുമുരുട്ടി കിടന്നു. ഇവർക്കീ നിലവിളിശബ്ദം ഒന്ന് നിറുത്തിക്കൂടെ, ഞാൻ ചത്തില്ലല്ലോ, ചത്തിട്ട് ഇട്ടാ പോരെ.
ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ തന്നെ അവർക്ക് എൻ്റെ ശ്വാസമുട്ടിനെ പറ്റിയും, അത് ട്രിഗർ ചെയ്യാൻ കാരണമായ പൊടിയും, തലേദിവസത്തെ അമിതമദ്യപാനവും അതുമൂലം ഉണ്ടായ ഡീഹൈഡ്രേഷനും, ഭക്ഷണം കഴിക്കാൻ മറന്നതും, ഇൻഹേലർ തിരക്കിൽ എടുക്കാൻ വിട്ടുപോയതും വിശദമായി വിവരിച്ചു കൊടുത്തു. എല്ലാം കേട്ട്, എല്ലാം എൻ്റെ കുത്തികഴിപ്പിൻ്റെ ഭാഗമായി ഉണ്ടായതാണെന്ന് മനസ്സിലാക്കി അവർ എന്നെ അപമാനിച്ചു തുടങ്ങി. അപമാനിച്ച് മതിയായപ്പോൾ അറഞ്ചം പൊറഞ്ചം മരുന്നും എഴുതി , എൻ്റെ ഡെബിറ്റ് കാർഡ് വാങ്ങി അക്കൗണ്ട് ക്ലീനായി തന്നു. മീനാക്ഷി കൊടുക്കാമെന്ന് ഒരു പാട് വട്ടം പറഞ്ഞു. അത് അങ്ങനെ അല്ലല്ലോ നമ്മള് കാണിച്ച കന്നന്തിരിവിന് മീനാക്ഷി എന്തിനാണ് ഫൈൻ അടക്കണത്. എന്തായാലും പണിക്ക് പൂവാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയായി.
എന്നെ വിഷമിപ്പിച്ചത് ഈ പ്രണയമാണ്, അതിൻ്റെ മൂലമായ ഭാവം സന്ദേഹമാണ്. പ്രണയമെന്താണെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നേടിയെടുക്കുന്നതാണൊ, വിട്ടുകൊടുക്കുന്നതാണോ പ്രണയം. അത് ശരിതെറ്റുകൾ പോലെ തന്നെ നിർവചിക്കാൻ കഴിയാത്തൊരു ആശയമാണ്. വരുന്നിടത്ത് വച്ച് കാണം എന്ന് മാത്രമേ പറയാൻ കഴിയൂ. പ്രണയം നേടുന്നവരുടെയോ, വിട്ടുകൊടുക്കുന്നവരുടെയോ എന്ന വിശ്വപ്രസിദ്ധമായ ഉത്തരമില്ലാത്ത തർക്ക വിഷയത്തിൽ ഞാനും ഭാഗമായി എന്നു മാത്രം.
രണ്ടിനും അതിൻ്റേതായ മനോവലിപ്പവും ധൈര്യവും ആവശ്യമുള്ളത് തന്നെ. എങ്കിലും വിട്ടുകൊടുക്കുന്നവന് കാലംകൽപ്പിച്ച് നൽകിയിട്ടുള്ള ഒരു നായക പരിവേഷം ഉണ്ടെന്നുള്ളത്ത് ഒരു സത്യം തന്നെയാണ്. ഒരു യുദ്ധകളത്തിൽ ഒൻപത് ജീവൻ എടുക്കാൻ സാധ്യതയുള്ള ഒരാളെ കൊല്ലുന്നവനെക്കാൾ, സ്വന്തം ജീവൻ കൊടുത്ത് ഒരു ജീവൻ രക്ഷിക്കുന്നവനു തന്നെയല്ലെ നായകസ്ഥാനം.
ത്യാഗം എന്നും കേട്ടിരിക്കാൻ ഇമ്പമുള്ളൊരു കാര്യമാണ്. അതുകൊണ്ട് തന്നെയാണെല്ലോ വിശ്വപ്രസിദ്ധമായ പ്രണയകഥളെല്ലാം നഷ്ടപ്രണയളായി അവസാനിച്ചത്. തലച്ചോറിൻ്റെ ഈ മൂഞ്ചിയ ഫിലോസഫിക്ലാസ് എൻ്റെ തളർന്ന മനസ്സിനെ പിന്നെയും തളർത്തിയതേയുള്ളു. സങ്കീർണ്ണമായ ഈ പ്രശ്നങ്ങൾ കുറച്ചൊന്നു ലളിതമാക്കാൻ മീനാക്ഷി ഹോസ്റ്റലിലേക്ക് തിരിച്ച് പോകുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി.
എനിക്ക് വയ്യാതിരിക്കുന്ന ഈ അവസ്ഥയിൽ ഇവിടം വിട്ട്പോകാൻ മീനാക്ഷിക്ക് ഒട്ടും മനസ്സില്ലായിരുന്നു. ഒരു കുഴപ്പവും ഇല്ല എന്ന എൻ്റെ ഉറപ്പിൻ്റെ പുറത്ത് നേരത്തെ തയ്യാറാക്കിവച്ചിരുന്ന ബാഗും എടുത്ത് അവളിറങ്ങി. ഞാൻ തന്നെ അവളെ ഓട്ടോയിൽ അവിടം വരെ കൊണ്ട് ചെന്ന് ആക്കി കെടുത്തു. അധികം ദീർഘമല്ലാത്ത ആ യാത്രയിൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. ഒട്ടോ ഹോസ്റ്റലിന് മുൻപിൽ നിർത്തി, ഞങ്ങൾ അതിൽ ചലനമില്ലാതെ എന്തോ ചിന്തയിൽ മുഴുകിയിരുന്നു.
“സാർ ഇറങ്ങ വേണ്ടിയ ഇടം വന്താച്ച്” അക്ഷമനായ ആ ഒട്ടോക്കാരൻ അണ്ണാച്ചി ഞങ്ങളെ കാടുകയറിയ ചിന്തകളിൽ നിന്ന് വലിച്ച് പറിച്ച് പുറത്തേക്കിട്ടു.
ഞെട്ടിയെഴുന്നേറ്റ ഞാൻ അയാളുടെ അണ്ണാക്കിൽ കുത്തികയറ്റാൻ കാശ് തപ്പി. എന്നെ ഒന്നു തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ അവളിറങ്ങി നടന്നു. ഒരു യാത്ര പോലും പറയാതെ. ഭാരിച്ച ആ ബാഗുംതാങ്ങി തലതാഴ്‌ത്തി അവൾ നടന്നു നീങ്ങുന്നത് നുറുങ്ങുന്ന ഹൃദയവുമായി ഞാൻ നോക്കിനിന്നു.
ഓട്ടോ പറഞ്ഞ് വിട്ട്, കൈകൾ ഇരുപോക്കറ്റിലും തിരുകി ഞാൻ തിരിച്ച് നടന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വിഷമം ശരീരമാകെ പടർന്നു കയറി. എത്ര ദൂരം എന്ന് ഓർമ്മയില്ല നടന്നു കൊണ്ടേയിരുന്നു. ലക്ഷ്യബോധമില്ലാതെ എവിടെയോ ചെന്നെത്തി നിന്നു. അപ്പോൾ ഫോണിൽ ഒരു മസ്സേജ് ട്യൂൺ കേട്ടു. മീനാക്ഷിയാണ് ‘മരുന്ന് മറക്കാതെ കഴിക്കണം. റെസ്റ്റ് എടുക്കണം’ ഇതാണ് അതിൽ എഴുതിയിരിക്കുന്നത്. ഞാൻ അത് എടുത്ത് വച്ച് ഏത് കോണേത്ത് കുന്നിലാണ്, ഞാൻ ചെന്ന് എത്തിപ്പെട്ടിരിക്കുന്നതെന്ന് നോക്കി. അവിടെ നിന്നു തിരികെ നടന്ന് എങ്ങനെയൊക്കെയോ വീടെത്തി. ഈ സമയമെല്ലാം തിന്നു തീർത്തത് അവളെ കുറിച്ചുള്ള ഓർമ്മകൾ മാത്രമായിരുന്നു. അവളെ കുറിച്ച് ഓർമ്മിക്കാൻ മാത്രമായി നടക്കുക ആയിരുന്നു എന്നു പറയുന്നതാവണം ശരി.
എവിടെ നിന്നോ ഓടിവന്ന ഇരുട്ട് എൻ്റെ തോളത്ത് കയറിയിരുന്ന് ഞാൻ പറഞ്ഞ കഥകളും കേട്ട് എനിക്കൊപ്പം പോന്നു. വീട്ടിലെത്തിയതും തോളത്ത് നിന്നും ഇരുട്ടിനെ വലിച്ച് പുറത്തിട്ട് ഞാൻ ഉള്ളിൽ ലൈറ്റ് ഓൺ ചെയ്യ്തു. ഇതൊരു വലിയ ദിവസമായിരുന്നു. പോയി കട്ടിലിൽ വീണതേ ഓർമ്മയുള്ളൂ.
**********************
Climax. ഇല്ലേ bro.
ഈ മാസം വരും
വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
Please be continued…??
❤
മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..
❤
Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.
Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.
Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???
❤
♥️♥️♥️♥️♥️♥️
Ethpolathe unexpected marriage love story suggest cheyamo
Super bro❣️
Super
Avidem vaayichu ividem vaayichu ?❤️
Bro thee minnal appettan?
വരും , ഇത് തീരട്ടെ.
അവിടേം വായിച്ചു ഇവിടേം വായിച്ചു ???????
❤️❤️
Fav❤️
രണ്ടിടത്തും വായിച്ചു ❤️❤️❤️❤️