മീനാക്ഷി കല്യാണം 5 [നരഭോജി] 550

വാതിൽ തുറന്ന് കിടപ്പുണ്ട് ടോണി അടിച്ചു ഫിറ്റാണ്. ഞാനും ദിൽബറും ചെല്ലുമ്പോൾ അവൻ ഷർട്ടിടാതെ നാല് കാലിൽ നിന്ന് പട്ടിക്ക് ഡോഗ് ഫുഡ് എടുക്കുകയാണ്. ദിൽബറിന് അത്ഭുതം.

 

“യേയ് ഇതതല്ലെ”

 

“യേത്”

 

“അർജ്ജുൻ ഷെൺഡി”

 

“പിന്നേ….. അർജ്ജുൻ ഷെൺഡിയല്ല, അർജ്ജുൻ്റെ &*ണ്ടി, ഇതപ്പറത്തെ വീട്ടിലെ തലക്ക് വെളിവില്ലാത്ത തള്ള ഇവൻ്റെടുത്ത് ആകീട്ട് പോയതാ. ഇവനിത് വല്ലതും അറിഞ്ഞിട്ടാണാവോ ചെയ്യണത്.”

 

ടോണി ഡോഗ് ഫുഡ് മേശപുറത്ത് വച്ച് അത് ഇരുന്നു കഴിക്കാൻ തുടങ്ങി, ശ്രദ്ധിച്ച് നോക്കിയപ്പോൾ നായയുടെ മുന്നിൽ ഇലയിട്ടു ചോറ് വിളമ്പിയിട്ടുണ്ട്. അത് പതിവ് പോലെ ചമ്രംപടിഞ്ഞ് ഗുരുവായൂര് ഊട്ടുപുരയിൽ സദ്യയുണ്ണാൻ ഉണ്ണിശാന്തിയിരിക്കും പോലെ ഇരുപ്പുണ്ട്. ഞാൻ തലക്ക് കൈവച്ചു. ദിൽബറിന് ചിരിച്ചിട്ട് ഒരു ബോധമില്ല. പിന്നിൽ നിന്ന് ടോണി ഡോഗ് ഫൂഡ് കടിച്ച്  മുറിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. 

 

ഞാൻ ചെന്ന് അവൻ്റെന്നു കൊറേ പിടിവലികൾക്ക് ശേഷം ഡോഗ് ഫൂഡ് പിടിച്ച് വാങ്ങി പട്ടിയ്ക്ക് വച്ചു കൊടുത്തു. അവന് ചോറ് വിളമ്പി കൊടുത്തു. 

 

“ ഇതാ തള്ള ഏതങ്ങാണ്ട് വിദേശത്ത് ഇറക്കിയ നായയാ, ഇതിന് ഇതൊന്നും കൊടുക്കാൻ പാടില്ല. ഇവന് വല്ല ബോധമുണ്ടോ, ഇതു തിന്നു ഈ നായ അങ്ങാനം തട്ടിപോയിരുന്നെങ്കിലാ.” ദിൽബറ് ഇതൊക്കെ കേട്ട് നായയേയും കളിപ്പിച്ചിരുപ്പുണ്ട്.

 

കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ ടോണിയെ കൊണ്ട് കിടത്തി, അവനു ബോധം വരാൻ ഇനിയും സമയം എടുക്കും. 

 

‘ഹൊ, കണ്ടട്ട് തന്നെ കൊതിയാവണു, മീനാക്ഷിയൊന്നും ഇല്ലായിരുന്നെങ്കിൽ രണ്ടെണ്ണം അടിച്ച് ഇവിടെ തന്നെ കിടക്കായിരുന്നു, ടച്ചിങ്സ് ആയി ഡോഗ് ഫുഡും കഴിച്ച്’

 

ഞങ്ങൾ അവിടന്നും ഇറങ്ങി, നേരെ വീട്ടിലേക്ക് വച്ചടിച്ചു.

 

********** 

 

വണ്ടി അടിയിൽ പാർക്ക് ചെയ്ത് ഞങ്ങൾ കയറുമ്പോ ദിൽബറിന് എന്തോ കോള് വന്നു അവനവിടെ നിന്നു. അതേതായാലും നന്നായി ഈ സമയം കൊണ്ട് മീനാക്ഷിയുടെ പിണക്കം മാറ്റാം ഞാൻ വേഗം പടികൾ ഓടികയറി.

 

വീട്ടിൽ കയറിയപ്പോൾ, ഹാളിൽ ഡൈനിംങ് ടേബിളിൽ നിരത്തിവച്ച പാത്രങ്ങൾക്കിടയിൽ തലചായ്ച്ച് മീനാക്ഷി കിടപ്പുണ്ട്. കണ്ണെല്ലാം കരഞ്ഞുകലങ്ങി വീർത്തിട്ടുണ്ട്. ഞാൻ മെസ്സേജ് അയച്ചതാണല്ലോ ഒന്നും കുഴപ്പമില്ലാന്നു എന്നിട്ടും എന്തിനാണ് കരഞ്ഞത്. ഞാൻ അവൾക്കു ചുറ്റും നോക്കി, ഇതു മുഴുവൻ ഇവള് വച്ചുണ്ടാക്കിയതാണോ, ഞാൻ ക്യാരറ്റ് ഉപ്പേരി എഴുത്ത് രുചിച്ച് നോക്കി നല്ല രുചി. ഉരുളകിഴങ്ങ് സ്‌റ്റുവും, അവിയലും, സാമ്പാറും, പാവക്ക പച്ചക്കരിഞ്ഞ് മുളകിട്ട് വറുത്തതും, വറ്റൽ മുളകിട്ടരച്ച ചമ്മന്തിയും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത് തന്നെ നല്ല ആവി പറക്കുന്ന ചെമ്പാവരി ചോറുമുണ്ട്. ഇവളു കൊളാവല്ലോ, എൻ്റെ കൂടെ കൂടി വളരെ മെച്ചപ്പെട്ടു. 

 

ദിൽബറിന് നല്ല വായറ് ഭാഗ്യമുണ്ട്. ഇല്ലെങ്കിൽ വല്ല കട്ടൻചായയും ഇട്ട് കുടിച്ച് സന്തോഷമായി പോണ പയ്യനാ. ഇന്ന് സദ്യയാണ്. തലകറങ്ങി വീഴാവോ, ഇതൊക്കെ കണ്ടിട്ടു.

 

ഞാൻ അവൾക്കരികിൽ കസേരയിൽ ഇരുന്ന് മേശയിൽ കൈകുത്തി അതിൽ തലതാങ്ങിയിരുന്ന് അവളെ നോക്കി. നല്ലോണം ബുദ്ധിമുട്ടിയിട്ടുണ്ട് പാവം. ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന കുറുന്നിര മാടിയൊതുക്കി ആ കാതിന് പിന്നിലായി വച്ചു. അവൾ ഉണർന്ന് എൻ്റെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി പരിഭവം കാണിച്ചു. ഞാൻ അവളുടെ ശിരസ്സിൽ തലോടികൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ സങ്കടം പൊട്ടിയൊഴുകി, എൻ്റെ ഷർട്ട് വലിച്ചടുപ്പിച്ച് തോളിൽ തലചായ്ച്ച് കരഞ്ഞ് കൊണ്ടിരുന്നു. 

 

അവളൊന്നടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. 

 

“രാവിലെ പെട്ടന്ന് അവൻ കേറി വന്ന് അങ്ങനെയെല്ലാം  ചെയ്തപ്പോൾ എനിക്ക് പെട്ടന്ന് ദേഷ്യം വന്നു അതാണ്, എനിക്കറിഞ്ഞൂടെ നിന്നെ.” 

 

അവൾ തലയുയർത്തി ഈറൻ ഉണങ്ങാത്ത ആ കരിങ്കൂവള പൂക്കൾ എന്നെ നോക്കി വിടർത്തി. ഞാൻ ചിരിച്ച് കൊണ്ട് അവയൊപ്പി. 

 

“ഞാൻ പണ്ട് പറഞ്ഞിരുന്നതാ,.. അവനോട്, ഉണ്ണിയേട്ടനെ അറിയാത്ത കാലത്ത് പറഞ്ഞതാ, എന്നെ താലികെട്ടിയ അന്ന്. അപ്പൊ അവൻ ഇവിടെ ഉണ്ടായിരുന്നില്ല. വരുമ്പൊ വന്ന് പറയാന്ന് പറഞ്ഞു. ഞാനത് പിന്നെ വിട്ട്പോയി. അവനതിപ്പോഴാണ് വന്ന് പറഞ്ഞത്. പ്രേമോം ഇല്ല്യാ ഒരു മണ്ണാംങ്കട്ടിയുമില്ല. എന്നോട് ക്ഷമിക്കില്ലെ. ഇങ്ങനെ വിഷമിപ്പിച്ചതിന്.”

 

“എനിക്കറിയാരുന്നു” ഞാൻ അതുമാത്രം പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.

 

“ പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ണിയേട്ടനോട് പറയാൻ ഉണ്ട്. വൈകീട്ട് നമുക്ക് എങ്ങോടെങ്കിലും പുറത്ത് പോകാം.”

 

“എനിക്കും കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് വൈകിട്ടാവട്ടെ, നീ മദ്രാസിൽ വന്നിട്ട് ഇത്ര നാളായിട്ടും, നാടോടിക്കാറ്റിൽ ദാസസും വിജയനും കപ്പലിറങ്ങിയ ബെസ്സൻനഗർ ബീച്ച് കണ്ടിട്ടില്ലാലോ. ഇന്ന് അങ്ങോട്ട് പോകാം.”

 

അവളെരു സന്തോഷമില്ലാതെ മൂളി, പാത്രം എടുത്ത്, കറികൾ നിരത്തി തുടങ്ങി.

 

“ഇതെല്ലാം നല്ല രസമുണ്ടല്ലോ, നീയെന്നെക്കാൾ അടിപൊളി കുക്കായി. നളപാചകം തന്നെ.”

 

അവളുടെ മുഖത്തേക്ക് സന്തോഷം ഇരച്ച് കയറി. മിഴികൾ വിടർത്തി എന്നെ നോക്കി. പെട്ടന്ന് തന്നെ അതിൽ ദുഃഖത്തിൻ്റെ കാർമേഘം വന്ന് നിറഞ്ഞു. അവൾക്ക് പറയാനുള്ളത് എന്തായാലും അത് ഒരുപാട് വേദനയുള്ള കാര്യമാണെന്ന് മാത്രം എനിക്ക് മനസ്സിലായി.

 

“ഞാൻ അവനെ കണ്ടിരുന്നു  ഇങ്ങോട്ട് വരുംവഴി.”  

 

“യ്യോ … ന്നിട്ട് അവൻ എന്തേലും ചെയ്തോ.”

 

“യേയ്.. പാവം. പക്ഷെ എന്റെ കൈ അവൻ്റെ മൂക്കി കൊണ്ട്. ചെറുതായിട്ട് ചോര വന്നോന്ന് സംശയമുണ്ട്.”

 

“അത് ശരി, ആ പാവത്തിനെ തല്ലി പതം വരുത്തിയിട്ടാണ് സാറിങ്ങോട്ട് വന്നിരിക്കുന്നത്.”

 

“അവൻ തിരിച്ച് തല്ലും ന്ന് പറഞ്ഞിട്ടുണ്ട്”

 

“ഏയ് അതൊരു പാവാ കൊറെ വാചകം അടിക്കും ന്നെ ഉള്ളൂ. അതല്ലെ ഞാൻ അവൻ്റെ പരെന്നെ പറഞ്ഞത്. മഹരാജാസിൽ വച്ച് കുറേ പിറകെ നടന്നതാ, കാമുകനായിട്ടാണ് അഭിനയിക്കണ്ടതെന്നു പറഞ്ഞപ്പോൾ, ഭയങ്കര സന്തോഷമായി, അത് പോലെ ജീവിക്കും എന്നും പറഞ്ഞ് വന്നതാണ്. പാവം ഇത്ര പ്രതീക്ഷിച്ച് കാണില്ല.”

 

“എയ്, അത്ര പാവം ഒന്നും അല്ല, അവൻ്റെ ഒപ്പം കാമുകി ആണെന്ന് തോന്നുന്നു, ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഭാഗ്യത്തിനു ദിൽബറിനെ കണ്ടപ്പോൾ അവളവൻ്റെ കാര്യം മറന്നു” അത് ഞാൻ അവളവനെ പുകഴ്ത്തണ കണ്ട് ഇത്തിരി കുശുംമ്പ് തോന്നി തന്നെ പറഞ്ഞതാണ്.

 

അവളത് കേട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു. “ എന്താണ് മാഷെ, ഒരു ചെറിയ അസൂയ വരണ പോലെ ഇണ്ടല്ലോ.” 

 

“യേയ്, എന്തസൂയ, ഞാ വെറുതെ കണ്ടപ്പോ പറഞ്ഞൂന്നെയുള്ളൂ” ഞാൻ ചെറുതായി ഒന്ന് ചമ്മി.

 

“അത് പ്രാർത്ഥനയാവും, അവൻ്റെ ഭാര്യ. ഇനി കാണുമ്പൊ വീണ്ടും കുശുംമ്പ് കേറി അവനെ പോയി തല്ലണ്ട.”

 

“എനിക്കെന്ത് കുശുംമ്പ്,  അവനതിന് ആരാ, പിന്നെ ഞാൻ ഒരു പാവല്ലെ.”

 

“അതേ, അതെ പാവം ആയിരുന്നു. ഇപ്പൊ ചെറിയ, ഒരു പൈങ്കിളി കഥയിലെ പ്രണയനായകൻ്റെ അസുഖം തുടങ്ങിയോന്നൊരു സംശയം. കലിപ്പനാവൻ നോക്കുന്നുണ്ടോ സാറ്”

 

ഞാൻ ഒരു മണ്ടൻ്റെ പേലെ തലചൊറിഞ്ഞു, അവൾക്കെല്ലാം ഇപ്പോൾ പറയാതെ തന്നെ പിടികിട്ടുന്നു. 

 

“എന്തായാലും പോയി. ഇങ്ങനെത്തെ അലമ്പ് പരിപാടിക്ക്  പോകുമ്പോൾ മലയാളത്തിലെ മുൻനിര നടൻമാരെയും കൊണ്ട് തന്നെ പോകണം ന്ന് വല്ല നിർബന്ധം ഇണ്ടോ, നിങ്ങക്ക് സാധാരണക്കാരായ കൂട്ടുക്കാരൊന്നും ഇല്ലേ. ഈ വിക്കിപീഡിയയിൽ ഐഡിയുള്ള സുഹൃത്തുള്ളു മാത്രമേയുള്ളോ. ആൾക്കാരെ കൊണ്ട് പറയീക്കാൻ”

 

ഞാൻ ആലോചിച്ചു ശരിയാണ് ഇവിടെ ഉള്ള കൂട്ടുകാർക്കെല്ലാം വിക്കിപീഡിയയിൽ ഐഡിയുണ്ട്. എല്ലാവരും നാലാള് കണ്ടാൽ തിരിച്ചറിയണോര് തന്നെയാണ്.

 

“ എന്ത് ചെയ്യാനാ തൊഴിലിതായി പോയില്ലെ മീനാക്ഷി,നീ ക്ഷമിക്ക്.”

 

“ആ തൊഴില് ഇതായി പോയില്ലെ മീനാച്ചി, അത് പറഞ്ഞാ മതീലൊ, നിങ്ങള് എന്നെ ആരും അറിയാണ്ടെ അകലെ നിന്ന് കണ്ട്, ലൈൻ അടിക്കണ ഒരു വൺ സൈഡ് ലവർ അവാഞ്ഞത് നന്നായി. അങ്ങനത്തെ ചിലോര കാണാ എടക്ക് അവിടവിടെ  കോളേജ് വരാന്തയിലും, ബസ്സ്സ്റ്റോപ്പിലുമൊക്കെ. ഒരു ശല്യം ഉണ്ടാക്കില്ല.”

 

“അതെന്താ?” എനിക്ക് മനസ്സിലായില്ല.

 

“ ആ അങ്ങനെ അണ്ച്ചാ നിങ്ങൾ മമ്മുട്ടിയേയും വിളിച്ച് കൊണ്ട് വന്നേനെ, എന്നെ ആരും അറിയാതെ ഫോളോ ചെയ്യാൻ. ഇങ്ങനെ ഒരു മണ്ടനെ ആണെല്ലോ ഈശ്വരാ ഞാൻ കെട്ടിയത്.” അവള് തലക്ക് കൈ കെടുത്തു

 

മണ്ടനെന്ന് വിളിച്ചാലും എന്തൊ ഏതൊരു ഭർത്താവിനെയും പേലെ എന്റെ മനസ്സിലും സ്വന്തമായി ഇങ്ങനെയൊക്കെ ശകാരിക്കാൻ ആരെങ്കിലും  ഉള്ളതിൻ്റെ സന്തോഷം ആ വക്കുകൾ നൽകി. 

 

“ഭഹൻ ആ പറഞ്ഞത് വാസ്തവം, ഇവനാട്ടും വലിയ മണ്ടനെ ഇനി ഈ നൂറ്റാണ്ടി കിട്ടണെങ്കി ഇവനെ ക്ലോൺ ചെയ്യണം. അല്ല എന്താ കാര്യം” ദിൽബറാണ് 

 

പെട്ടെന്ന് സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഒരു നായകനടനെ ഇത്രയടുത്ത് കണ്ടപ്പോൾ മീനാക്ഷി ഒന്ന് പതറി. ഞെട്ടിപോയി.

 

“ആ നിൻ്റെ നല്ല അഭിനയാന്ന് പറഞ്ഞതാ ഞാൻ, അപ്പൊ ഇവള് പറയാ അതൊക്കെ തലക്ക് വെളിവില്ലാത്ത മണ്ടൻമാരാ പറയുള്ളോന്ന്. ശരിയാണോടെ?” മീനാക്ഷി ആകെ അയ്യത്തടാന്ന് ആയി, എന്ത് കഷ്ടമാണ് എന്ന രീതിയിൽ എന്നെ നോക്കി ചുണ്ട്കൂർപ്പിച്ചു.

 

“ഡാ ഡാ ഡാ, എനിക്കറിയ ഭഹനെൻ്റെ ഫാനാന്ന്,  നീയെന്നെ അപമാനം കൊണ്ട് മൂടാൻ ഉള്ള ഒരു ചാൻസും വിടില്ലാന്നും അറിയാ. അടുത്ത പടങ്ങള് കണ്ടാ നീ വെടിചില്ല് സാധനങ്ങളായിരിക്കും.”

 

“അവളൊരു തമാശ പറഞ്ഞതാണ് റൈസ്സ് അവല്ലെ നീ, നെലത്ത് കിടന്നു ഉരുളാൻ നിക്കണ്ട. ആ കണ്ണൊകെ തൊടച്ചിട്ട് വന്ന് ചോറുണ്ണ്.”

 

“ആ… തമാശ ആണെങ്കി ഒക്കെ, അല്ലാതെ ഒരു മാതിരി കോമഡി അതെനിക്കിഷ്ടല്ല”

 

അതും പറഞ്ഞു അവൻ ചാടികയറി, ടേബിളിൽ ഇരുന്ന് മിന്നലാട്ടം തുടങ്ങി. ഡയറ്റും തേങ്ങയും ഒക്ക ഉള്ളതാണ്. പക്ഷെ ചില ഫുഡ് കണ്ടാൽ അവൻ്റെ കണ്ട്രോൾ അങ്ങട് പോകും, എന്റെയും. മീനാക്ഷി ഇതൊരു മത്സരമല്ല എന്ന രീതിയിൽ താടിക്ക് കയ്യും കൊടുത്ത്  ഞങ്ങളെ നോക്കുന്നുണ്ട്. എന്നാലും വളരെ തൃപ്‌തിയുള്ള ഒരു സ്വാദ്, എല്ലാത്തിനും നല്ല രുചി.

 

******

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.