മീനാക്ഷി കല്യാണം 5 [നരഭോജി] 550

“എങ്ങനെയുണ്ട് എൻ്റെ ആക്റ്റിങ്”

 

പറഞ്ഞ് തീരുന്നതിന് മുന്നെ ശ്രീറാമിൻ്റെ മുഖത്ത് മീനാക്ഷിയുടെ കൈ പതിച്ചിരുന്നു. 

 

“അവൻ്റെ ഒരു ബേബ്, ഈ ഓവർ ആക്ടിങ് അണോടാ പട്ടി നിൻ്റെ ആക്ടിങ്”

 

“മീനാക്ഷി, ഞാൻ… സഹായിക്കാൻ.., നീയല്ലെ പറഞ്ഞേ”

 

“ഇത് ഞാൻ നിന്നോട് എന്ന് പറഞ്ഞതാണ്, വരുന്നതിന് മുൻപ് ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ വേണ്ടാന്നു പറയുമായിരുന്നല്ലോ.”

 

ശ്രീറാം വെറുതെ ഇളിച്ചു, “ഞാൻ കുറേവട്ടം വിളിച്ചു, ഫോൺ ഓഫായിരുന്നു”

 

“ഈശ്വരാ ഞാൻ ഇനി ഇതൊക്കെ എങ്ങനെ ശരിയാക്കിയെടുക്കും. നീ ഇറങ്ങി പോടാ പട്ടി.” അവൾ ദേഷ്യത്തിലും സങ്കടത്തിലും ഏങ്ങലടിച്ചു.

 

ശ്രീറാം കുറച്ചു ദൂരം നടന്നിട്ട് അവളെ തിരിഞ്ഞ് നോക്കി.

 

“ എന്താണ് മീനാക്ഷി, പ്രേമമാണോ, പണ്ട് പറയാറുള്ള ഫിലോസഫിയൊന്നുമല്ലല്ലോ ഇപ്പോൾ വായിൽ വരണത്. ആരെയും പ്രേമിക്കില്ല, കല്യാണം കഴിക്കില്ല, ഞാനടക്കം എത്ര പേരെ നീ ഇതും പറഞ്ഞ്  ഒഴിവാക്കിയിട്ടുണ്ടടി, ഇവർക്കെല്ലാം ഇല്ലാത്ത എന്ത് പ്രത്യേകതയാണ് നീ ആ ഇറങ്ങി പോയവന് കണ്ടത്. പെണ്ണെല്ലാം, അവസാനം പെണ്ണെന്നെ ല്ലെ?” (അവൻ ചിരിച്ചു)

 

മീനാക്ഷി ഒന്നു മിണ്ടിയില്ല, അതവളുടെ നെഞ്ചിൽ കൊണ്ടിരുന്നു. അപ്പോഴാണ് വീണ്ടുവിചാരം വന്നത്.

 

“ പിന്നെ കാണാം. ഞാൻ പോകുന്നത് വരെ കുറച്ച് ദിവസം ഇവിടെ ഉണ്ടാവും. നീ മൈൻഡൊക്കെയെന്ന് ശരിയാക്ക്. കാണാം” അവനിറങ്ങി.

 

മീനാക്ഷി ചിന്താഭാരവുമായി അവിടെ ഒറ്റക്കിരുന്നു. പിന്നെ എഴുന്നേറ്റ് പോയി ജോലി തുടർന്നു മനസ്സാൽ അവളൊരു തീരുമാനത്തിലെത്തിയിരുന്നു.

 

**********

 

ഇൻ്റർവ്യൂ നല്ല രീതിയിൽ അവസാനിച്ചപ്പോഴാണ്, ഞാൻ ഫോണെടുത്ത് നോക്കിയപ്പോൾ പതിനാല് മിസ്ഡ് കാൾ, ‘ഓകെയല്ലെ?’, ‘കാൾ മീ’, ‘പ്ലീസ്’. എന്നെല്ലാം മെസ്സെജുകൾ. 

 

‘കുഴപ്പമില്ല, എനിക്ക് നിന്നെ മനസ്സിലാവും, ഇൻ്റർവ്യൂവിലാണ് അൽപ്പം കഴിഞ്ഞ് വീട്ടിലേക്ക് വരാം. ഞാൻ അതൊന്നും കാര്യമായിട്ട് തന്നെ എടുത്തിട്ടില്ല’ എന്ന് തിരിച്ചുയച്ച്. നോക്കുമ്പോൾ ദിൽബർ ചാവിയെല്ലാം കറക്കി വരുന്നു.

 

“പോകാം”

 

“എങ്ങോട്ട് പോകാന്ന്”

 

“നീയെറങ്ങ് വെറുതെ കറങ്ങീട്ട് വരാം, കുറെ നാളായില്ലെ ഇങ്ങോട്ട് വന്നിട്ട്”

 

ഞാൻ വേറെ വഴിയില്ലാതെ അവന്റെ പുതിയ പോർഷെ പനമേരയിൽ കുനിഞ്ഞ് കയറി. ഇത്തരം ആഡംബരവണ്ടികൾക്ക് ഉള്ളിൽ വിമാനത്തിൻ്റെ കോക്ക്പിറ്റ് പോലെ പേടിപ്പിക്കുന്ന, ഇൻഫോടൈൻമെൻ്റും ഇൻ്റീരിയറും ആയിരിക്കും. പക്ഷെ ഇതിലെനിക്ക് അത്ഭുതം തോന്നി, വളരെ സിംപിളും, ലാളിത്യം തോന്നുന്നതും സ്പോർട്ടിയുമായ ഇൻ്റീരിയർ. അതിനെത്ത പവർ ഡെലിവറിയും ശബ്ദവും. ഞാൻ അതിൽ രാജാവിനെ പോലെയിരുന്ന് ഉറങ്ങിപോയി. എണ്ണീറ്റപ്പോൾ അവനെന്തൊകെയോ തള്ളുന്നുണ്ട്. ഞാൻ മൂളി കേട്ടുകൊണ്ടിരുന്നു. ചെന്നൈ ദിൽബറിന് ഒരുപാട് ഇഷ്ടമാണ്, അവൻ വളർന്നതിവിടെയാണ്.

 

അപ്പോഴാണ്  എക്‌സ്പ്രസ്സ് അവന്യൂ മാളിലേക്ക് ശ്രീറാം ഒരു പെണ്ണുമായി കയറി പോകുന്നത് ഞാൻ കണ്ടത്. അവനവളെ ചേർത്ത്പിടിച്ച് മൂർദ്ധവിൽ ചുംബിക്കുന്നത് കണ്ടപ്പോൾ ഞാൻ ദിൽബറിനോട് വണ്ടി സൈഡാക്കാൻ പറഞ്ഞു. നിന്നതും ഞാൻ ചാടിയിറങ്ങി അങ്ങോട്ട് ഓടി. ഇത് കണ്ട് പകച്ച ദിൽബറ് ഇറങ്ങി പിന്നാലെ ഓടിവന്നു. അവർ കാഴ്ചയിൽ രണ്ടു യുവമിഥുനങ്ങളെ പോലെ തോന്നിച്ചു. മീനാക്ഷി ആയിരിക്കില്ല. പിന്നെ അത് ആരായിരിക്കും. ഞാൻ ഓടി ഉള്ളിലെത്തി. അവരെവിടെയോ തിരക്കിൽ മറഞ്ഞിരുന്നു. പെട്ടെന്ന് ദിൽബറ് ഓടി അടുത്തെത്തി.

“ എന്താ….. ആരാ…” അവൻ കിതച്ച് കൊണ്ട് ചോദിച്ചു.

 

“അതിനു നീയെന്തിനാ ഇറങ്ങിയത്” ഞാൻ തലയിൽ കൈവച്ച് പറഞ്ഞു. അപ്പോഴേക്കും ആളുകൾ ഓടികൂടി ദിൽബറിനെ പൊതിഞ്ഞു. അവനു ഹിന്ദിയിലും, തമിഴിലും, മലയാളത്തിലും, തെലുങ്കിലും, ഒരുപോലെ ഹിറ്റ് പടങ്ങളും ആരാധകരും ഉണ്ട്. പെൺകുട്ടികൾ സെൽഫി എടുക്കാൻ പേപ്പട്ടികടിച്ച പോലെ ഓടി വന്നു. അവൻ രക്ഷിക്കാൻ എന്നെ ദയനീയമായി നോക്കി. ഞാൻ പക്ഷെ ചുറ്റും പോക്കറ്റടിക്കാരൻ്റെ പോലെ ഓടിനടന്ന്, ഈ വന്നവരിൽ അവരുണ്ടോന്ന് നോക്കുകയായിരുന്നു. ദിൽബറ് ഒരു ജീവനുള്ള ഹണീ ട്രാപ്പ് ആയി വർക്ക് ചെയ്ത് കൊണ്ടിരുന്നു. 

 

പെട്ടന്ന് ശ്രീറാമിൻ്റെ കൂടെയുണ്ടായിരുന്ന പെണ്ണ് അവനെയും പിടിച്ച് വലിച്ച്, മുകളിൽ നിന്നും ഞങ്ങടെ ഹണീട്രാപ്പിലേക്ക് ഓടിവരുന്നു. ദിൽബറിന് പ്രാന്തായി തുടങ്ങി. ആൾക്കാർ അവനെ പിച്ചി തിന്നുമോന്നു വരെ തോന്നിപോയി. ഞാൻ അത് കാര്യമായി മൈൻഡ് ചെയ്തില്ല. പെണ്ണു ഓടിവന്നു കൂട്ടത്തിലേക്ക് കയറിപ്പോയി, ശ്രീറാം വാച്ചിൽ സമയവും നോക്കി ആ ചക്രവ്യൂഹത്തിന് പുറത്ത് നിൽപ്പുണ്ട്. ഞാൻ അവനെ കോളറിൽ പിടിച്ച് വലിച്ച് ഒരു ഓരത്ത് ചുമരിനോട് ചേർത്ത് വച്ച്, മൂക്കിനിട്ടൊന്നു കൊടുത്തു. അത് രാവിലെ ഓങ്ങിവച്ചതാണ്. മൂക്ക് പൊട്ടി ചോരചാടിതുടങ്ങി.

 

“നിനക്ക് എത്ര കാമുകി ഉണ്ടെന്നു ഞാൻ ചോദിക്കണില്ല, നിനക്കെത്ര തന്തയുണ്ട്. നന്നായി ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാ മതി”

 

“നിനക്കെന്താടാ പ്രാന്താ” അവൻ മൂക്ക് തുടച്ചു ചീറി. നല്ല ഒന്നാന്തരം പോർട്ട് കൊച്ചി മലയാളത്തിൽ.

 

“ അല്ലേ… നുമ്മക്കിന് മേണം. ഒരു സീനും ഇല്ലാണ്ട് വല്ലോനെ ഹെൽപ്പാക്കാൻ പോണ ബഡികൾക്കൊക്കെ ഇത് തന്നെ വേണം. നീയൊക്കെ ഏതാണ്. എനിക്ക് എന്തിൻ്റെ വേദനയായിരുന്ന്. അവളന്ന് പറഞ്ഞപ്പളേ ഓർക്കണ്ടതായിരുന്ന് വല്ല ഡാർക്ക് സീനും ആവുന്ന്.”

 

അവൻ നല്ല റോളിലാണ് ഡയലോഗ് അടിക്കണതെങ്കിലും കണ്ണ് നിറഞ്ഞ് ഒഴുകണുണ്ടാർന്നു. പാവം തല്ലാണ്ടാർന്നു. ഞാൻ പല്ല് കടിച്ചു പിന്നോട്ട് തലയാക്കി ഒന്നറച്ച് അവനെ  നോക്കി. അവൻ പുറം കൈ വെച്ച് മൂക്ക് തൊടച്ച്, അതിലേക്ക് നോക്കി.

 

“ഇയ്യോ.. ചോര, നീയ്യെ… വേഗം പടി ആയിക്കൊ നീ, നിനക്ക്ള്ള പണി ഞാൻ തരിണ്ണ്ട്.” അവൻ എന്നെ തള്ളി മാറ്റി നടന്നു. 

 

ശ്ശെ, കുഞ്ഞിപിള്ളേരെ തല്ലിയ പോലെയായി. വേണ്ടായിരുന്നു.

 

ഞാൻ ദിൽബറിനേയും വലിച്ചെടുത്ത്, ആൾക്കാരെ തള്ളിമാറ്റി നടന്നു. ഞങ്ങൾ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും വലിഞ്ഞു.

 

“ വല്ലാത്ത പണിയായി നീ തന്നത്” ദിൽബറ് പറയാണ്

 

“ ഞാൻ തന്നതാ. നിൻ്റെ തലയ്‌ക്കെന്താ വല്ല ഓളം വെട്ടണിണ്ടാ. നിന്നോടാരാണ് വണ്ടീന്ന് എറങ്ങാൻ പറഞ്ഞത്. ഒന്നുമില്ലേലും ഇത്ര കൊല്ലായില്ലെ സിനിമേല്, നിനക്കറിഞ്ഞൂടെ നിന്നെ കണ്ട ആള് കൂടുംന്ന്.” ഞാൻ അപ്പോഴെത്തെ ദേഷ്യത്തിന് അവനെ ചീത്ത പറഞ്ഞു. അവൻ ചെറുതായി പിണങ്ങി.

 

“എന്തായാലും നന്നായി. അതോണ്ടു ആൾക്കാരുടെ ശ്രദ്ധതിരിഞ്ഞ് കിട്ടി.”

 

“നിനക്ക് മീൻ പിടിക്കാൻ ഞാൻ മണ്ണിര ല്ലെ, നിന്നെ കാണിച്ച് തരാടാ എൻ്റെ ടോണി മോന്റെ അടുത്ത് എത്തട്ടെ”

 

“ആ, എന്നാ അങ്ങട് വിട് അവൻ്റെ പുതിയ പട്ടീനെ കാട്ടിതെരാ”

 

“ഓഹ്, ഐ ലവ് ഡോഗ്സ്.” അവൻ വണ്ടി ടോണിയുടെ ഫ്ലാറ്റിലേക്ക് എടുത്തു.

 

ഇവന് സാധാരണ നായകനടൻമാരുടെ ഈഗോയോ, അഹങ്കാരമോ ഒന്നും ഇല്ലാത്തൊരു പാവം ചെക്കൻ. എന്തും പറയാം അവനോട്.

 

*************

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.