മീനാക്ഷി കല്യാണം 5 [നരഭോജി] 549

ഒരുപാട് സന്ദേശങ്ങളും, ഫോൺ കോളുകളും, ട്വീറ്റ്സ്സും, റഫറൻസുകളും തൃഗരാജൻസാറുമായുള്ള ഇൻ്റർവ്യൂവിന് വന്നിരുന്നു. അതെല്ലാം വിശദമായി നോക്കി, ഒരു ഭാഗത്തേക്ക് ഒതുക്കി പബ്ലിക്ക് റിലേഷൻസിൽ ഏൽപ്പിച്ചു. മറ്റ് വർക്ക്കളിലേക്ക് കടന്നപ്പോൾ, പെട്ടന്ന് ത്യാഗരാജൻ സാറിൻ്റെ മുഖം ന്യൂസിൽ കണ്ടപ്പോൾ ഞാൻ ഒന്നു ശ്രദ്ധിച്ചു. അപ്പോഴാണ് അത് മാറി മറ്റൊരു ഫ്ലാഷ് ന്യൂസ്സ് സ്ക്രീനിൽ തെളിഞ്ഞത്. അതിൻ്റെ സംഗ്രഹം ഇങ്ങനെ ആയിരുന്നു.

 

‘ കർണ്ണാടകയിൽ സ്കൂളുകളിലും, കേളേജുകളിലും യൂണിഫോർമിനൊപ്പം ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ വസ്ത്ര സ്വാതന്ത്യം എന്നതിനെക്കാൾ, ഭരണഘടനപ്രകാരം ഏകത, സമത്വം, മതനിരപേക്ഷത എന്നിവയ്ക്കാണെല്ലോ കൂടുതൽ ഊന്നൽ കെടുക്കുക. കോടതിയിൽ അപ്പീൽ പോയിട്ടുണ്ട് എങ്കിലും, വിധി എതിരാവനാണ് സാധ്യത. ഇതിനെതിരെ ഇസ്ലാമിക് സംഘടനകൾ  പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഇതിനെതിരെ ഹിന്ദു സംഘടനകൾ പ്രതിപ്രതിഷേധങ്ങളും തുടങ്ങി. രാഷ്ട്രീയ മുതലെടുപ്പുകൾ ഇരുചേരികളെയും സംഘർഷഭരിതമാക്കി കൊണ്ടിരിന്നു. അതിപ്പോൾ  തമിഴ്‌നാട്ടിലേക്കും പടർന്നിരിക്കുന്നു. ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ പല പ്രമുഖ ക്യാമ്പസുകളിലും സംഘർഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.’

 

അപ്പൊ അതാണ് ഇന്ന് കാലത്ത് അവിടെ കണ്ടത്. അല്ലെങ്കിലും ഇത്തരം പ്രശ്നങ്ങൾ നടന്നാൽ മാത്രം തീപിടിക്കുന്ന വെള്ളത്തിൽ കിടക്കുന്ന ഒരു ‘ബോംബ്’ ആണല്ലോ ഇന്ത്യ. ആ പരസ്പരം തല്ലി തീരുമാനത്തിലെത്തട്ടെ. ഞാൻ വീണ്ടും തിരക്കുകളിലേക്ക് വീണു.

 

********** 

 

വൈകുന്നേരം നാലരയായി കാണും , കുമുദത്തിൻ്റെ ഫോണിൽ നിന്നും ഒരു കോൾ വന്നു. ഞാൻ എടുത്തു.

 

“സാർ ഇങ്കൈ ശീക്രം വാങ്കളെ … ഇങ്കെ പെരിയ പ്രച്ചന നടന്നിട്ടിറുക്ക്.”

(അവളാകെ സംഭ്രമത്തിലാണ്, ഞാൻ ഇരുന്നിരുന്ന സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു)

 

“ അമ്മാ പെരിയ  ആപത്തിലെ മാട്ടികിട്ടിരുക്കെ. ശീക്രം വാങ്കളെ, എനക്ക് ഉടമ്പെല്ലാം നടുങ്ക്ത്”

 

മീനാക്ഷി എന്തോ ആപത്തിലാണ്, കുമുദവും ആകെ ഭയന്നിരിപ്പാണ്. ഇത് കേട്ട് മുഴുവനാക്കുന്നതിന് മുൻപ് തന്നെ ഞാൻ ഓടി റോഡിലെത്തിയിരുന്നു. ഓടി കൊണ്ടിരുന്ന ഒരു ഓട്ടോയിൽ ഞാൻ ചാടികയറി സ്റ്റെല്ലാ മേരീസ് കോളേജെന്ന് പറഞ്ഞു. ടോണിയെ വിളിച്ചു കോളേജിലേക്ക് വരാൻ പറഞ്ഞു വച്ചു. 

 

ഇങ്ങനെ ഒരു പ്രശ്നം വന്നാൽ തിരിഞ്ഞ് നടക്കുന്നവരാണ് ഞാനടക്കം നമ്മളെല്ലാവരും, മീനാക്ഷി അങ്ങനെയല്ലെന്ന് അവിടെ ചെന്നിറങ്ങിയപ്പോൾ അത്ഭുതത്തോടെ ഞാൻ മനസ്സിലാക്കി. 

 

ഹിജാബിട്ടവരോ, ബുർക്കയിട്ടവരോ, വാർമുടിയിൽ കനകാബരം ചൂടിയവരോ, വരമഞ്ഞളിൽ പനിനീരുരച്ച് കുറിയിട്ടവരോ, എന്ന് നോക്കാതെ മീനാക്ഷി ഒരു കൂട്ടം കുട്ടികളെ അടക്കി പിടിച്ചു ഇരുഭാഗത്ത് നിന്നും അക്രമിക്കാൻ നിൽക്കുന്നവരെ എതിർത്ത് നിൽപ്പുണ്ട്. ഒരു കൂട്ടർ എന്തോ ചെറിയ വീപ്പ കുത്തിതുറക്കുന്നുണ്ട്, അതിൽ നിന്നും കറുത്ത ദ്രവകം തുളുമ്പി, കരിഓയിൽ ആണെന്ന് തോന്നുന്നു. മറ്റൊരു കൂട്ടർ ഫ്ലക്സിൽ നിന്നും പരന്ന മരപലകകൾ ഊരിയെടുക്കുന്നുണ്ട്. അടിപൊട്ടുമെന്ന് ഉറപ്പാണ്. മീനാക്ഷിയുടെ ഭംഗി മാത്രമാണ് അവരെ ഇത് വരെ തടുത്ത് നിറുത്തിയതെന്ന് തോന്നുന്നു. നിരാലംബരായ സാധുകുട്ടികൾ, മതമേതുമാവട്ടെ, രാഷ്ട്രീയമേതുവാകട്ടെ, അവരെ ആക്രമിച്ച് വിപ്ലവം വിജയിപ്പിക്കാമെന്നീ തെമ്മാടികളെ പഠിപ്പിച്ചതാരാണ്. ഇവർക്ക് പരസ്പരം തല്ലി തീർന്നാൽ പോരെ. അതു പറ്റില്ലല്ലോ സാധുക്കൾക്ക് മീതെ തന്നെ അധീശത്വം പ്രകടിപ്പിക്കൻ. മീനാക്ഷി കുട്ടികളെ, തള്ളക്കോഴി കുഞ്ഞുങ്ങളെ അടക്കി പിടിക്കും പോലെ ചേർത്ത് പിടിച്ചിരിക്കുന്നു. ഏത് ഭാഗത്തു നിന്നും ആക്രമണമുണ്ടായാലും, അത് ആദ്യം പതിക്കുന്നത് അവളുടെ ദേഹത്തായിരിക്കും. മീനാക്ഷിക്കവരെ തരിമ്പും പേടിയുണ്ടായിരുന്നില്ല.

 

ഞാൻ ഓടി, പറ്റാവുന്ന അത്രയും വേഗത്തിൽ ഓടി. 

 

ഹിന്ദുത്വമോ ഇസലാമോ, ഉണരുന്നതോ വൃണപ്പെടുന്നതോ, എനിക്ക് വിഷയമായിരുന്നില്ല. ഹിജാബ് ഇടുന്നതോ, കാവിയുടുക്കുന്നതോ എനിക്കു പ്രശ്നമായിരുന്നില്ല. പക്ഷെ അതിൻ്റെയെല്ലാം പേരിൽ മീനാക്ഷിയുടെ മേലോ, അസാധു കുട്ടികളുടെ മേലോ ഒരു പോറലു പോലും വീഴുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എൻ്റെ മനുഷ്യത്ത്വത്തിൻ്റെ ശവത്തിന് മുകളിൽ നട്ടാൽമതി അവൻ്റെയൊക്കെ മതത്തിൻ്റെ ഊമ്പിയ ജാതിമരങ്ങൾ. 

 

ഞാൻ ചെന്ന് കയറിയതും ഒരു കൂട്ടർ കരിഓയിൽ നീട്ടി ഒഴിച്ചതും ഒരുമിച്ചായിരുന്നു. ഭാരം കൂടുതലായതു കൊണ്ട് അവർക്കത് പിടിച്ച് നിറുത്താനും കഴിഞ്ഞില്ല. ഞാൻ വളരെ അടുത്തായത് കൊണ്ട്, ഒരുതുള്ളി പുറത്ത് പോകതെ ശരീരം കൊണ്ട് പ്രത്യേകിച്ച് മുഖംകൊണ്ട് തടയാൻ പറ്റി. മീനാക്ഷി തലയുയർത്തി നോക്കുമ്പോൾ വെള്ളിടികിട്ടി കരിഞ്ഞവനെപ്പോലെ ഞാൻ തിരിഞ്ഞ് മുഴുവൻ  പല്ലുംകാട്ടി ചിരിച്ചു നിൽപ്പുണ്ട്. പെട്ടന്ന് അപ്പുറത്തെ വശത്ത് നിന്ന് ആരോ വലിയ പലക വലിച്ച് വീശി. ഞാൻ ചാടി അത് പുറം വച്ച് തടഞ്ഞു.

 

“പ്‌ഠോ” 

 

നല്ല ശബ്ദം ഉണ്ടായി കേട്ടവരെല്ലാം തെല്ലൊന്ന് പകച്ചു. പലക നുറുങ്ങി കഷണങ്ങളായി തെറിച്ചു. മീനാക്ഷി പേടിയോടെ എന്നെ നോക്കി. ഞാൻ വേദനയിൽ പുളഞ്ഞ് കൊണ്ട് തന്നെ മുന്നിലേക്ക് പോയി അവിടന്ന് ഓടിവന്ന രണ്ട് പേരെ ചവിട്ടിയും ഉന്തിയും മാറ്റി. സൈഡിൽ നിന്നും ഓടി വന്നവരെ കൈമുട്ട് വച്ച് ഇടിച്ച് മറച്ചിട്ട്. ഏതോ ഒരുത്തനെ കൈയിൽ വലിച്ച് ഓടി വരുന്ന വരുടെ മുന്നിലേക്കിട്ട്. അവൻ്റെ നെഞ്ചിൽ ശക്തമായി തള്ളി. പ്രതീക്ഷിക്കാത്ത ആ നീക്കത്തിൽ പിന്നിലുള്ളവരും പുറകിലേക്ക് മലർന്നു. കുറേ പേര് ഒരുമിച്ച്  വീണപ്പോൾ മറ്റു പിള്ളേരും ഒന്നു പകച്ചു. 

 

ഒരു ഇരുപത് പേരു കാണും അവരെല്ലാവരും കൂടി. നാലുവശത്തു നിന്നും ഇടി വീഴുന്നുണ്ട്. മുന്നിൽ കിട്ടുന്നവർക്കെല്ലാം തിരിച്ച് കൊടുക്കുന്നും ഉണ്ട്. പൂരപ്പറമ്പിൽ ഇടിയിൽ ഒരുപാട് വട്ടം പെട്ടിട്ടുള്ളതുകൊണ്ടു, നാലുവശത്തുന്നുള്ള ഇടി തലക്ക് കൊള്ളാതെ തടയാനും, കിട്ടുന്നിടവച്ച് തിരിച്ചു കൊടുക്കാനും പ്രകൃതിയാ ഒരു കഴിവ് കൈവന്നിരുന്നു. തമിഴ്നാട്ടിലെ നരിന്ത് പിള്ളേര് തൃശ്ശൂക്കാരുടെ പൂരത്തല്ലിനു മുന്നിൽ ചെറുതായൊന്നു പകച്ചുന്നുള്ളത് വസ്തവം തന്നെയാണ്. എങ്കിലും എണ്ണത്തിൽ കൂടുതലാണ് എത്ര നേരം ഇങ്ങനെ പിടിച്ച് നിൽക്കാൻ കഴിയുമെന്നറിയില്ല. ഓടിവന്ന ഒരുത്തൻ്റെ വർമ്മത്ത് ചവിട്ടി, തല കൈ കൊണ്ട് പൊതിഞ്ഞ്, അതേ കാലെടുത്ത് മുട്ടുകാല് ചേർത്ത് വച്ചൊരുത്തൻ്റെ നെഞ്ചിന് കയറ്റി ഇടിച്ചിട്ട് ഞാൻ ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് ഒരു അലർച്ച കേട്ടു പിള്ളേരൊന്ന് പകച്ചു, എനിക്ക് പക്ഷെ ആ അലർച്ച പരിചിതമായിരുന്നു.

 

ടോണിയാണ്, ബുള്ളറ്റ് സ്റ്റാൻഡിൽ ഇടാൻ പോലും നിൽക്കാതെ നിലത്തിട്ട് അതിൽ ചവിട്ടി നടുക്ക് വച്ചിരുന്ന നെഞ്ചാക്ക് വലിച്ചെടുത്ത്, വിറളിപിടിച്ച പോലെ അവൻ ഞങ്ങൾക്ക് നേരെ ഓടിവന്നു.

 

ഹയ്യാ….. ഹയ് ഹയ്യ്….ഹീ…. ഓടിവന്ന് കൂട്ടത്തിൽ കയറി അവൻ അറഞ്ചം പൊറഞ്ചം നെഞ്ചാക്ക് വലിച്ചടി തുടങ്ങി. അവന് കാരണം എന്താണെന്ന് പോലും അറിയണം എന്നുണ്ടായിരുന്നില്ല. എൻ്റെ മേലവര് കൈവച്ചു, അതവൻ കണ്ടു, അതിനി ദൈവം തമ്പുരാനാണെങ്കിലും ടോണി തല്ലിയിരിക്കും, എനിക്കറിയാം.

 

നെഞ്ചാക്ക് ബ്രൂസ് ലി പടങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും, അതുവച്ചുള്ള അടി അത് തമിഴൻ പിള്ളേർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. കിട്ടിയവർ കിട്ടിയവർ മാറി നിന്ന്, അടുത്തവർക്ക് അവസരം കൊടുത്തു. പലരുടേയും തല അടികൊണ്ട് പിന്നിലേക്കു തിരഞ്ഞ് വരണത് ഞാൻ കണ്ടു. ചുറ്റും താടിയെല്ലും, ചെവിക്കല്ലും അച്ചപ്പം പൊടിയണപോലെ തകരുന്ന ശബ്ദം. തല്ലിന് ഹിന്ദുവെന്നോ, മുസ്ലീം എന്നോ ഇല്ലല്ലോ കൊണ്ടവർ കൊണ്ടവർ മാറി റോഡിലോരത്ത് പോയിരുന്നു കിളിയെണ്ണി.

 

അപ്പോൾ ഞങ്ങൾ ശ്രദ്ധിക്കാതെ ചുറ്റും നിന്നിരുന്ന അൽപ്പം പ്രായം ഉള്ള കുറച്ച് പേർ മുന്നോട്ട് വന്നു. അവരായിരുന്നിരിക്കണം പിള്ളേരെ പിരികേറ്റി പിന്നിൽ നിന്ന് നയിച്ചിരുന്നത്. അവർ പത്തുപതിനഞ്ച് പേരുണ്ട്, എല്ലാം നല്ല ഒത്ത ഘടാഖടിയൻമാർ. 

 

ടോണിക്ക് അടി തുടങ്ങിയാൽ പിന്നെ ആരു വന്നാലും മൈരാണ്, അവൻ നെഞ്ചാക്ക് വീശി തയ്യാറായി. അവർ ഒരുമിച്ച് ഞങ്ങൾക്ക് നേരെ ഓടി വന്നു. ഞാൻ മീനാക്ഷിയേയും പിള്ളേരെയേയും അടിതട്ടാതിരിക്കാൻ താഴ്തിപിടിച്ചു. പെട്ടന്ന് ഞങ്ങളുടെ തലക്ക് മുകളിൽ കൂടി ഒരു ‘നോ പാർക്കിങ്’ ബോർഡ് കമ്പിയടക്കം പറന്നുവന്ന് ഓടിവന്നവരുടെ നെഞ്ചിൽ ഇടിച്ച്, അവർ ഒന്നടങ്കം നിലത്ത് പതിച്ചു. എഴുന്നേറ്റ് വീണ്ടും വരാൻ പോയ അവർ അതെറിഞ്ഞ ആളെ കണ്ട് ഭയന്ന് നിന്നു. ഞാൻ തലയൽപ്പം ചെരിച്ച്‌ ആളാരാണെന്ന് നോക്കി. 

 

മുഖത്തേക് വീണ മുടി രജനിസ്റ്റൈലിൽ മാടിയൊതുക്കി, ചിരിച്ചു കൊണ്ട് തലചരിച്ച് പിടിച്ച് കുമാറണ്ണൻ എന്നോട് ചോദിച്ചു 

 

“എന്ന തമ്പി സൗഖ്യമാ”. 

 

ഈ ഇടി മുഴുവൻ കൊണ്ട്, അടിമുടി കരിഓയിലിൽ മുങ്ങി, കരണ്ടടിച്ച കടവാതില് ഇരിക്കണ എന്നോട് അയാള് ചോദിക്കാണ് സുഖാണോന്ന്.

 

‘ഇണ്ട്, നല്ല സുഖണ്ട്, കൊറച്ച് വേണാവോ.’ മനസ്സി തോന്നിയെങ്കിലും അത് ഞാൻ പറയാൻ നിന്നില്ല. ഇനി ‘നോ പാർക്കിങ്’ ബോർഡ് കൊണ്ട് കൂടി തല്ല് വാങ്ങാൻ വയ്യ. വയ്യാതോണ്ടാണ് ഇല്ലങ്കി പറഞ്ഞേനെ.

 

നല്ല പോലെ പേടിച്ച കുമുദം, എന്നെ വിളിച്ചതിന് ശേഷം ധൈര്യത്തിന് അവളുടെ തങ്കമാന അണ്ണനെയും വിളിച്ചിരുന്നു. മീനാക്ഷി അവൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.

 

ഹയ്യാ…. ഹീഹാ…. പിന്നിലപ്പോഴും ആരെയൊക്കെയോ ടോണി, എടുത്തിട്ട് പൂശുന്നുണ്ട്. അവനെപോയി പിടിച്ച് നിർത്താനുള്ള ആരോഗ്യം ഒന്നും ഇപ്പൊ ശരീരത്തിന് ഇല്ലാത്തത് കൊണ്ട് ഞാൻ അത് മനഃപൂർവ്വം കേട്ടില്ലന്ന് നടിച്ചു.

 

എൻ്റെ ഒപ്പം ഉള്ളത് കുമാറണ്ണൻ ആണെന്ന് മനസ്സിലായപ്പോൾ, തല്ലുകിട്ടിയവരും, തല്ലാൻ വന്നവരും, എന്തിന് അത് വരെ കാഴ്ച്ചക്കാരായി ന്യൂട്ടൽ അടിച്ച് നിന്ന് അവസാനം ഞങ്ങളെ അറസ്‌റ്റ് ചെയ്യാൻ തിട്ടംകൂട്ടിയിരുന്ന പോലീസ് അധികാരികൾ വരെ അവിടെനിന്നു പതുക്കെ വലിഞ്ഞു, എന്ന് പറയുന്നതാവും ശരി. പെട്ടന്നു തന്നെ രംഗം ശൂന്യമായി. ഉണങ്ങിയ കൊതുമ്പ്പോലെയിരിക്കുന്ന കുമാറണ്ണൻ്റെ ദേഹത്ത് കൈവക്കാൻ ഇവിടെ എന്നല്ല, തമിഴ്‌നാട്ടിൽ തന്നെ ആർക്കും ധൈര്യമില്ല എന്നത് പരസ്യമായ ഒരു രഹസ്യമാണ്.

 

പടയപ്പയിൽ രജനീകാന്തിൻ്റെ കുർത്ത തയ്യ്ച്ച ആളെന്ന് പറഞ്ഞാൽ നിസ്സാരക്കാരനല്ല, പോരാത്തതിന് രജനിമക്കൾ മണ്ഡ്രത്തിൻ്റെ , ചെന്നൈ ദക്ഷിണ പ്രവിശ്യയുടെ പ്രധാന കാര്യനിർവ്വാഹകനും, പോരെ കൂത്ത്. രജനീകാന്തിന് പ്രിയപ്പെട്ട ഒരാളുടെ മേൽ കൈവച്ചാൽ പ്രത്യേകിച്ച് പറയണ്ടല്ലോ, തമിഴ്‌നാട്ടിൽ എന്നു വേണ്ട, തമിഴൻ ഉള്ള ഏത് ഗല്ലിയിൽ പോയൊളിച്ചാലും ഓടിച്ചിട്ട് ഇടിച്ചിടിച്ച് ചോരതുപ്പിക്കും. അതിൽ കിളവനെന്നോ, കൊച്ചനെന്നോ വ്യത്യാസമില്ല, ആപാദചൂഢം തമിഴ് ജനതക്കും അയാളൊരു നടനല്ല, മറിച്ചൊരു വികാരമാണ്. 

 

ഞാൻ നിലത്തൊക്കെ ഒന്ന് പരതിനോക്കി എൻ്റെ കയ്യോ കാലോ ഊരി വീണിട്ടുണ്ടോ എന്നറിയാനായി. അവരെല്ലാരും കൂടിയെന്നെ ചായക്കടയിൽ കൊണ്ടിരുത്തി. കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടികൊണ്ട് പോയി. ടേണി വായപൊത്തിച്ചിരിക്കുന്നുണ്ട് എൻ്റെ ഇരുപ്പ് കണ്ടിട്ട്. അവൻ കരണ്ട്കമ്പിയിൽ ഇരുന്ന കാക്കയെ ഓടിച്ചു, 

 

“പോ കാക്കെ ചുമ്മ കരണ്ടടിച്ച് വീണ്, ആൾക്കാരെ ചിരിപ്പിക്കാൻ” 

 

അവൻ കാക്കയേടെന്ന പോലെ എന്നോട് പറഞ്ഞു, മീനാക്ഷിക്കും ചെറുതായിട്ട് ചിരി വരണുണ്ടെന്നു തോന്നുന്നു. അവര് കൊറച്ച് വെള്ളം തന്നു, മുഖം കഴുകാൻ, നല്ല ഗാരൻ്റി കരിഓയിൽ, അത് വെള്ളത്തിൽ അനങ്ങിയത് പോലുമില്ല. സ്വതവേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്ന് പറയും പോലെ പുറത്ത് കാട്ടിയ അടിയെല്ലാം നീലിച്ചു കിടപ്പുണ്ട്. 

 

“എന്ന തമ്പി, നെരുപ്പിലെ തഴുക്കി വിഴുന്തിടിച്ചാ” ചായക്കടക്കാരൻ അണ്ണാച്ചിയുടെ പുളിച്ച കോമഡി കേട്ട് എനിക്ക് നന്നായി പൊളിഞ്ഞ് വന്നു.

 

“ നീ ചായ അടിച്ചാ മതിടാ തെണ്ടി, എന്നെ അടിക്കാൻ നിക്കണ്ടട, അലവലാതി.” 

 

എൻ്റെ കണ്ട്രോളു പോയൊടങ്ങീന്ന് കണ്ടപ്പോൾ, കൂട്ടത്തിലെല്ലാവർക്കും ചിരിപൊട്ടി തുടങ്ങി. മലയാളം മനസ്സിലായില്ലെങ്കിലും, എൻ്റെ കാട്ടികൂട്ടലുകള് കണ്ടപ്പോൾ കുമുദവും, കുമാറണ്ണനും വരെ ചിരിക്കുന്നുണ്ട്.  

 

കാര്യങ്ങൾ ഒന്ന് ശാന്തമായി

 

ടോണി ഏതോ പടത്തിൻ്റെ റികോഡിംങ് ന് ഇടയിൽ ഇറങ്ങി വന്നതാണ്. അവിടന്ന് വിളി വന്നപ്പോൾ, എന്നോട് വീട്ടിപോയി നല്ലപോലെ സോപ്പിട്ട് കുളിക്കാൻ പറഞ്ഞ്, അവൻ തിരിച്ച് പോയി. ‘സുടുതണ്ണി പോട്ട്’ (ചൂട് വെള്ളത്തിൽ) കുളിച്ചാൽ ഇത് വേഗം ഇളകി പൊക്കോളുമെന്നു ഉപദേശം തന്ന്, കുമുദവും, കുമാറണ്ണനും യാത്ര പറഞ്ഞ് നടന്നു. മീനാക്ഷിയെ നിർബന്ധിച്ച് ഹോസ്റ്റലിലേക്ക് പറഞ്ഞ് വിട്ട്, എതിരെ വരുന്ന ഓട്ടോകൾക്ക് കൈകാണിച്ചു തുടങ്ങി.

 

പുറകിൽ ചായക്കടക്കാരൻ, കൂട്ടുകാരനു വിശദമായി അവിടെയുണ്ടായ സംഭാഷണത്തിൻ്റെ ഉള്ളടക്കം പറഞ്ഞു കൊടുക്കുന്നുണ്ട്.

 

“ഇന്ത അലവലാതി വന്ത്, കേരളാവിലെ പെരിയ പലകാരം, നാൻ പലവാട്ടി സാപ്പിട്ടുരുക്കെ. റെമ്പ ടേസ്റ്റ്, അതാ തമ്പി കേട്ടാറ്. ഇങ്കെ കടയാത് അത്. അടുത്ത വാട്ടി പാത്തുക്കളാം” 

 

ഞാൻ അയാളെ തലചെരിച്ച് നോക്കി, അല്ല അയള് സീരിയസ് ആണ്. കൂട്ടുകാരനും ‘അലവലാതി’ കേരളത്തിലെ ഏതോ വലിയ പലഹാരമാണെന്നു വിശ്വസിച്ച മട്ടാണ്. എനിക്ക് ചിരിയും വരുണുണ്ട്, കരച്ചിലും വരണുണ്ട്.

 

എൻ്റെ കോലം കണ്ട് ഒരാളുപോലും വണ്ടി നിർത്തിയില്ല. അവസാനം ഒരു പ്രായമായ ആൾ, പാവംതോന്നി നിറുത്തി തന്നു. വീട് എത്തിയപ്പോഴേക്കും ഇരുട്ട് പരന്ന് തുടങ്ങിയിരുന്നു. ഞാൻ ആരും കാണാതെ, നിറുത്തിയിട്ടിരുന്ന വണ്ടികളുടെ മറപറ്റി വീട്ടിലേക്ക് കയറികൂടി. എല്ലാ ആവേശവും ഇവിടെ അവസാനിച്ചു. 

 

ഞാൻ കരിഓയില് മുങ്ങിയ  ജീൻസും,ഷർട്ടും ഊരിയെറിഞ്ഞ്, ബോക്സർ മാത്രം ഇട്ട് കണ്ണാടിയിൽ പോയി നോക്കി. 

 

“ഇയ്യോ….” 

 

മുഖംമൊത്തം ഓയിലാണ് കഴുത്തിലും, നെഞ്ചിൽ കുറച്ച് ഭാഗത്തും എല്ലാം ഉണ്ട്. പുറത്ത് നല്ല നീറ്റലുണ്ട് എവിടെയൊക്കെയോ പോറി മുറിഞ്ഞിട്ടുണ്ട്. ഞാൻ ബാത്ത്റൂമിൽ കയറി ഗീസർ ഓൺ ചെയ്ത്, ഒരു ബക്കറ്റ് എടുത്ത് തിരിച്ച് വച്ച് അതിൽ കയറിയിരുന്ന് മുൻപിലെ ചുവരിലെ ടൈലും നോക്കി മിണ്ടാതെയിരുന്നു. അതിൽ പൂക്കളുടെ ചിത്രപ്പണി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് അന്തമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.

 

എൻഡ് ഓഫ് ദ ഡേ, എല്ലാ ദിവസത്തിനുമന്ത്യത്തിൽ നമ്മൾ തനിച്ചാണെന്നറിയുമ്പോൾ, നമ്മുടെയെല്ലാം അകത്തെവിടെയോ ഒളിച്ചിരുപ്പുള്ള ഒരു കൊച്ചുകുട്ടി ചാടി പുറത്തുവന്നിരുന്ന് നമ്മളെ നോക്കി കരയും. 

 

ഇത്തരത്തിലുള്ളൊരു ദിവസം വിളിക്കാതെയും പറയാതെയും കയറി വരുമ്പോൾ, തലചായ്ക്കിരിക്കാൻ ഒരു മടിതട്ടെങ്കിലും ബാക്കിയില്ലാത്തവനാണ് യഥാർത്ഥ ദരിദ്രൻ.

 

********     

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.