മീനാക്ഷി കല്യാണം 5 [നരഭോജി] 550

അവളെ സമാധാനിപ്പിച്ചൊന്നു ഉറക്കി വീട്ടിൽ വന്നപ്പോഴേക്കും ഇന്നലെ സമയം ഒരുപാടായിരുന്നു. വൈകിയാണ് എഴുന്നേറ്റത്. ചുവന്നപയറരിഞ്ഞ് നല്ല കുഞ്ഞുള്ളി അരിഞ്ഞതും, കുത്തിപൊടിച്ചെടുത്ത വറ്റൽമുളകും ചേർത്ത് മെഴുക്ക് പുരട്ടിയുണ്ടാക്കി, നല്ല ചള്ള് വഴുതന  ഇരുന്നിരുന്നത് എടുത്ത് നെടുകെ കീറി ഉപ്പും മുളകും ചേർന്ന് പൊരിച്ചെടുത്തു. എരുപുള്ളി കുറുക്കി വച്ചിരുന്നതും ചേർത്ത് പൊതികെട്ടിയിറങ്ങി. 

 

പത്തര കഴിഞ്ഞിരുന്നു കോളേജിലെത്തുമ്പോൾ, മീനാക്ഷി ക്ലാസ്സിലായിരുന്നതു കൊണ്ട്, പൊതിചോറു ശ്രദ്ധിച്ച് ഒതുക്കി, സ്റ്റാഫ് റൂമിൽ അവളിരിക്കുന്ന സ്ഥലത്ത് എടുത്താൽ പൊങ്ങാത്ത ഇൻ-ഓർഗാനിക്ക് കെമിസ്ട്രി പുസ്തകത്തിന് മുകളിൽ വച്ച് ഇറങ്ങി നടന്നു. 

 

ഫാക്യുൽറ്റിമാർ പലരും പ്രത്യേകിച്ച് സ്ത്രീകൾ എന്നെ നോക്കി എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ ആരാണെന്നു മനസ്സിലായി കാണില്ല. മീനാക്ഷി പറഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ഇന്നലത്തെ ഇൻ്റർവ്യൂ കണ്ടിരിക്കും, ന്യൂസ് വച്ച് നോക്കിയില്ലല്ലോ. ഇന്ന് അതായിരിക്കും പ്രധാന വാർത്ത. ഞാൻ അവരെ ശ്രദ്ധിക്കാതെ പുറത്തേക്കിറങ്ങി നടന്നു.

 

പതിവില്ലാതെ പുറത്തൊരു കൂട്ടം ഉണ്ടായിരുന്നു. ഓറഞ്ച് തലേകെട്ടും മറ്റുമായി എന്തോ ജാഥയോ, ഉപരോധമോ അങ്ങനെയെന്തോ ആണ്. കണ്ടാൽ അറിയാം പലരും അലമ്പ് പിള്ളേരാണ്, തല്ല് എരന്ന് വാങ്ങണ ടൈപ്പ്. ഈ വിരുതൻമാരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഹിന്ദുത്വമുണർത്താൻ നടക്കുന്നതു. കൊടിയുടെ നിറമോ,നേതാവിൻ്റെ മുഖമോ അല്ലാതെ യാതൊരുവിധ പ്രത്യയശാസ്ത്രങ്ങളിലും, മാനുഷികമൂല്യങ്ങളിലും, പ്രയോഗികജ്ഞാനം പോലുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് ഞാൻ വേദനയോടെ കണ്ട് കൊണ്ട്, ഏതൊരു സാധാരണക്കാരനെയും പോലെ അവിടെ നിന്നും നടന്നു നീങ്ങി, കാരണം ഇതൊന്നും നമ്മളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.

 

അൽപ്പം നടന്നപ്പോൾ ഒരു ഓരത്ത്, ഏതാനും പെൺകുട്ടികൾ നിൽപ്പുണ്ട്. അവരിൽ പലരും തലമൂടുന്ന ഹിജാബും, ചിലർ ശരീരം മുഴുവനായും മൂടുന്ന ബുർക്കയും ധരിച്ചിട്ടുണ്ട്. മുദ്രാവാക്യം മുഴക്കുന്നവരെ നോക്കുമ്പോൾ ആ സുന്ദരികളായ തരുണീമണിമാരുടെ മിഴികളിൽ ഭയം നിറഞ്ഞ് നിഴലിച്ചിരുന്നു. ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണു ശരീരത്തിന് നല്ലത്. പിന്നെയും നടന്നപ്പോൾ പുറത്ത് തെപ്പിയിട്ടൊരുകൂട്ടർ കൂടി നിന്ന് മറ്റൊരു യോഗം ചേരുന്നുണ്ട്. സത്യത്തിൽ ലോകം മുഴുവൻ ഈ രാഷ്ട്രീയ മുതലെടുപ്പുകളിൽ അധീശത്വം പ്രാപിച്ചിട്ട് കൊല്ലങ്ങളെത്രയായി, പത്തോ, നൂറോ, അതോ സഹസ്രാബ്ദ്ങ്ങളോ. 

 

ഞാൻ സമാധാന മേഖലയിൽ  ജീവിക്കുന്ന ഏതൊരാളെപ്പോലെയും, ഇതിലൊന്നും ശ്രദ്ധകൊടുക്കാതെ പോക്കറ്റിൽ കൈയ്യുംതിരുകി സ്റ്റുഡിയോയിലേക്ക് നടന്നു. 

 

എനിക്ക് മുകളിൽ വെയിലടിക്കുമ്പോൾ, ലോകം മുഴുവൻ മഴക്കാറുകൾ നീങ്ങിയെന്നു ഞാൻ വെറുതെ വിശ്വസിച്ചു.

 

****************

 

Updated: March 5, 2023 — 10:11 pm

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…??

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. ? നിതീഷേട്ടൻ ?

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn ???. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് ???.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ ?.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് ????. Hattsoff u mhn ???

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu ?❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു ???????

    1. ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.