പക്ഷേ കപ്പലിന്റെ വേഗത കുറഞ്ഞ് വന്നു…. അതോടൊപ്പം ഡെപ്തും….
കപ്പലിന്റെ വേഗത ഒൻപതു നോട്ട് ആയപ്പോൾ, സർഫെസ് ആയി എന്നൊരു മെസേജ് കൂടി സ്‌ക്രീനിൽ തെളിഞ്ഞു….
ഒരു കൈ ഒടിഞ്ഞ ജോഗീന്ദറിനെ അധികം ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ക്യാപ്റ്റൻ അതുൽ തന്നെ പെരിസ്കോപ്പിന് നേരെ ഓടി…
ഒരു അന്തർവാഹിനിയുടെ ഏറ്റവും ഉയർന്ന് നോക്കുന്ന മുകളറ്റം വളഞ്ഞ പൈപ്പ് പോലുള്ള ലെൻസ് ആൻ പേരിസ്കോപ്… കടലിന്റെ ലെവലിൽ തന്നെ കപ്പൽ കിടക്കുമ്പോൾ ഇതിലൂടെ ചുറ്റുപാടുകൾ നിരീക്ഷിക്കാൻ ഇത് സഹായിക്കുകയാണ് ഇതിന്റെ കർത്തവ്യം….
അതുലിനു മുൻപിൽ വളരെ അടുത്തു തന്നെയായി ഒരു തുരുത്തു കാണാൻ സാധിച്ചു…. രാത്രി വെളിച്ചം കുറഞ്ഞു അധികം വ്യക്തത ഇല്ലാത്തത്കൊണ്ട് കൂടുതൽ ഒന്നും മനസിലാവുന്നില്ലെന്ന് മാത്രം….
താഴെ ആകാംഷയോടെ തന്നെ നോക്കുന്ന എല്ലാവരോടുമായി അതുൽ പറഞ്ഞു…
“വി ആർ സേഫ്…. നമ്മൾ ഏതോ ഐലൻഡിൽ ചെന്നു കയറിക്കൊണ്ടിരിക്കുകയാണ്..”
അതുൽ ഇറങ്ങി മാറിയതോടെ ഓരോരുത്തരായി കയറി നിന്ന് പെരിസ്കോപ്പിലൂടെ നോക്കികൊണ്ടിരുന്നു….
പിന്നെയും നാലു മിനിട്ടോളം എടുത്തു കപ്പൽ പൂർണമായും നിശ്ചലമാവാൻ…..
എല്ലാ ക്ഷീണവും മറന്നു ഭാരത് മാതാ കീ ജയ് എന്ന വിളികളോടെ ആഘോഷിക്കുന്ന ക്രൂ മെംബേഴ്സിന്റെ ഇടയിലൂടെ അതുൽ ആശുതോഷിന് അരികിലെത്തി….
അപകടം കഴിഞ്ഞു 22 മണിക്കൂർ…..
“സർ വി സ്റ്റോപ്പ്ഡ് സേഫ്ലി… ഇറ്റ്സ് നൈറ്റ് 11.30…”
“യെസ് ഒക്കെ… ലെറ്റ് അസ് ഓപ്പൺ ദി ഹാച്ച് ഡോർ… ആരോടും പുറത്തേക്ക് പോകരുത് എന്ന് പറയണം… അറ്റ്ലീസ്റ്റ് ഹാവ് സം ഫ്രഷ് എയർ…..”
മുങ്ങിക്കപ്പലുകളുടെ ഹാച്ച് ഡോർ ക്ലാംഷെൽ ഷേപ് ആണ്…അതായത് ഒരു അടപ്പ് പോലെ…
അതുൽ തന്റെ കയ്യിലുള്ള ചാവി കൊണ്ട് ലോക്ക് മാറ്റി ഡോർ തുറക്കാൻ ഉള്ള നിർദ്ദേശം നൽകി….
പക്ഷേ ഡോർ തുറക്കാൻ അല്പം ബുദ്ധിമുട്ട് വേണ്ടി വന്നു… ഒടുവിൽ മൈന്റൈനൻസ് ടീം വന്നു ഹൈഡ്രോളിക് ജാക്കി വച്ചു പ്രഷർ ചെയ്തപ്പോൾ അത് മുകളിലേക്ക് കക്കയുടെ അടപ്പ് തുറക്കുന്നത് പോലെ തുറന്നു നിന്നു….
മുകളിൽ ശൂന്യമായ ആകാശം പ്രതീക്ഷിച്ച അവർക്ക് മുകളിൽ വന്മരങ്ങൾ കൊമ്പ് വിടർത്തി നിൽക്കുന്നുണ്ട്… ആകാശം കാണാൻ സാധിക്കാത്തത്ര പരന്ന്….
തന്നെ പ്രതീക്ഷയോടെ നോക്കുന്ന മൈന്റനൻസ് ടെക്നീഷ്യൻ രാമസ്വാമിയുടെ മുഖം കണ്ടു ആശുതോഷിന്റെ ഇൻസ്‌ട്രേക്ഷൻ മറന്നു അതുൽ നേർത്ത പുഞ്ചിരിയോടെ ആംഗ്യഭാവത്തിൽ പെർമിഷൻ നൽകി….
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??