ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

അപ്പോളാണ് കൺട്രോൾ റൂമിന്റെ നാശനഷ്ടങ്ങൾ പറ്റാവുന്നത്ര റിപ്പയർ ചെയ്യാമെന്ന ഉദ്ദേശത്തോടെ ചീഫ് മൈന്റൈൻസ് എഞ്ചിനീയർ വിപിൻ സിംഗ് മൂന്ന് പേരുടെ ടീമുമായി വരുന്നത്….

കീഴിൽ ഡാമേജ് സംഭവിച്ച ഹള്ളൂകളുടെപ്രെഷർ പൈപ്പ് റിപയർ കഴിഞ്ഞു തളർന്നുള്ള വരവാണെന്ന് കണ്ടാലേ അറിയാം…

പക്ഷേ അവർക്കൊരു ദുഖവാർത്ത പറയാനുണ്ടായിരുന്നു…

“സർ, സോറി റ്റു സെ… നമ്മുടെ ഫുഡ് സ്റ്റോറേജ് മൊത്തമായി തന്നെ നശിച്ചു….. എത്രയും പെട്ടന്ന് സർഫെസ് ചെയ്തു ഗ്രൗണ്ട് സപ്പോർട്ട് തേടിയിലില്ലെങ്കിൽ…”

“ഒക്കെ… വിപിൻ… അറിയാം ടയേഡ് ആണെന്ന്… ബട്ട്, ക്യാൻ യു ട്രൈ റ്റു ഫിക്സ് കമ്മ്യുണിക്കേഷൻ ആൻഡ് ഡയറക്ഷൻ മോണിറ്റെഴ്സ്…”

“കമ്മ്യുണിക്കേഷൻ, നോ ഹോപ്പ് സർ… ആന്റിന തന്നെ ഡിസ്കണക്റ്റഡ് ആണ്.. സർഫെസ് ആയിക്കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ… ഡയറക്ഷൻ മോണിറ്ററിങ് നോക്കട്ടെ…”

പക്ഷേ ചില ഫാൾസ് സിഗ്നലുകൾ മാത്രം ലഭിച്ചു എന്നതൊഴിച്ചാൽ നിരാശ മാത്രമായിരുന്നു അതിലും ഫലം…

പക്ഷേ അതുൽ വെറുതെ ഇരിക്കാൻ തയ്യാറായില്ല… പേപ്പർ മാപ്പ് ഉപയോഗിച്ചു സഞ്ചരിച്ച ദൂരവും കോമ്പസിലെ ഡയറക്ഷനും വച്ചുള്ള എസ്റ്റിമേഷൻ കൊണ്ടു ആൻഡമാൻ ദ്വീപുകളിൽ നിന്ന് ഏകദേശം എണ്ണൂറു മുതൽ ആയിരം വരെ കിലോമീറ്റർ അകലത്തിലാണ് എന്നദ്ദേഹം കണ്ടെത്തി….

അറ്റാക്ക് കഴിഞ്ഞു എട്ട് മണിക്കൂർ….

കപ്പൽ അപ്പോളേക്കും ഇരുന്നൂറ്റി അറുപതു കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞു..

കപ്പലിന്റെ വേഗം ഇപ്പോളും പതിനേഴു നോട്ട് ഉണ്ട്… ഡെപ്ത് ഇരുന്നൂറ്റി ഏഴ് ആയത് ആശ്വാസം… രണ്ടു പ്രെഷർ ഹൾ തകർന്നത് കൊണ്ടുണ്ടായ പ്രെഷർ ഡിഫറൻസിലും ഇത്രയും ഉയർന്നത് വളരെ വലിയൊരു കാര്യമായിരുന്നു… കടലിന്റെ പ്രെഷറിൽ കപ്പലിന് സംഭവിക്കാവുന്ന അപകടങ്ങൾ കുറയുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ആശ്വാസമാവുന്നുണ്ട്….

കപ്പലിന്റെ ചെരിവ് ഇരുപത് ഡിഗ്രി മാത്രമായത് കൊണ്ടു എവിടെയെങ്കിലും പിടിച്ചുകൊണ്ടാണെങ്കിലും നടക്കാൻ സാധിക്കുന്നുണ്ട് ഇപ്പോൾ…..

തുടർച്ചയായ ജോലിയും ടെൻഷനും അപകടത്തിൽ വീണുണ്ടായ ചെറിയ പരിക്കും എല്ലാം സഹിക്കാവുന്നതിലും വളരെയേറെയാണ്… എങ്കിൽകൂടി കണ്ണുകൾ അടഞ്ഞു തുടങ്ങിയെങ്കിലും അതുൽ തന്റെ കടമ നിർവഹിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്….. താൻ തളർന്നാൽ കപ്പൽ തന്നെ തളരും എന്ന് അയാൾക്ക് വ്യക്തമായി അറിയാം….

അപ്പോളേക്കും കപ്പലിൽ ശുദ്ധജലത്തിന് പോലും ദൗർലഭ്യം അനുഭവപ്പെട്ട് തുടങ്ങി… ചിലർ കടൽ വെള്ളം ശുദ്ധീകരിച്ചു വാഷ് റൂമിലേക്കു സപ്ളൈ ചെയ്യുന്നത് കൂടി ഉപയോഗിച്ച് തുടങ്ങി….

അതുൽ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു ബാറ്ററി പവർ ഉപയോഗിച്ച് ഷിപ്പ് സർഫെസ് ചെയ്യാൻ….

ഒരു ഒടിഞ്ഞ കൈയുമായി തേഡ് ഓഫിസർ ജോഗീന്തർ വന്നു അതുലിനെ നിര്ബന്ധമായി വിശ്രമത്തിനയക്കും വരെ അദ്ദേഹം ജോലി ചെയ്തു…

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.