ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

ഭീഭൽസമായ കാഴ്ച ആയിരുന്നു അവരെ വരവേറ്റത്….

നൗഷാദിന്റെ ഒരു കാൽ അടർന്നു ശരീരത്തിൽ നിന്ന് പറിഞ്ഞു പോയിടുണ്ട് ….ആ കാലിലേക്ക് ഉള്ള രക്തധമനികളിൽ നിന്ന് രക്തം പുറത്തേക്ക് ശക്തമായി ചീറ്റുന്ന രക്തം അവനെ പിടിച്ചിറക്കിയവരുടെ മുഖത്തേക്കും തെറിച്ചു….

മറ്റേ കാൽ ഒടിഞ്ഞു നുറുങ്ങി വികൃതമായിട്ടുണ്ട്…വന്കുടൽ പാതിയും പുറത്തേക്ക് തൂങ്ങി വന്നിട്ടുണ്ട്…..

ജീവൻ പോകുന്ന വേദനയിലും അയാൾ എന്തോ പറയാൻ ശ്രമിച്ചു…. പക്ഷേ ചില ഞെരക്കങ്ങൾ മാത്രം പുറത്ത് വന്നു അയാൾ അല്പം പിടഞ്ഞ ശേഷം പതിയെ നിശ്ചലനായി….

പറിഞ്ഞുപോയ കാലിലേക്കുള്ള ഞെരമ്പുകൾ അപ്പോളും ചോര പുറത്തേക്ക് ചീറ്റുന്നുണ്ട്…. ചുറ്റിലും കൂടിയവരുടെ കാലുകളിലേക്ക് ചുടുചോര തെറിച്ചപ്പോൾ പലരും കണ്ണുകൾ ഇറുക്കിയടച്ചു….

സൈനികർ ആയിട്ട് പോലും സഹപ്രവർത്തകന്റെ അവസാനനിമിഷങ്ങൾ കണ്ട് എല്ലാവരും ഞെട്ടിവിറച്ചു നിൽകുമ്പോൾ അതുലിന്റെ ശബ്ദം മുഴങ്ങി….

“ക്ലോസ് ദി ഹാച്ച്…. ഹറി…. ഫാസ്റ്റ്….”

അതുലിന്റെ നിർദ്ദേശം വന്നതും ഹാച്ച് ഡോർ ആരൊക്കെയോ ചേർന്നടച്ചു….

ഏതാനും നിമിഷത്തേക്ക് എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിച്ച നൗഷാദിന്റെ ചലനം പതിയെ നിലച്ചു….

“ക്രീഈ.. ക്രീഈൗൗൗ…”

അപ്പോളും കപ്പലിന് മുകളിൽ നിന്ന് ഓപ്പൺ എയർ ഇൻടേക്ക് ഗ്രില്ലിലൂടെ അപ്പോളും ചില ശബ്ദങ്ങൾ ഉള്ളിലേക്ക് വന്നുകൊണ്ടിരുന്നു….

പതിയെ എല്ലാം ശാന്തമായി…. എങ്കിലും ഇടക്കിടെ നേർത്ത ശബ്ദത്തിൽ ക്രീഈൗൗൗൗൗൗ… ക്രീ എന്നൊരു ശബ്ദം മാത്രം കേൾക്കാം….

അത് മാത്രം മതിയായിരുന്നു അവിടെ ഉള്ളവരുടെ ഹൃദയമിടിപ്പ് കൂട്ടാൻ….

ദുഃഖം ഖനീഭവിച്ച അന്തരീക്ഷം… ആർക്കും ആരോടും ഒന്നും സംസാരിക്കാനില്ലാത്ത പോലെ…

പെട്ടന്ന് മാനസേശ്വർ എന്ന മാനസ് ചാടി എണീറ്റുകൊണ്ട് പറഞ്ഞു…..

“ആര്,,, എന്ത്‌ തന്നെ ആയാലും രാമസ്വാമിയുടെയും നൗഷാദിന്റെയും ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ടെങ്കിൽ അതിനു പകരം നൽകാതെ ഞാനിനി ഇതിലേക്ക് ഇറങ്ങില്ല….”

പഞ്ചാബിയാണ് സീമേൻ ആയ മാനസ്വേശ്വർ സിംഗ്.. ശരിക്കും പഞ്ചാബികളുടെ വീറും ശൗര്യവും നിറഞ്ഞ മുതൽ…. സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ചു രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ തയ്യാറാവുന്ന യഥാർത്ഥ രാജ്യസ്നേഹി…

അത് കണ്ട് മറ്റു രണ്ടു പേരുംകൂടി പുറത്തേക്ക് പോവാൻ എണീറ്റു….

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.