ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

“ഒന്നും ചെയ്യാനില്ല അതുൽ, ഹോപ്‌ നതിങ് വിൽ ഹാപ്പൻ… ബട്ട് ബി പ്രിപ്പയെഡ്…. ദാറ്റ്സ് ആൾ….”

അതുൽ അല്പനിമിഷം ആലോചിച്ചു നിന്ന ശേഷം കമാൻഡ് നൽകി…

“ലിസൻ… ഇറ്റ്സ് കമാൻഡ് ഫ്രം ക്യാപ്റ്റൻ അതുൽ….. അലാം തേർഡ് ഡിഗ്രി… പരിക്കെറ്റ് ബെഡിൽ കിടക്കുന്ന എല്ലാവരെയും ബെഡിനോട് ചേർത്ത് ബന്ധിക്കുക… ഇനിയും മറിഞ്ഞു വീഴാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ കിടത്തിയിടുക…. ആൻഡ് എല്ലാവരും കൺട്രോൾ റൂമിലും അതിനു ചുറ്റിലും ആയി വന്നുനിൽക്കുക…. ഒരാൾ പോലും ബേസ്മെന്റിൽ പാടില്ല… പ്ലീസ് ആക്ട് ഫാസ്റ്റ്….. ഐ റിപ്പീറ്റ് ഇറ്റ്സ് ആൻ ഓർഡർ ഫ്രം ക്യാപ്റ്റൻ അതുൽ….”

അതുൽ വാച്ചിൽ നോക്കി… നാലു മിനിറ്റ് കഴിഞ്ഞപ്പോളേക്ക് കൺട്രോൾ റൂമിലേക്ക് ആളുകൾ വന്നു കയറി തുടങ്ങി…. എല്ലാവരും സ്ട്രോങ്ങ്‌ ആയ എന്തിലെങ്കിലും പിടിച്ചു നിൽക്കുന്നുണ്ട്…. ആറു മിനിറ്റിന് ഉള്ളിൽ തന്നെ എല്ലാവരും പൊസിഷൻ കണ്ടെത്തി കഴിഞ്ഞു….

എല്ലാ മുഖങ്ങളിലും ക്ഷീണവും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ ഉള്ള ഉത്കണ്ടയും തെളിഞ്ഞു കാണാം….

അപ്പോളേക്കും വാണിങ് അലാം മുഴങ്ങി….

“പോസ്സിബിൾ ഹിറ്റ് ചാൻസ്…. നോ സഫിഷ്യന്റ് ഡെപ്ത്….”

എന്നൊരു വാണിങ് ക്രൂയിസിംഗ് കൺട്രോൾ പാനലിൽ തെളിഞ്ഞു….

ഷിപ്പ് അപ്പോളും ഇരുപത്തി ആറു മീറ്റർ താഴ്ചയിലാണ്…. കടലിന്റെ ആഴം നാല്പത്തി എട്ട് മീറ്റരും….. സ്പീഡ് കുറയാതെ 17നോട്ടിൽ തന്നെ തുടരുന്നു…..

മിനിട്ടുകൾ കടന്നുപോയികൊണ്ടിരുന്നു… അലാം കേട്ടത്തോടെ നിശബ്ദരായ ക്രൂ ചെറുതായി പിറുപിറുത്ത് തുടങ്ങി….

അഞ്ചു മിനിറ്റ് കൂടെ കടന്നു പോയി…

പെട്ടന്ന് ക്യാപ്റ്റൻ അതുലിന്റെ ശബ്ദം ഉയർന്നു…

“ഡിയർ ആൾ, നമ്മുടെ കപ്പൽ കടൽതിട്ടയിലേക്ക് ഇടിച്ചു കയറാൻ പോവുന്നു…. എല്ലാവരും സേഫ് ആയി ബലമായി പിടിച്ചിരിക്കണം…. റ്റുഗെദർ വി വിൽ ഓവർകം… ആൾ ബെസ്റ്റ്….”

ഏതാനും നിമിഷങ്ങൾ കടന്നുപോയി… എല്ലാവരും ശ്വാസം അടക്കി പിടിച്ചിരിക്കുന്ന നിമിഷങ്ങൾ….

അല്പം കഴിഞ്ഞപ്പോൾ ഒരു അതിശക്തമായ കുലുക്കം കപ്പലിന് അനുഭവപ്പെട്ടു… കപ്പലിന്റെ മുൻഭാഗം ഉയർന്നു പൊന്തി സാധങ്ങങ്ങൾ എല്ലാം മറുവശത്തേക്ക് തെറിച്ചു വീണു.. ബലമായി പിടിച്ചു നിന്നിട്ട് കൂടി ചിലരൊക്കെ കൈ വിട്ടു മറുവശത്തേക്ക് തെന്നി പോയി…

കപ്പൽ അപ്പോളും സ്റ്റോപ്പ്‌ ആവാതെ മണലും പാറകളും നിറഞ്ഞ കടലിലൂടെ കുലുങ്ങി കുലുങ്ങി നിരങ്ങി നീങ്ങി മുന്നോട്ട് പോയിക്കൊണ്ടിരുന്നു….

എങ്കിലും എല്ലാവരും പ്രതീക്ഷിച്ച അത്രയും അപകടങ്ങൾ ഉണ്ടായില്ല എന്ന് തന്നെ പറയാം…

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.