അതുൽ പോയി ക്യാപ്റ്റൻ ആശുതോഷിനെ അത് വരെയുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം വിശ്രമിക്കാൻ കയറി… ക്ഷീണം നിമിത്തം ഏതാനും നിമിഷങ്ങൾ കൊണ്ടദ്ദേഹം നിദ്രയിലേക്ക് ആഴ്ന്ന് പോയി….
ആദ്യമുണ്ടായ മരവിപ്പ് മാറിയപ്പോൾ അതിശക്തമായ വേദന ജോഗീന്ദറിനെ അലട്ടാൻ തുടങ്ങി….
അതിനിടെ അയാളെ ഹെല്പ് ചെയ്യാൻ സീമേൻ മിഥുൻ കൂടി വന്നിട്ടുണ്ട്…
തേഡ് ഓഫീസർ എന്ന നിലയിലുള്ള പരിഗണന കൊണ്ടു കൈ യഥാവിധി പ്ലാസ്റ്റർ ഇട്ട് നൽകാം എന്ന് ഡോക്ടർ പറഞ്ഞതാണ്.. പക്ഷേ തന്നേക്കാൾ ആവശ്യക്കാരുണ്ടെന്ന് കണ്ടു സ്നേഹപൂർവ്വം നിരസിച്ചു, കാർഡ്ബോർഡ് കൊണ്ട് ഉണ്ടാക്കിയ സപ്പോർട്ട് വച്ചു കെട്ടി കഴുത്തിലൂടെ തൂക്കിയിട്ടാണ് അദ്ദേഹം കർത്തവ്യനിരതൻ ആവുന്നത്…
കപ്പലിൽ പക്ഷേ വലിയ ജോലികൾ ഒന്നും അവശേഷിച്ചിരുന്നില്ല… വർക്ക് ചെയ്യാതെ ഇരിക്കുകയോ ഫാൾസ് സിഗ്നൽ തരികയോ ചെയ്യുന്ന കൺട്രോൾ എക്യുപ്മെന്റസ് ഒന്നും നോക്കാതെ യഥാവിധി ഫലം തരുന്ന വളരെ കുറച്ചു ഉപകാരണങ്ങളുടെ റീഡിങ് നോക്കുന്ന ജോലി മാത്രം…..
മൈന്റനൻസ് ടീമിന് മാത്രം പിടിപ്പത് ജോലിയുണ്ട്….. ഒന്ന് ശരിയാകുമ്പോൾ മറ്റൊന്ന് എന്ന വിധത്തിൽ അവർക്ക് പണി കിട്ടിക്കൊണ്ടിരുന്നു… കഴിയുന്ന പോലെ എല്ലാവരും അവരെ സഹായിക്കുന്നുമുണ്ട്….
ജോഗീന്ദർ റീഡിങ്‌സ് ഒക്കെ നോക്കിയ ശേഷം സീറ്റിൽ ഇരുന്ന് വേദന കൊണ്ടു കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു…..
കുറെയേറെ നേരം കഴിഞ്ഞുപോയി…. പതിയെ അദ്ദേഹം ചെറിയൊരു മയക്കത്തിലേക്ക് ആഴ്ന്നു പോയി…
ബീ… ബീപ്.. ബീപ്…….. ബീപ്….
ക്രമമായ ഇടവേളകൾ ഇല്ലാത്ത ശബ്ദം ഏതോ എക്യുപ്പ്മെന്റിൽ നിന്ന് മുഴങ്ങാൻ തുടങ്ങി……
ഞെട്ടി കണ്ണുതുറന്നത് അല്പം ഭയത്തോടെയാണ്….
ഫാത്തോമീറ്റർ…. കടലിന്റെ ആഴമളക്കാനുള്ള ഉപകരണം…. അതാണ് ശബ്ദിച്ചത്…. ജോഗീന്തറിനു മുൻപിൽ അതിലെ ഡിപ്ലെയിൽ ആഴം തെളിഞ്ഞു.. 782മീറ്റർ!!!
പക്ഷേ അത് ശരിയാണെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല…. ഈ ഭാഗങ്ങളിൽ രണ്ടര കിലോമീറ്റർ എങ്കിലും ആഴം കാണേണ്ടതാണ്… എന്നിട്ട് വെറും 782 മീറ്റർ…
എങ്കിൽകൂടി ഇടക്കിടെ അതിലെ റീഡിങ് കൂടെ അദ്ദേഹം നോക്കിക്കൊണ്ടിരുന്നു… ഫാത്തൊമീറ്റർ ആണെങ്കിൽ ഇടയ്ക്കു ആഴം വർധിച്ചും പിന്നേ കുറഞ്ഞും ചിലപ്പോൾ ഓഫ് ആയും അദ്ദേഹത്തെ കുഴക്കി കൊണ്ടിരുന്നു….
അപകടം കഴിഞ്ഞു ഇരുപത്തി ഒന്ന് മണിക്കൂർ… സമയം രാത്രി പത്തര….
കസേരയിൽ ഇരിക്കുന്ന ജോഗീന്തറിന്റെ കണ്ണുകളും എപ്പോളോ അടഞ്ഞുപോയിരുന്നു…. ഒപ്പമുണ്ടായിരുന്ന സീമേൻ ആണെങ്കിൽ കൺട്രോൾ റൂമിലെ തറയിൽ ഗാഢനിദ്രയിലും…
ജോഗീന്തർ കസേരയിൽ അഡ്ജസ്റ്റ് ചെയ്തു വച്ച കൈ ഒന്ന് അനങ്ങിയപ്പോൾ വേദന കൊണ്ടു കണ്ണ് തുറന്നു….
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??