ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

കപ്പലിലെ ഡോക്ടർ ആണ് അദ്ദേഹം.. പക്ഷേ ഈ സംഭവത്തിൽ ഒരു കൈ ഒടിഞ്ഞത് സ്വയം വച്ചുകെട്ടി വേദന കടിച്ചമർത്തി ആണ് അദ്ദേഹം ബാക്കി ഉള്ളവരെ ചികിൽസിക്കാൻ ഇറങ്ങിയിരിക്കുന്നത്..

അദ്ദേഹം ആശുതോഷിനെ കൊണ്ടുപോവാനുള്ള ശ്രമം തുടങ്ങി… ഒരു കുഴപ്പവുമില്ല വേണ്ട എന്ന് പറഞ്ഞു കുറെ ബലം പിടിച്ചെങ്കിലും അദ്ദേഹത്തെ അവർ ക്ലിനിക് റൂമിലേക്ക് കൊണ്ടുപോവുക തന്നെ ചെയ്തു…

കപ്പൽ അപ്പോളും നിയന്ത്രണവിധേയമല്ലാതെ നീങ്ങിക്കൊണ്ടിരുന്നു…. അതുൽ എത്ര ശ്രമിച്ചിട്ടും ഗിയർബോക്സ് കൺട്രോൾ സിഗ്നൽ ലഭിക്കുന്നുണ്ടായിരുന്നില്ല…

എഞ്ചിൻ പ്രവർത്തനം നിർത്താൻ കമാൻഡ് നൽകി എങ്കിലും അതൊരു നിമിഷം കൊണ്ടു സംഭവിക്കുന്ന പ്രവർത്തനം അല്ല… ഫ്യൂഷൻ വഴി ഉണ്ടാവുന്ന ന്യൂട്രോണുകൾ എല്ലാം നിർവീര്യമാക്കപ്പെടാൻ മണിക്കൂറുകൾ എടുക്കും.. ഗിയർബോക്സ് വഴി കൺട്രോൾ ചെയ്യാൻ കഴിയാത്തിടത്തോളം എഞ്ചിൻ ശേഷി കുറഞ്ഞു കുറഞ്ഞു വളരെ സമയം കൊണ്ടേ അത് പ്രവർത്തനം നിറുത്തൂ..

എഞ്ചിൻ പ്രവർത്തനം നിന്നാലും കപ്പൽ പിന്നെയും കുറെ ദൂരം സഞ്ചരിച്ചു വെള്ളവുമായുള്ള ഘർഷണം കൊണ്ടു വേണം നിൽക്കാൻ…

പ്രോപ്പല്ലറിലേക്ക് അപ്പോളും എക്സ്ട്രാ ഹോട്ട് വാട്ടർ റിയാക്ടറിൽ നിന്ന് ചെന്നു പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു… ഇനിയും ഒരായിരം കിലോമീറ്റർ എങ്കിലും പ്രവർത്തിക്കാൻ ഉള്ള ഊർജ്ജം അപ്പോളും അവശേഷിച്ചിട്ടുണ്ട്…

ടോർപിടോ ഹിറ്റ് കഴിഞ്ഞു രണ്ടു മണിക്കൂർ…

കപ്പൽ മുന്നൂറ്റി ഇരുപത് മീറ്റർ താഴ്ചയിൽ ഇരുപത്തി ഒന്ന് നോട്ട് വേഗതയിൽ നാല്പതു ഡിഗ്രി ചെരിവിൽ എങ്ങോട്ട് എന്നില്ലാതെ നീങ്ങിക്കൊണ്ടിരുന്നു…

ആ സമയം ഒരാൾ ബദ്ധപ്പെട്ട് കൺട്രോൾ റൂമിലേക് കയറി വന്നു അപ്പോളത്തെ അവസ്ഥ അറിയിച്ചു…

ഏഴു പേര് ഓൾറെഡി മരണപെട്ടു കഴിഞ്ഞു… പതിനൊന്നു പേരെ കാണാനില്ല.. അവരും മിക്കവാറും വെള്ളം കയറിയ അറകളിലെ ഉന്നത മർദ്ദം സഹിക്കാനാവാതെ കൊല്ലപ്പെട്ട് കാണണം…. പിന്നെ ഉള്ള അൻപത്തി നാലു പേർക്ക് എന്തെങ്കിലും തരത്തിലുള്ള അത്ര മോശമല്ലാത്ത പരിക്കുണ്ട്…

അതുൽ അടക്കം മുപ്പത്തി രണ്ടു പേര് മാത്രമാണ് പൂർണ ആരോഗ്യത്തോടെ ഉള്ളത്.. ക്യാപ്റ്റൻ അശുതോഷ് ഒരു കാലിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചത് കൊണ്ടു ബെഡിൽ ആണ്…

മുഴുവൻ പേർക്കും മെഡിസിൻ ഉണ്ടെങ്കിലും ഓപ്പറേഷൻ നടത്താനുള്ള സൗകര്യമോ എല്ലാവർക്കും പ്ലാസ്റ്റർ ഇടാനുള്ള സൗകര്യമോ കപ്പലിൽ ഇല്ലാതെ ഏറെ ബുദ്ധിമുട്ടി…

അറ്റാക്ക് കഴിഞ്ഞു മൂന്ന് മണിക്കൂർ….

കപ്പൽ അപ്പോൾ മുപ്പത്തി ഏഴ് ഡിഗ്രി ചെരിവിൽ ഇരുപത് നോട്ട് വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു… ഡെപ്ത് 305 മീറ്റർ…

ഇൻ ബിൽറ്റ് മാപ്പ് ലിങ്ക്ഡ് ദിശാസൂചികകൾ ഒന്നും വർക്ക് ചെയ്യാത്തത് കൊണ്ട് സിമ്പിൾ കോമ്പസ് മാത്രം ഉപയോഗിച്ച് കപ്പൽ ഏകദേശം വൃത്താകൃതിയിൽ ചുറ്റികൊണ്ടിരിക്കുന്നു എന്ന് മാത്രം അതുലിനു മനസിലായി…

അറ്റാക്ക് കഴിഞ്ഞു നാലു മണിക്കൂർ….

കപ്പൽ അപ്പോൾ മുപ്പത്തി നാലു ഡിഗ്രി ചെരിവിൽ പത്തൊൻപത് നോട്ട് വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുന്നു… ഡെപ്ത് 293 മീറ്റർ…

Updated: December 22, 2021 — 9:54 pm

78 Comments

  1. മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,

  2. മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ

    കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️

    ഭാരത് മാതാക്കി ജയ് ????????????

  3. തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ

    ഇൻറസ്റ്റിംഗ് ആണ്

    Katta waiting ????

  4. ജിത്ത്

    Good one. Please continue

  5. ?സിംഹരാജൻ

    പ്രവാസി❤️?,
    സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
    ❤️?❤️?

    1. ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
      ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ്‌ ആക്കാം

      ♥️♥️♥️♥️♥️♥️

      അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??

      1. ?സിംഹരാജൻ

        ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….

        ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
        ❤️?❤️?

        1. ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??

Comments are closed.